ആശ ശോഭനയും സജന സജീവനുമാണ് ഇന്ത്യന്‍ ടീമിലെ മലയാളിതാരങ്ങള്‍.
ദുബായ്: ലോകകപ്പ് കിരീടമെന്ന സ്വപ്നത്തിലേക്ക് ഇന്ത്യന്‍ വനിതകളുടെ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് ന്യുസീലന്‍ഡിനെ നേരിടും. ദുബായില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സന്നാഹമത്സരങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസിനെയും ദക്ഷിണാഫ്രിക്കയേയും തോല്‍പിച്ച മികവ് ന്യൂസിലന്‍ഡിനെതിരെയും ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും. ഓള്‍റൗണ്ടര്‍ ശ്രേയങ്ക പാട്ടീലിന്റെയും വിക്കറ്റ് കീപ്പര്‍ യസ്തിക ഭാട്ടിയയുടെയും ഫിറ്റ്‌നസില്‍ മാത്രമാണ് ആശങ്ക.
ആശ ശോഭനയും സജന സജീവനുമാണ് ഇന്ത്യന്‍ ടീമിലെ മലയാളിതാരങ്ങള്‍. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനൊപ്പം സ്മൃതി മന്ദാന, ഷെഫാലി വര്‍മ്മ, ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ, പുജ വസ്ത്രാകര്‍, ഹേമലത, രാധാ യാദവ് തുടങ്ങിയവര്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നാല്‍ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമാവും. അവസാന അഞ്ച് കളിയും തോറ്റ കിവീസ് വനിതകള്‍ക്ക് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഇന്ത്യക്കെതിരെ ജയം അനിവാര്യം. പ്രാദേശിക സമയം വൈകിട്ട് ആറരയ്ക്ക് കളി തുടങ്ങുന്നതിനാല്‍ ടോസ് നിര്‍ണായകമാവും.
undefined
ഹര്‍മന്‍പ്രീക് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), യാസ്തിക ഭാട്യ (വിക്കറ്റ് കീപ്പര്‍), പൂജ വസ്ത്രകര്‍, അരുന്ധതി റെഡ്ഡി, രേണുക സിംഗ് താക്കൂര്‍, ദയാലന്‍ ഹേമലത, ആശ ശോഭന, രാധാ യാദവ്, ശ്രേയങ്ക പാട്ടീല്‍, സജന സജീവന്‍. റിസര്‍വ്: ഉമ ഛേത്രി (വിക്കറ്റ് കീപ്പര്‍), തനൂജ കാന്‍വെര്‍, സൈമ താകോര്‍.
ഗ്രൂപ്പ് എയിലാണ് ഇന്ത്യ കളിക്കുന്നത്. ഇന്ത്യ, ന്യൂസിലന്‍ഡ് എന്നിവര്‍ക്ക് പുറമെ ഓസ്‌ട്രേലിയ, പാകിസ്ഥാന്‍, ശ്രീലങ്ക ടീമുകളാണ് ഗ്രൂപ്പ് എയില്‍ വരുന്നത്. ബി ഗ്രൂപ്പില്‍ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, സ്‌കോട്ലന്‍ഡ് ടീമുകള്‍ ഇടംപിടിച്ചു. ഒക്ടോബര്‍ ആറിന് ദുബായില്‍ ആവേശകരമായ ഇന്ത്യ-പാക് പോരാട്ടം നടക്കും.