ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് മറ്റൊരു തിരിച്ചടി

By Web Team  |  First Published Aug 29, 2021, 9:18 AM IST

എത്തിപ്പെടാന്‍ ആഗ്രഹിക്കാത്ത സ്ഥലമെന്ന കമന്റോടെ ജഡേജ പോസ്റ്റ് ചെയ്ത ആശുപത്രിയില്‍ നില്‍ക്കുന്ന ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. ജഡേജയുടെ പരിക്കിനെക്കുറിച്ച് ബിസിസിഐയോ ഇന്ത്യന്‍ ടീം മാനേജ്‌മെന്റോ പക്ഷെ ഇതുവരെ പ്രതികരിച്ചിട്ടില്ല.


ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ലീഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിലെ ഇന്നിംഗ്‌സ് തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് മറ്റൊരു തിരിച്ചടി കൂടി. ലീഡ്‌സ് ടെസ്റ്റിനിടെ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ നിന്നുള്ള ചിത്രം ജഡേജ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചെങ്കിലും പരിക്ക് ഗുരുതരമാണോ എന്നകാര്യം വ്യക്തമല്ല.

എത്തിപ്പെടാന്‍ ആഗ്രഹിക്കാത്ത സ്ഥലമെന്ന കമന്റോടെ ജഡേജ പോസ്റ്റ് ചെയ്ത ആശുപത്രിയില്‍ നില്‍ക്കുന്ന ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. ജഡേജയുടെ പരിക്കിനെക്കുറിച്ച് ബിസിസിഐയോ ഇന്ത്യന്‍ ടീം മാനേജ്‌മെന്റോ പക്ഷെ ഇതുവരെ പ്രതികരിച്ചിട്ടില്ല.കാല്‍മുട്ടിലേറ്റ പരിക്കിന് മുന്‍കരുതലെന്ന നിലയില്‍ സ്‌കാനിംഗിനായാണ് ജഡേജയെ ആശുപത്രിയില്‍ കൊണ്ടുപോയതെന്നാണ് സൂചന.

Latest Videos

ലീഡ്‌സ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ നാലു റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 30 റണ്‍സുമെടുത്ത ജഡേജ രണ്ട് വിക്കറ്റും വീഴ്ത്തിയിരുന്നു. പരമ്പരയിലെ മൂന്ന് ടെസ്റ്റിലും ഓള്‍ റൗണ്ടറെന്ന നിലയില്‍ കളിച്ച ജഡേജ 56, 40, 3, 4, 30 എന്നിങ്ങനെയാണ് സ്‌കോര്‍ ചെയ്തത്. സെപ്റ്റംബര്‍ രണ്ടു മുതലാണ് ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ മൂന്ന് ടെസ്റ്റില്‍ ഇരു ടീമും ഓരോ മത്സരം വീതം ജയിച്ചപ്പോള്‍ ഒരു മത്സരം സമനിലയായി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight.

click me!