അശ്വിനെ നേരിടാന്‍ ഇംഗ്ലണ്ട് തയാറെന്ന് റൂട്ട്

By Web Team  |  First Published Aug 31, 2021, 10:05 PM IST

ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ  മുന്നോട്ടുവെക്കുന്ന എന്ത് വെല്ലുവിളിയും നേരിടാന്‍ ഇംഗ്ലണ്ട് ഒരുക്കമാണ്. ആര് പന്തെറിഞ്ഞാലും ഓരോ പന്തിന്‍റെയും മികവിന് അനുസരിച്ചാണ് കളിക്കുന്നത്. അല്ലാതെ കളിക്കാരന്‍റെ പെരുമ നോക്കിയല്ലെന്നും അശ്വിന്‍റെ പേരെടുത്ത് പറയാതെ ജോ റൂട്ട് പറഞ്ഞു.


ഓവല്‍: ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ആര്‍ അശ്വിനെ നേരിടാന്‍ ഇംഗ്ലണ്ട് തയാറായിക്കഴിഞ്ഞുവെന്ന് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. ഇന്ത്യന്‍ ടീം കോംബിനേഷനില്‍ എന്ത് മാറ്റം വരുത്തിയാലും അതിനെ നേരിടാന്‍ തയാറാണെന്നും റൂട്ട് പറഞ്ഞു.

ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ  മുന്നോട്ടുവെക്കുന്ന എന്ത് വെല്ലുവിളിയും നേരിടാന്‍ ഇംഗ്ലണ്ട് ഒരുക്കമാണ്. ആര് പന്തെറിഞ്ഞാലും ഓരോ പന്തിന്‍റെയും മികവിന് അനുസരിച്ചാണ് കളിക്കുന്നത്. അല്ലാതെ കളിക്കാരന്‍റെ പെരുമ നോക്കിയല്ലെന്നും അശ്വിന്‍റെ പേരെടുത്ത് പറയാതെ ജോ റൂട്ട് പറഞ്ഞു.

Latest Videos

ആഷസ് നേടാതെ റൂട്ടിനെ ഇംഗ്ലണ്ടിന്‍റെ മഹാനായ ക്യാപ്റ്റനായി പരിഗണിക്കാനാവില്ലെന്ന പ്രതികരണത്തിനും ഇംഗ്ലണ്ട് നായകന്‍ മറുപടി നല്‍കി. ക്യാപ്റ്റനെന്ന നിലയില്‍ മറ്റുള്ളവര്‍ പറയുന്നതിനെക്കുറിച്ച് ഞാനാലോചിക്കാറില്ല. ഇംഗ്ലണ്ട് ക്യാപ്റ്റനായിരിക്കു്ന കാലത്തോളം കഴിവിന്‍റെ പരമാവധി പുറത്തെടുക്കുക എന്നതാണ് എന്‍റെ ജോലി.

ഇംഗ്ലണ്ട് ക്യാപ്റ്റനെന്ന നിലയില്‍ ആഷസ് വിജയം വളരെ പ്രധാനമാണ്. എന്നാലിപ്പോള്‍ ഇന്ത്യക്കെതിരായ പരമ്പരയാണ് ഏറ്റവും പ്രധാനം. അതിനുശേഷം ഞങ്ങള്‍ ഏറെ നാളായി കാത്തിരിക്കുന്ന ആഷസിലേക്ക് ശ്രദ്ധയൂന്നും. ആഷസ് ജയിക്കുന്ന എന്നത് ഓരോ ഇംഗ്ലണ്ട് നായകന്‍റെയും സ്വപ്നമാണെന്നും റൂട്ട് പറഞ്ഞു.

അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് 1-1 സമനിലയിലാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!