യശസ്വി ജയ്സ്വാളിനെ ഓപ്പണറാക്കി വിരാട് കോലി മൂന്നാം നമ്പറില്‍ ഇറങ്ങുന്നതിനുള്ള സാധ്യകള്‍ ടീം മാനേജ്മെന്‍റ് ആലോചിക്കുന്നുണ്ട്.
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ സൂപ്പര്‍ എട്ടിലെ സ്ഥാനം ഉറപ്പാക്കാന്‍ ഇന്ത്യ നാളെ ആതിഥേയരായ അമേരിക്കക്കെതിരെ ഇറങ്ങും. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെയും രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെയും തകര്‍ത്ത ഇന്ത്യക്ക് നാളെ ജയിച്ചാല്‍ സൂപ്പര്‍ എട്ടിലെത്തുന്ന രണ്ടാമത്തെ ടീമാവാം. ഇന്നലെ ബംഗ്ലാദേശിനെ തോല്‍പ്പിച്ച ദക്ഷിണാഫ്രിക്കയാണ് സൂപ്പര്‍ എട്ട് ഉറപ്പിച്ച ആദ്യ ടീം.
നാളെ അമേരിക്കക്കെതിരെ ഇറങ്ങുമ്പോള്‍ ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ച ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മധ്യനിരയില്‍ ശിവം ദുബെയും ഓപ്പണിംഗ് റോളില്‍ വിരാട് കോലിയും നിരാശപ്പെടുത്തിയതിനാല്‍ നാളെ അമേരിക്കക്കെതിരെ മാറ്റങ്ങളഓടെയാവും ഇന്ത്യ ഇറങ്ങുക എന്നാണ് സൂചന.
undefined
സിക്സ് പാക് കാണിക്കാന്‍ ഫോട്ടോ ഇട്ട് പാക് താരം, പക്ഷെ ക്യാപ്ഷനിട്ടപ്പോള്‍ പറ്റിയത് ഭീമാബദ്ധം
യശസ്വി ജയ്സ്വാളിനെ ഓപ്പണറാക്കി വിരാട് കോലി മൂന്നാം നമ്പറില്‍ ഇറങ്ങുന്നതിനുള്ള സാധ്യകള്‍ ടീം മാനേജ്മെന്‍റ് ആലോചിക്കുന്നുണ്ട്. എന്നാല്‍ ബാറ്റിംഗ് ദുഷ്കരമായ നാസൗ കൗണ്ടി സ്റ്റേഡിയത്തിലെ പിച്ചില്‍ രണ്ട് മത്സരങ്ങളിലെ പരാജയം കൊണ്ട് കോലിയെ മാറ്റേണ്ട കാര്യമില്ലെന്ന വാദവും ശക്തമാണ്. വിരാട് കോലി ഓപ്പണര്‍ സ്ഥാനത്ത് തുടര്‍ന്നാല്‍ യശസ്വി ജയ്സ്വാള്‍ ഒരിക്കല്‍ കൂടി പുറത്തിരിക്കേണ്ടിവരും. ജയ്സ്വാളിനെ ഓപ്പണിംഗില്‍ ഇറക്കിയാല്‍ കോലി മൂന്നാമതും സൂര്യകുമാര്‍ നാലാമതും ഇറങ്ങും. ഈ സാഹചര്യത്തില്‍ മൂന്നാം നമ്പറില്‍ തിളങ്ങിയ റിഷഭ് പന്തിനെ അഞ്ചാം നമ്പറിലേക്ക് മാറ്റേണ്ടിവരുമെന്നതും ഇന്ത്യൻ ടീമിനെ ആശയക്കുഴപ്പത്തിലാക്കുന്നു.
കോലി ഓപ്പണറായി തുടരുകയും മധ്യനിരയില്‍ ശിവം ദുബെക്ക് പകരം സ്പെഷലിസ്റ്റ് ബാറ്ററായി സഞ്ജു സാംസണ് അവസരം നല്‍കുകയും ചെയ്യുക എന്നതാണ് മുന്നിലുള്ള മറ്റൊരു സാധ്യത. ആദ്യ രണ്ട് കളികളിലും ഓള്‍ റൗണ്ടറായ ശിവം ദുബെ ഒരു ഓവര്‍ പോലും പന്തെറിഞ്ഞില്ല എന്നതിനാല്‍ അഞ്ചാം നമ്പറില്‍ സഞ്ജുവിനെ സ്പെഷലിസ്റ്റ് ബാറ്ററായി കളിപ്പിക്കാനുള്ള സാധ്യതയും കൂടുതലാണ്. സഞ്ജുവിനെ കളിപ്പിച്ചാല്‍ ബാറ്റിംഗ് ഓര്‍ഡറില്‍ വലിയ മാറ്റം വരുത്തേണ്ടിവരില്ല. ആറാം നമ്പറില്‍ ഹാര്‍ദ്ദികും പിന്നാലെ ജഡേജയും അക്സറും ഇറങ്ങും.
ബൗളിംഗ് നിരയില്‍ കാര്യമായ പരീക്ഷണത്തിന് സാധ്യതയില്ല. ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ ബാറ്റിംഗ് നിരക്ക് കരുത്തുകൂട്ടാന്‍ അക്സര്‍ തുടരുമ്പോള്‍ കുല്‍ദീപും ചാഹലും വീണ്ടും പുറത്തിരിക്കും. പേസ് നിരയില്‍ മറ്റ് സാധ്യതളൊന്നും ഇല്ലാത്തതിനാല്‍ ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സഖ്യം തന്നെ തുടരാനാണ് സാധ്യത.
അമേരിക്കക്കെതിരായ മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, വിരാട് കോലി/യശസ്വി ജയ്സ്വാള്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ/സഞ്ജു സാംസണ്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക