തോറ്റാല്‍ പാകിസ്ഥാന്‍ പുറത്തേക്കോ? എന്തുകൊണ്ടാണ് ഇന്ത്യക്കെതിരായ മത്സരം പാകിസ്ഥാന് നിര്‍ണായകമാകുന്നത്

By Web Team  |  First Published Jun 9, 2024, 8:25 AM IST

ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് അവസാന എട്ടിലേക്ക് മുന്നേറുക. പാകിസ്ഥാനെതിരെ യുഎസ് ജയിച്ചപ്പോള്‍, ടൂര്‍ണമെന്റില്‍ അവരുടെ തുടര്‍ച്ചയായ രണ്ടാം ജയമായിരുന്നത്.


ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഇന്ന് ഇന്ത്യക്കെതിരെ നിര്‍ണായക പോരിന് ഇറങ്ങുകയാണ് പാകിസ്ഥാന്‍. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് ന്യൂയോര്‍ക്ക്, നാസൗ കൗണ്ടി ക്രിക്കറ്റ് സ്്‌റ്റേഡിയത്തിലാണ് മത്സരം. തുടര്‍ച്ചയായ രണ്ടാം ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പാകിസ്ഥാനവട്ടെ ആദ്യ വിജയവും. ആദ്യ മത്സരത്തില്‍ ക്രിക്കറ്റിലെ കുഞ്ഞന്മാരായ യുഎസ്എയോട് പരാജയപ്പെട്ടിരുന്നു പാകിസ്ഥാന്‍. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം അവരെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ജയത്തേക്കാള്‍ കുറഞ്ഞതൊന്നും പ്രതീക്കുന്നില്ല. തോറ്റാല്‍ പുറത്താവാനും സാധ്യതയേറെ. 

എന്തുകൊണ്ടാണ് പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം മത്സരം നിര്‍ണായകമാവുന്നതെന്ന് നോക്കാം. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് അവസാന എട്ടിലേക്ക് മുന്നേറുക. പാകിസ്ഥാനെതിരെ യുഎസ് ജയിച്ചപ്പോള്‍, ടൂര്‍ണമെന്റില്‍ അവരുടെ തുടര്‍ച്ചയായ രണ്ടാം ജയമായിരുന്നത്. ആദ്യ മത്സരത്തില്‍ കാനഡയെ തോല്‍പ്പിക്കാനും യുഎസിന് സാധിച്ചിരുന്നു. നിലവില്‍ അവര്‍ക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റ്. പോയിന്റ് പട്ടികയില്‍ ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്താണ് യുഎസ്. അയര്‍ലന്‍ഡിനെതിരായ മത്സരം ജയിച്ച് രണ്ട് പോയിന്റ് സ്വന്തമാക്കി ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്.

Latest Videos

ഇപ്പോഴത്തെ ഫോമില്‍ യുഎസിന് അനായാസം അയര്‍ലന്‍ഡിനെ മറികടക്കാമെന്ന് തന്നെ കരുതാം. അതോടെ ഇന്ത്യയോട് തോറ്റാല്‍ പോലും അവര്‍ക്ക് പേടിക്കേണ്ടതില്ല. പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം വരുന്ന മൂന്ന് മത്സരങ്ങളും ജയിക്കേണ്ടത് അനിവാര്യമാണ്. യുഎസ്, അയര്‍ലന്‍ഡിനോട് തോറ്റാല്‍ മാത്രമാണ് പാകിസ്ഥാന്റെ സാധ്യതകള്‍ സജീവമാവൂ. ഗ്രൂപ്പില്‍ നിന്ന് ഇന്ത്യയും പാകിസ്ഥാനും സൂപ്പര്‍ എട്ടിലെത്തുമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ സ്വപ്നം കണ്ടിരുന്നത്. എന്നാല്‍ പാകിസ്ഥാനെ അട്ടിമറിച്ചതോടെ യുഎസും സൂപ്പര്‍ എട്ടിലെത്താന്‍ സാധ്യതയേറെ. 

ദുബെയുടെ ആവശ്യമില്ല! പാകിസ്ഥാനെതിരെ സഞ്ജുവിനെ കളിപ്പിക്കേണ്ടതിന്റെ കാരണം വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം

ട്വന്റി 20 ലോകകപ്പില്‍ എഴുതവണ മത്സരിച്ചപ്പോള്‍ ഒരു തവണ മാത്രമാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ തോല്‍വി നേരിട്ടത്. ആദ്യ എഡിഷനിലെ ഫൈനലിലുള്‍പ്പടെ ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. ട്വന്റി 20 ലോകകപ്പിന്റെ ആദ്യ ഏഡിഷനില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോള്‍ വിജയകളെ തീരുമാനിച്ചത് ബോള്‍ഔട്ടില്‍. അക്കൊല്ലം തന്നെ ഫൈനലിലെത്തി ഇന്ത്യയും പാക്കിസ്ഥാനും. ശ്രീശാന്തിന്റെ തകര്‍പ്പന്‍ ക്യാച്ചും ഇന്ത്യയുടെ കിരീടധാരണവും കണ്ടു.

click me!