അ‍ഡ്‌ലെയ്‌ഡ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ഇന്ത്യ, ടീമിൽ അഴിച്ചുപണി; 3 മാറ്റങ്ങൾ

By Web Team  |  First Published Dec 6, 2024, 9:10 AM IST

ഓസ്ട്രേലിയന്‍ ടീമിലും ഒരു മാറ്റമുണ്ട്. പെര്‍ത്ത് ടെസ്റ്റിനിടെ പരിക്കേറ്റ ജോഷ് ഹേസല്‍വുഡിന് പകരം സ്കോട് ബോളണ്ട് ഓസ്ട്രേലിയയുടെ പ്ലേയിംഗ് ഇലവനിലെത്തി.


അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. പെര്‍ത്ത് ടെസ്റ്റ് കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ അഡ്‌ലെയ്ഡില്‍ ഇറങ്ങുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും തിരിച്ചെത്തിയപ്പോള്‍ ധ്രുവ് ജുറെലും ദേവ്‌ദത്ത് പടിക്കലും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. സ്പിന്‍ നിരയില്‍ വാഷിംഗ്ടണ്‍ സുന്ദറിന് പകരം ആര്‍ അശ്വിന്‍ പ്ലേയിംഗ് ഇലവനിലെത്തി.

ഓസ്ട്രേലിയന്‍ ടീമിലും ഒരു മാറ്റമുണ്ട്. പെര്‍ത്ത് ടെസ്റ്റിനിടെ പരിക്കേറ്റ ജോഷ് ഹേസല്‍വുഡിന് പകരം സ്കോട് ബോളണ്ട് ഓസ്ട്രേലിയയുടെ പ്ലേയിംഗ് ഇലവനിലെത്തി. ആദ്യ രണ്ട് ദിവസങ്ങളില്‍ പേസര്‍മാര്‍ക്ക് ആനുകൂല്യം കിട്ടുമെങ്കിലും അവസാന ദിവസങ്ങളില്‍ സ്പിന്നര്‍മാര്‍ക്ക് മികച്ച ടേണും ബൗണ്‍സും കിട്ടുന്നതാണ് ചരിത്രം.പെര്‍ത്തിലെ അപ്രതീക്ഷിത തോല്‍വിക്ക് പകരം വീട്ടാനാണ് ഓസീസ് ഇറങ്ങുന്നത്. 2020-21 പരമ്പരയില്‍ ഇതേവേദിയില്‍ കളിച്ച ഡേ നൈറ്റ് ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ വെറും 36 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.

Latest Videos

'കോലിയും ബുമ്രയുമല്ല, ഇന്ത്യൻ ടീമിൽ ശരിക്കും ഭയക്കേണ്ടത് ആ താരത്തെ'; തുറന്നു പറഞ്ഞ് ഓസീസ് ഇതിഹാസം

ഓസ്‌ട്രേലിയ പ്ലേയിംഗ് ഇലവൻ: ഉസ്മാൻ ഖവാജ, നഥാൻ മക്‌സ്വീനി, മാർനസ് ലബുഷെയ്ൻ, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, അലക്‌സ് കാരി, പാറ്റ് കമ്മിൻസ്(ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, സ്കോട്ട് ബോളണ്ട്.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, ശുഭ്മാൻ ഗിൽ, വിരാട് കോലി, റിഷഭ് പന്ത്, രോഹിത് ശർമ്മ, ആര്‍ അശ്വിന്‍, നിതീഷ്  കുമാർ റെഡ്ഡി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഹർഷിത് റാണ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!