ബംഗ്ലാദേശിനെതിരെ പരമ്പര തൂത്തുവാരാന്‍ ഇന്ത്യ! രണ്ടാം ടെസ്റ്റില്‍ കാണ്‍പൂരില്‍ ഇന്ന് തുടക്കം

By Web TeamFirst Published Sep 27, 2024, 8:14 AM IST
Highlights

മഴ തടസപ്പെടുത്തിയാല്‍ രണ്ടാം ടെസ്റ്റും ജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മുന്നേറാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്കും തിരിച്ചടിയാവും.

കാണ്‍പൂര്‍: ഇന്ത്യ - ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് കാണ്‍പൂരില്‍ തുടക്കം. രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ അവസാനത്തേതാണ് ഇന്ന് ആരംഭിക്കുന്നത്. സ്പിന്നിനെ തുണയ്ക്കുന്ന വിക്കറ്റായതിനാല്‍ ഇരുടീമിലും മാറ്റത്തിന് സാധ്യതയുണ്ട്. കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവരില്‍ ഒരാള്‍ പ്ലേയിംഗ് ഇലവനിലെത്തും. മുഹമ്മദ് സിറാജിനായിരിക്കും സ്ഥാനം നഷ്ടമാവുക. ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 280 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടിയിരുന്നു. കാണ്‍പൂരില്‍ സമനില നേടിയാലും ഇന്ത്യക്ക് പരന്പര സ്വന്തമാക്കാം. പരമ്പര കൈവിടാതിരിക്കാന്‍ ബംഗ്ലാദേശിന് ജയം അനിവാര്യം. 

അതേസമയം,കാണ്‍പൂര്‍ ടെസ്റ്റ് ജയിച്ച് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തൂവാരാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി. കാണ്‍പൂര്‍ ടെസ്റ്റിന്റെ ആദ്യ രണ്ട് ദിനം മഴ വില്ലനായേക്കുമെന്നാണ് റിപ്പോര്‍ട്ട്. മഴ തടസപ്പെടുത്തിയാല്‍ രണ്ടാം ടെസ്റ്റും ജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മുന്നേറാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്കും തിരിച്ചടിയാവും. നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. അതേസമയം പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യയിലെത്തിയ ബംഗ്ലാദേശിന് രണ്ടാ ടെസ്റ്റില്‍ സമനില നേടിയാലും അത് വലിയ നേട്ടമാണ്. അതേസമയം, രണ്ടാം ടെസ്റ്റിനുള്ള ടീമിലെ അംഗങ്ങളായ സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറല്‍, യാഷ് ദയാല്‍ എന്നിവര്‍ക്ക് ആദ്യ ഇലവനില്‍ സ്ഥാനം കിട്ടിയില്ലെങ്കില്‍ മൂവരും ഇറാനി ട്രോഫിക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനൊപ്പം ചേരും.

Latest Videos

കറുത്ത പിച്ച്

കാണ്‍പൂരില്‍ ചുവന്ന കളിമണ്ണുകൊണ്ടുണ്ടാക്കിയ പിച്ച് കളി പുരോഗമിക്കുന്തോറും കറുത്ത നിറമായി മാറുമെന്നാണ് കരുതുന്നത്. ഇതോടെ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ പിന്തുണ കിട്ടുമെന്നും ഉറപ്പായി. ചെന്നൈയിലേതുപോലെ നാലു ദിവസവും പേസര്‍മാര്‍ക്ക് പേസും ബൗണ്‍സും കിട്ടിയ പിച്ചുപോലെയായിരിക്കില്ല കാണ്‍പൂരിലെ പിച്ചെന്നാണ് റിപ്പോര്‍ട്ട്.

click me!