വീണ്ടും ഇഷാന്‍ കിഷന്‍ ദയനീയ തോല്‍വി; പൃഥ്വി ഷായ്ക്ക് അവസരം നല്‍കാത്തതിനെതിരെ ആരാധകര്‍

By Web Team  |  First Published Feb 1, 2023, 7:30 PM IST

തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഓപ്പണറായി അവസരം കിട്ടിയ ഇഷാന്‍ കിഷന്‍ ഒരിക്കല്‍ക്കൂടി ബാറ്റിംഗ് പരാജയമായി


അഹമ്മദാബാദ്: ന്യൂസിലന്‍ഡിന് എതിരായ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ മൂന്നാം ട്വന്‍റി 20ക്ക് അഹമ്മദാബാദില്‍ ഇറങ്ങിയപ്പോള്‍ ഏവരും പ്രതീക്ഷിച്ചിരുന്നത് ഓപ്പണിംഗില്‍ പൃഥ്വി ഷാ മടങ്ങിയെത്തും എന്നാണ്. എന്നാല്‍ ഫോമിലല്ലാത്ത ഇഷാന്‍ കിഷനിലും ശുഭ്‌മാന്‍ ഗില്ലിലും പ്രതീക്ഷ നിലനിര്‍ത്തിയ ഇന്ത്യ ഷായോട് തിരിച്ചുവരവിനായി കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു.  അഹമ്മദാബാദില്‍ ഒരു മാറ്റം മാത്രമായി ടീം ഇന്ത്യ ഇറങ്ങിയപ്പോള്‍ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് പകരം ഉമ്രാന്‍ മാലിക്ക് പ്ലേയിംഗ് ഇലവനിലെത്തി. 

തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഓപ്പണറായി അവസരം കിട്ടിയ ഇഷാന്‍ കിഷന്‍ ഒരിക്കല്‍ക്കൂടി ബാറ്റിംഗ് പരാജയമായി. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ ഇഷാന്‍ 3 പന്തില്‍ ഒരു റണ്‍ മാത്രമായി മൈക്കല്‍ ബ്രേസ്‌വെല്ലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു. ഇതോടെ പൃഥ്വി ഷാ എവിടെ എന്ന് ചോദിക്കുകയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകര്‍. നിശ്ചയമായും ഇഷാന്‍ കിഷന് പകരം പൃഥ്വി ഷായ്ക്കായിരുന്നു ടീം അവസരം നല്‍കേണ്ടിയിരുന്നത് എന്നാണ് ആരാധകരുടെ വാദം. അവസാന 14 രാജ്യാന്തര ട്വന്‍റി 20കളില്‍ 27(26), 15(7), 26(11), 3(5), 8(10), 11(13), 36(31), 10(11), 37(29), 2(5), 1(2), 4(5), 19(32), 1(3) എന്നിങ്ങനെയാണ് കിഷന്‍റെ സ്‌കോറുകള്‍. അഹമ്മദാബാദില്‍ ഇന്ത്യ-കിവീസ് മൂന്നാം ടി20 പുരോഗമിക്കുകയാണ്.

Aah he is pathetic in T20s..Just can't play spin..Prithvi shaw is must in T20s https://t.co/nffLDGCibs

— Ujjwal (@iujjwal_x)

Prithvi Shaw not getting the chances while Ishan Kishan and Rahul Tripathi getting after the failures is just 🥲🥲 My man would have made most of the chance had he got that!! Till Next Time then

— N Shashank (@nshashank_02)

Still no Prithvi Shaw. Strange.

— ChiCkoo (@chickoo_chirag)

Shame on bcci & Hardik not giving singal chance to Prithvi shaw

— 𝖯𝖺𝗇𝗄𝖺𝗃 𝖠𝗁𝗂𝗋𝗐𝖺𝗋❤️ (@impkdurg26)

We need players like Prithvi Shaw in the team. With due respect one from Ishan Kishan or Shubman Gill should be dropped.

— Sunil the Cricketer (@1sInto2s)

Latest Videos

ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍: ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, രാഹുല്‍ ത്രിപാഠി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), ദീപക് ഹൂഡ, വാഷിംഗ്‌ടണ്‍ സുന്ദര്‍, ശിവം മാവി, കുല്‍ദീപ് യാദവ്, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക്. 

ന്യൂസിലന്‍ഡ് പ്ലേയിംഗ് ഇലവന്‍: ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, മാര്‍ക് ചാപ്‌മാന്‍, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, മൈക്കല്‍ ബ്രേസ്‌വെല്‍, മിച്ചല്‍ സാന്‍റ്‌നര്‍(ക്യാപ്റ്റന്‍), ഇഷ് സോധി, ലോക്കി ഫെര്‍ഗൂസണ്‍, ബെന്‍ ലിസ്റ്റര്‍, ബ്ലെയര്‍ ടിക്‌നര്‍.

കിവീസിനെതിരെ നിര്‍ണായക ടി20 മത്സരത്തില്‍ ഇന്ത്യക്ക് ടോസ്; ഇരു ടീമിലും മാറ്റം
 

click me!