സഞ്ജുവും കോലിയുമുണ്ടാകും, രോഹിത്തിന് ഇടമില്ല; ഐപിഎല്ലിൽ നിന്ന് ഇന്ത്യയുടെ ലോകകപ്പ് ഇലവനെ തെരഞ്ഞെടുത്താല്‍

By Web Team  |  First Published May 28, 2024, 7:58 AM IST

 കോലിക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തുന്നത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആയിരിക്കില്ല. പകരം വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് ഞെട്ടിച്ച യുവതാരം അഭിഷേക് ശര്‍മയാകും.


മുംബൈ: ഐപിഎല്‍ ആവേശം കെട്ടടങ്ങിയതിന് പിന്നാലെ ടി20 ലോകകപ്പ് ആവേശത്തിലേക്കാണ് ഇനി ആരാധകരുടെ കണ്ണുകള്‍. ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ കഴിഞ്ഞ മാസം 30ന് തന്നെ പ്രഖ്യാപിച്ചിരുന്നതിനാല്‍ ഐപിഎല്‍ ആദ്യ പകുതിയിലെ പ്രകടനങ്ങള്‍ മാത്രമാണ് ലോകകപ്പ് ടീം തെരഞ്ഞെടുപ്പില്‍ പരിഗണിച്ചത്. എന്നാല്‍ ഐപിഎല്‍ സമാപിച്ചശേഷമായിരുന്നു ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കന്നതെങ്കില്‍ എങ്ങനെ ആകുമായിരുന്നു ഇന്ത്യന്‍ ടീം എന്ന് നോക്കാം.

ഓപ്പണര്‍ സ്ഥാനത്ത് വിരാട് കോലിക്ക് മാറ്റമൊന്നും ഉണ്ടാവില്ല. 15 ഇന്നിംഗ്സില്‍ 741 റണ്‍സടിച്ച കോലി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിരുന്നു. കോലിക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തുന്നത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആയിരിക്കില്ല. പകരം വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് ഞെട്ടിച്ച യുവതാരം അഭിഷേക് ശര്‍മയാകും. അഭിഷേക് ഓപ്പണറായി എത്തുന്നതോടെ രോഹിത് ശര്‍മക്കൊപ്പം യശസ്വി ജയ്സ്വാളും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകും.

Latest Videos

undefined

പ്രതിഫലം 7 കോടിക്ക് മുകളില്‍, എന്നിട്ടും 70 റണ്‍സ് പോലും നേടാതിരുന്ന 3 താരങ്ങള്‍; അതിലൊരു മലയാളിയും

മൂന്നാം നമ്പറില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണല്ലാതെ മറ്റൊരു പേരില്ല. 531 റണ്‍സുമായി റണ്‍വേട്ടയില്‍ അ‍ഞ്ചാമതെത്തിയ സഞ്ജു കഴിഞ്ഞാല്‍ മധ്യനിരയില്‍ റിയാന്‍ പരാഗ്, വെങ്കിടേഷ് അയ്യര്‍, രജത് പാടീദാര്‍ എന്നിവരാണ് ഇടം നേടുക.ബൗളിംഗ് ലൈനപ്പില്‍ ജസ്പ്രീത് ബുമ്രയാകും പേസ് പടയെ നയിക്കുക. ബുമ്രക്കൊപ്പം കൊല്‍ക്കത്തയുടെ ഹര്‍ഷിത് റാണയും പര്‍പ്പിള്‍ ക്യാപ് നേടിയ ഹര്‍ഷല്‍ പട്ടേലും പ്ലേയിംഗ് ഇലവനില്‍ ഇടം നേടും.

സ്പിന്നര്‍മാരായി കുല്‍ദീപ് യാദവിനൊപ്പം കൊല്‍ക്കത്തയുടെ വരുണ്‍ ചക്രവര്‍ത്തിയാകും പ്ലേയിംഗ് ഇലവനില്‍ കളിക്കുക. ഐപിഎല്‍ വിക്കറ്റ് വേട്ടയില്‍ 21 വിക്കറ്റുമായി ഹര്‍ഷല്‍ പട്ടേലിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് വരുണ്‍ ചക്രവര്‍ത്തി ഫിനിഷ് ചെയ്തത്. ലോകകപ്പില്‍ ഇംപാക്ട് സബ്ബ് ഇല്ലാത്തതിനാല്‍ ഓള്‍ റൗണ്ടറെ ടീമിലുള്‍പ്പെടുത്താന്‍ ബുദ്ധിമുട്ടായിരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!