പെര്‍ത്തില്‍ നടക്കുന്ന മത്സരത്തില്‍ കുഞ്ഞന്മാരായ നെതര്‍ലന്‍ഡ്‌സാണ് ഇന്ത്യയുടെ എതിരാളി. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് തോറ്റാണ് നെതര്‍ലന്‍ഡ്‌സ് വരുന്നത്. എന്നാല്‍, പ്രാഥമിക റൗണ്ടില്‍ ശ്രീലങ്കയെ തകര്‍ക്കാന്‍ നെതര്‍ലന്‍ഡ്‌സിനായിരുന്നു. അതുകൊണ്ടുതന്നെ വിലകുറച്ച് കാണാന്‍ ഇന്ത്യന്‍ ടീം തയ്യാറാവില്ല.
സിഡ്‌നി: പാകിസ്ഥാനെതിരെ ത്രസിപ്പിക്കുന്ന ജയത്തിന് ടി20 ലോകകപ്പ് സൂപ്പര്‍ 12ല്‍ നാളെ രണ്ടാം മത്സരത്തിനിറങ്ങുകയാണ് ഇന്ത്യ. പെര്‍ത്തില്‍ നടക്കുന്ന മത്സരത്തില്‍ കുഞ്ഞന്മാരായ നെതര്‍ലന്‍ഡ്‌സാണ് ഇന്ത്യയുടെ എതിരാളി. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് തോറ്റാണ് നെതര്‍ലന്‍ഡ്‌സ് വരുന്നത്. എന്നാല്‍, പ്രാഥമിക റൗണ്ടില്‍ ശ്രീലങ്കയെ തകര്‍ക്കാന്‍ നെതര്‍ലന്‍ഡ്‌സിനായിരുന്നു. അതുകൊണ്ടുതന്നെ വിലകുറച്ച് കാണാന്‍ ഇന്ത്യന്‍ ടീം തയ്യാറാവില്ല.
എന്നാല്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് വിശ്രമം അനുവദിക്കുമെന്നാണ് ടീം ക്യാംപില്‍ നിന്നുള്ള സൂചന. ബാറ്റ് ചെയ്യുന്നതിനൊപ്പം നാല് ഓവറില്‍ എറിയേണ്ടിയും വരുന്നതുകൊണ്ടാണ് ഹാര്‍ദിക്കിന് വിശ്രമം നല്‍കാന്‍ ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്. എന്നാല്‍ ബൗളിഗ് കോച്ച് പരസ് മാംബ്രെ വ്യക്തമാക്കിയത് പാകിസ്ഥാനെതിരെ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവും ഉണ്ടാവില്ലെന്നാണ്. മാംബ്രെയുടെ വാക്കുകള്‍. ''നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ കളിക്കാന്‍ ഹാര്‍ദിക് പൂര്‍ണമായും ഫിറ്റാണ്.
undefined
വിജയാവേശം നിലനിര്‍ത്തുന്നതിനൊപ്പം കളിക്കാരുടെ ഫോം നിലനിര്‍ത്തുന്നതും പ്രധാനമാണ്. എല്ലാ മത്സരങ്ങളിലും കളിക്കാനാണ് ഹാര്‍ദിക് ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വിശ്രമം അനുവദിക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. വിരാട് കോലിയാണ് കളി ഫിനിഷ് ചെയ്തത്. പക്ഷെ ഹാര്‍ദ്ദിക് അവസാനം വരെ കോലിക്കൊപ്പം നിന്നു. അത് എതിര്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കി. അതുകൊണ്ടു തന്നെ കോലിക്കൊപ്പം ഹാര്‍ദ്ദിക്കും പ്രശംസ അര്‍ഹിക്കുന്നു.'' മാംബ്രെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
്അതേസമയം, ഒരു പേസറെ കൂടി ഉള്‍പ്പെടുത്താനും ഇന്ത്യ ശ്രമിക്കും. പാകിസ്ഥാനെതിരായ മത്സരത്തില്‍ നിരാശമാത്രം സമ്മാനിച്ച അക്‌സര്‍ പട്ടേലിനെ ഒഴിവാക്കിയേക്കും. പകരം ഹര്‍ഷല്‍ പട്ടേലിനെ കൊണ്ടുവന്നേക്കും. ഹാര്‍ദിക്കിന് വിശ്രമം നല്‍കാന്‍ തീരുമാനിച്ചാല്‍ ദീപക് ഹൂഡയോ അല്ലെങ്കില്‍ റിഷഭ് പന്തോ ടീമിലെത്തും.
ഇന്ത്യ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്/ ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക്, ഹര്‍ഷല്‍ പട്ടേല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്.