പൂനെയില്‍ സ്പിന്നിന് മുന്നിൽ മൂക്കുകുത്തിയെങ്കിലും മുംബൈയിലും ഇന്ത്യ സ്പിന്‍ പിച്ച് തന്നെയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മുംബൈ: ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിന് നാളെ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലിറങ്ങുമ്പോൾ ഇന്ത്യയെ കാത്തിരിക്കുന്നത് വൻ വെല്ലുവിളികൾ. ബെംഗളൂരുവിലും പൂനെയിലും ബാറ്റർമാർ കളിമറന്നപ്പോൾ 12 വർഷത്തിനിടെ ആദ്യമായി സ്വന്തം കാണികൾക്ക് മുന്നിൽ ടീം ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര അടിയറ വയ്ക്കേണ്ടിവന്നു. തോൽവി അറിയാത്ത തുടർച്ചയായ പതിനെട്ട് ടെസ്റ്റ് പരമ്പരകളെന്ന ജൈത്രയാത്രയ്ക്കും അവസാനമായി.
അതുകൊണ്ടുതന്നെ നാളെ മുംബൈയിൽ ഇറങ്ങുമ്പോൾ രോഹിത് ശർമ്മയ്ക്കും സംഘത്തിനും ഇത് നിലനില്‍പ്പിന്‍റെ പോരാട്ടമാണ് രണ്ടായിരത്തിൽ സച്ചിൻ ടെൻഡുൽക്കർ നയിച്ച ഇന്ത്യക്കെതിരെ ഹാൻസി ക്രോണ്യേയുടെ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയിൽ അവസാനമായി ഒരു ടെസ്റ്റ് പരമ്പര തൂത്തുവാരിയത്. മുംബൈയിൽ നാല് വിക്കറ്റിനും ബെംഗളൂരുവിൽ ഇന്നിംഗ്സിനും 71 റൺസിനുമായിരുന്നു അന്ന് ഇന്ത്യയുടെ തോൽവി.
റുതുരാജ് ഗോൾഡൻ ഡക്ക്, പ്രതീക്ഷയായി മലയാളി താരം; ഓസ്ട്രേലിയയിൽ ഇന്ത്യൻ യുവനിരക്ക് ബാറ്റിംഗ് തകർച്ച
ഈ നാണക്കേടൊഴിവാക്കാൻ ഇന്ത്യയ്ക്ക് വാംഖഡേയിൽ ജയിച്ചേതീരൂ. ക്യാപ്റ്റൻ രോഹിത്തിന്‍റെയും വിരാട് കോലിയുടെയും മങ്ങിയ ഫോമാണ് ഇന്ത്യയുടെ പ്രധാന പ്രതിസന്ധി. നാല് ഇന്നിംഗ്സിൽ രണ്ടുതവണ പൂജ്യത്തിന് പുറത്തായ രോഹിത്തിന് പരമ്പരയിൽ നേടാനായത് 62 റൺസ് മാത്രം. കോലി നേടിയത് 88 റൺസും. 0, 70, 1, 17 എന്നിങ്ങനെയാണ് കിവീസിനെതിരെ കോലിയുടെ സ്കോറുകൾ.
ന്യൂസിലൻഡിനെ കറക്കിവീഴ്ത്താൻ തയ്യാറാക്കിയ പൂനെയിലെ പിച്ചിൽ ഇന്ത്യൻ ബാറ്റർമാർ കൂപ്പുകുത്തിയതും ആശങ്കയാണ്. രണ്ട് ഇന്നിംഗ്സിലായി പതിമൂന്ന് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സാന്‍റ്നറാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. പൂനെയില്‍ സ്പിന്നിന് മുന്നിൽ മൂക്കുകുത്തിയെങ്കിലും മുംബൈയിലും ഇന്ത്യ സ്പിന്‍ പിച്ച് തന്നെയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മുംബൈ നിലനിര്‍ത്തുക ഹാര്‍ദ്ദിക്കും സൂര്യകുമാറും ഉൾപ്പെടെ 5 താരങ്ങളെ; റിഷഭ് പന്തിനെ കൈവിടാൻ ഡല്‍ഹി
പൂനെയിലെ സ്ലോ ടേണറിന് പകരം മുംബൈയില്‍ ടേണും ബൗണ്‍സുമുള്ള റാങ്ക് ടേണറാണെന്നാ് സൂചന. അങ്ങനെയെങ്കില്‍ ടീമില്‍ നാലു സ്പിന്നര്‍മാരെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാന്‍ ഇന്ത്യ തയാറാവും. ആകാശ് ദീപിന് പകരം അക്സര്‍ പട്ടേലാകും പ്ലേയിംഗ് ഇലവനിലെത്തുക. ബാറ്റിംഗ് നിരയില്‍ കെ എൽ രാഹുല്‍ തിരിച്ചെത്തുമ്പോള്‍ സര്‍ഫറാസ് ഖാന്‍ പുറത്തിരിക്കേണ്ടിവരും. മറ്റ് മാറ്റങ്ങള്‍ക്ക് സാധ്യത കുറവാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക