ഈ ലോകകപ്പില്‍ ഗയാനയില്‍ ഇതുവരെ നടന്നത് അഞ്ച് മത്സരങ്ങളാണ്. ഇതില്‍ മൂന്നെണ്ണത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ്.
ഗയാന: ടി20 ലോകകപ്പിന്‍റെ രണ്ടാം സെമിയില്‍ ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടാനിറങ്ങുമ്പോള്‍ പിച്ച് ആരെ തുണക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഈ ലോകകപ്പില്‍ ഗയാനയില്‍ ഇതുവരെ നടന്നത് അഞ്ച് മത്സരങ്ങളാണ്. ഇതില്‍ മൂന്നെണ്ണത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ്.
ലോകകപ്പില്‍ ഗയാനയില്‍ നടന്ന ആദ്യ മത്സരത്തില്‍ ദുര്‍ബലരായ പാപുവ ന്യൂ ഗിനിയ ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ എട്ട് വിക്കറ്റിന് 136 റണ്‍സെടുത്തപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യത്തിലെത്തിയത്. രണ്ടാമത് ബാറ്റ് ചെയ്ത ടീം ജയിച്ച രണ്ടാമത്തെ മത്സരം പാപുവ ന്യൂ ഗിനിയയും ഉഗാണ്ടയും തമ്മിലായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാപുവ ന്യൂഗിനിയ 19.1 ഓവറില്‍ 77 റണ്‍സിന് ഓള്‍ ഔട്ടായെങ്കിലും ഉഗാണ്ടയുടെ ജയം അനായാസമായിരുന്നില്ല.18.2 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഉഗാണ്ട ലക്ഷ്യത്തിലെത്തിയത്.
undefined
ജഡേജയ്ക്ക് പകരം സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനിലെത്തുമോ, ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍
മറ്റ് മൂന്ന് കളികളിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്. അതെല്ലാം വമ്പന്‍ വിജയങ്ങളുമായിരുന്നു. അഫ്ഗാനിസ്ഥാന്‍ ഉഗാണ്ടയെ 125 റണ്‍സിന് തകര്‍ത്തപ്പോള്‍ അഫ്ഗാന്‍ ന്യൂസിലന്‍ഡിനെ 84 റണ്‍സിനും വെസ്റ്റ് ഇന്‍ഡീസ് ഉഗാണ്ടയെ 134 റണ്‍സിനും തകര്‍ത്തു. ഉഗാണ്ടക്കെതിരെ അഫ്ഗാന്‍ നേടിയ 183 റണ്‍സാണ് ഗയാനയില്‍ ഈ ലോകകപ്പിലെ ഉയര്‍ന്ന ടീം സ്കോര്‍. ഈ ഗ്രൗണ്ടിലെ ഉയര്‍ന്ന പവര്‍ പ്ലേ റണ്‍ റേറ്റ് 6.4 മാത്രമാണ്. മധ്യ ഓവറുകളില്‍ ഇത് 5.5 ആയി കുറയും. അവസാന ഓവറുകളില്‍ ബാറ്റര്‍മാര്‍ തകര്‍ത്തടിക്കുന്ന ഘട്ടത്തില്‍ പോലും 7.6 മാത്രമാണ് ഗയാനയിലെ സ്കോറിംഗ് റേറ്റ്. രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ സ്ലോ ആകുന്ന പിച്ചില്‍ സ്പിന്നര്‍മാര്‍ക്കാണ് കൂടുതല്‍ ആധിപത്യം. എങ്കിലും പേസര്‍മാരും മോശമാക്കിയിട്ടില്ല.
അതുകൊണ്ട് തന്നെ ഇന്ന് ഇന്ത്യ-ഇംഗ്ലണ്ട് സെമിയിലും ടോസ് നിര്‍ണായകമാകും. ടോസ് നേടുന്നവര്‍ ആദ്യം ബാറ്റ് ചെയ്യാനായിരിക്കും തീരുമാനിക്കു. ഇന്ത്യക്ക് രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍ എന്നിങ്ങനെ മൂന്ന് സ്പിന്നര്‍മാരുള്ളപ്പോള്‍ ഇംഗ്ലണ്ടിന് ആദില്‍ റഷീദ്, മൊയീന്‍ ആലി, ലിയാം ലിവിംഗ്സ്റ്റണ്‍ എന്നിവരുണ്ട്. അതുകൊണ്ട് തന്നെ സ്പിന്നര്‍മാരുടെ സാന്നിധ്യത്തില്‍ ആര്‍ക്കും മുന്‍തൂക്കം അവകാശപ്പെടാനില്ല. പേസര്‍മാരില്‍ അര്‍ഷ്ദീപ് സിംഗും ജസ്പ്രീത് ബുമ്രയും മികച്ച ഫോമിലാണെന്നത് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക