ജഡേജക്ക് 5 വിക്കറ്റ്, മൂന്നാം ദിനം തുടക്കത്തിലെ ന്യൂസിലൻഡിനെ ഓൾ ഔട്ടാക്കി ഇന്ത്യ; വാംഖഡെയിൽ ജയിക്കാൻ 147 റൺസ്

By Web Team  |  First Published Nov 3, 2024, 9:52 AM IST

അജാസിനെ പുറത്താക്കിയതോടെ രണ്ടാം ഇന്നിംഗ്സിലും അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജഡേജ മത്സരത്തിലാകെ 10 വിക്കറ്റ് നേട്ടം തികച്ചു.


മുംബൈ: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 147 റണ്‍സ് വിജയലക്ഷ്യം.171/9 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ന്യൂസിലന്‍ഡ് മൂന്ന് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഓള്‍ ഔട്ടായി. മൂന്നാം ദിനം മൂന്നാം ഓവറില്‍ തന്നെ അജാസ് പട്ടേലിനെ ആകാശ് ദീപിന്‍റെ കൈകളിലെത്തിച്ച രവീന്ദ്ര ജഡേജയാണ് കിവീസ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്. അജാസിനെ(8) പുറത്താക്കിയതോടെ രണ്ടാം ഇന്നിംഗ്സിലും അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജഡേജ മത്സരത്തിലാകെ 10 വിക്കറ്റ് നേട്ടം തികച്ചു. 55 റണ്‍സ് വഴങ്ങയാണ് ജഡേജ അഞ്ച് വിക്കറ്റ് തികച്ചത്. അശ്വിന്‍ മൂന്നും ആകാശ് ദീപ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

RAVINDRA JADEJA PICKS 10 WICKET HAUL AT WANKHEDE TEST. 🇮🇳pic.twitter.com/iUv8RHbSbv

— Mufaddal Vohra (@mufaddal_vohra)

സ്പിന്നര്‍മാരെ കൈയയച്ച് സഹായിക്കുന്ന പിച്ചില്‍ 150ന് മുകളിലുള്ള ഏത് വിജയലക്ഷ്യവും ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളിയാവുമെന്ന തിരിച്ചറിവില്‍ എത്രയും വേഗം കിവീസിനെ ഓള്‍ ഔട്ടാക്കുക എന്നതായിരുന്നു മൂന്നാം ദിനം ഇന്ത്യയുടെ ലക്ഷ്യം. മൂന്നാം ഓവറില്‍ അത് നേടിയെങ്കിലും കിവീസ് ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം പിന്തുടരുക ഇന്ത്യയെ സംബന്ധിച്ച് എളുപ്പമാകില്ല. വാംഖഡെയില്‍ നാലാമിന്നിംഗ്സില്‍ ഒരു ടീം പിന്തുടര്‍ന്ന് ജയിച്ച ഏറ്റവും വലിയ വിജലക്ഷ്യം 163 റണ്‍സാണ്. അത് നേടിയത് പക്ഷെ ഇന്ത്യയല്ല, ദക്ഷിണാഫ്രിക്കയാണ്.

Latest Videos

undefined

ഇന്ത്യ എ ടീമിനെതിരെ പന്ത് ചുരണ്ടല്‍ ആരോപണം ഉയര്‍ത്തി ഓസ്ട്രേലിയൻ അമ്പയര്‍; ഇഷാന്‍ കിഷന് താക്കീത്

ഇന്നലെ 28 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് കടവുമായി രണ്ടാം ദിനം രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കിവീസിന് ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ടോം ലാഥമിനെ നഷ്ടമായിരുന്നു. ഒരു റണ്ണെടുത്ത ലാഥമിനെ ആകാശ് ദീപാണ് ക്ലീന്‍ ബൗള്‍ഡാക്കിയത്. രണ്ടാം വിക്കറ്റില്‍ വില്‍ യങും കോണ്‍വെയും ചേര്‍ന്ന് ഇന്ത്യക്ക ഭീഷണിയാവുന്നതിനിടെ കോണ്‍വെയെ(22) മടക്കിയ വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ത്യയുടെ രക്ഷക്കെത്തി. പിന്നാലെ അമിതാവേശം കാട്ടിയ രചിന്‍ രവീന്ദ്രയെ(4) അശ്വിന്‍റെ പന്തില്‍ റിഷഭ് പന്ത് സ്റ്റംപ് ചെയ്ത് പുറാത്തികയതോടെ കിവീസ് 44-3ലേക്ക് വീണു. എന്നാല്‍ വില്‍ യങും ഡാരില്‍ മിച്ചലും പൊരുതിയതോടെ ഇന്ത്യ വീണ്ടും ആശങ്കയിലായി. ഇരുവരും ചേര്‍ന്ന് കളി ഇന്ത്യയുടെ കൈയില്‍ നിന്ന് തട്ടിയെടുക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ജഡേജയുടെ പന്തില്‍ മിച്ചലിനെ(21) അശ്വിന്‍ ഓടിപ്പിടിച്ചത്.

അവസാന ദിനം ഒരു വിക്കറ്റ് പോലും എറിഞ്ഞിടാനായില്ല, ഇന്ത്യൻ യുവനിരക്ക് തോൽവി; ഓസ്ട്രേലിയ എയുടെ ജയം 7 വിക്കറ്റിന്

ടോം ബ്ലണ്ടല്‍(4) വന്നപോലെ പോയങ്കിലും ഗ്ലെന്‍ ഫിലിപ്സ് കണ്ണും പൂട്ടി അടിച്ച് കിവീസിന്‍റെ ലീഡ് 100 കടത്തി. 14 പന്തില്‍ മൂന്ന് സിക്സും ഒരു ഫോറും പറത്തി 26 റണ്‍സെടുത്ത ഫിലിപ്സിനെ അശ്വിന്‍ മനോഹരമായൊരു കാരം ബോളിലൂടെ മടക്കി. അര്‍ധസെഞ്ചുറിയുമായി പൊരുതിയ വില്‍ യങിനെ(51)യും അശ്വിന്‍ തന്നെ മടക്കി. ഇഷ് സോധിയെ(8)യും രണ്ടാം ദിനത്തിലെ അവസാന ഓവറില്‍ മാറ്റ് ഹെന്‍റിയെയും(10) വീഴ്ത്തിയ ജഡേജ കിവീസിനെ പിടിച്ചു നിര്‍ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!