രണ്ടാം ദിനം ആദ്യ ഏഴോവറില്‍ തന്നെ 35 റണ്‍സടിച്ച് ഇന്ത്യയുടെ തന്ത്രം പൊളിച്ച റോബിന്‍സണും റൂട്ടും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയതോടെ ഇന്ത്യ പതറി
റാഞ്ചി: നാലാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇംഗ്ലണ്ടിനെ 352 റണ്‍സിന് ഓള്‍ ഔട്ടാക്കി ഇന്ത്യ. രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ്(2) തുടക്കത്തിലെ നഷ്ടമായി. ജെയിംസ് ആന്‍ഡേഴ്സണാണ് വിക്കറ്റ്, രണ്ടാം ദിമനം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 34 റണ്‍സെന്ന നിലയിലാണ്. 27 റണ്‍സോടെ യശസ്വി ജയ്സ്വാളും നാലു റണ്ണുമായി ശുഭ്മാന്‍ ഗില്ലും ക്രീസില്‍.
രണ്ടാം ദിനം 302-7 എന്ന സ്കോറില്‍ ബാറ്റിംഗ് തുടര്‍ന്ന ഇംഗ്ലണ്ടിനായി ഒലി റോബിന്‍സണ്‍ തകര്‍ത്തടിച്ചതോടെ തുടക്കത്തില്‍ ഇന്ത്യയുടെ തന്ത്രം പാളി. രണ്ടാം ദിനം തുടക്കത്തിലെ ന്യൂ ബോള്‍ എടുത്തെങ്കിലും ഇന്ത്യന്‍ പേസര്‍മാരെയും സ്പിന്നര്‍മാരെയും ഒരുപോലെ ആക്രമിച്ച റോബിന്‍സണ്‍ അര്‍ധസെഞ്ചുറി നേടിയയതോടെ ഇംഗ്ലണ്ട് അതിവേഗം സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.
undefined
രണ്ടാം ദിനം ആദ്യ ഏഴോവറില്‍ തന്നെ 35 റണ്‍സടിച്ച് ഇന്ത്യയുടെ തന്ത്രം പൊളിച്ച റോബിന്‍സണും റൂട്ടും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയതോടെ ഇന്ത്യ പതറി. രണ്ടാം ദിനം ന്യൂ ബോള്‍ എടുത്ത ഇന്ത്യയുടെ തീരുമാനം ആദ്യ പന്തു മുതല്‍ പാളി. സിറാജ് എറിഞ്ഞ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് റോബിന്‍സണ്‍ തുടങ്ങിയത്. പിന്നീട് ആകാശ് ദീപിന്‍റെ ഓവറില്‍ മൂന്ന് ബൗണ്ടറികള്‍ പറത്തിയ റോബിന്‍സണ്‍ രവീന്ദ്ര ജഡേജയയെും ബൗണ്ടറി കടത്തി ടെസ്റ്റിലെ ആദ്യ അര്‍ധസെഞ്ചുറി നേടി. 81 പന്തിലാണ് റോബിന്‍സണ്‍ അര്‍ധസെഞ്ചുറിയിലെത്തിയത്.
ഇരുവരും തകര്‍ത്തടിച്ച് മുന്നേറിയപ്പോള്‍ ജഡേജയാണ് ഇന്ത്യയുടെ രക്ഷക്കെത്തിയത്. 96 പന്തില്‍ 58 റണ്‍സെടുത്ത റോബിന്‍സണ്‍ ജഡേജയെ റിവേഴ്സ് സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലിന്‍റെ കൈകളിലൊതുങ്ങി. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. റോബിന്‍സണെ പുറത്താക്കിയതിന് പിന്നാലെ അതേ ഓവറില്‍ ഷൊയ്ബ് ബഷീറിനെയും(0), തൊട്ടടുത്ത ഓവറില്‍ ജെയിംസ് ആന്‍ഡേഴ്സണെയും(0) ജഡേജ പുറത്താക്കിയതോടെ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചു.
ഉറച്ച പ്രതിരോധവുമായി ജോ റൂട്ട് 122 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാലും ആകാശ് ദീപ് മൂന്നും സിറാജ് രണ്ടും വിക്കറ്റെടുത്തപ്പോള്‍ അശ്വിൻ ഒരു വിക്കറ്റ് വീഴ്ത്തി. ഇന്നലെ ആദ്യ ദിനം ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സാക് ക്രോളി(42), ബെന്‍ ഡക്കറ്റ്(11), ഒലി പോപ്പ്(0), ജോണി ബെയര്‍സ്റ്റോ(38), ബെന്‍ സ്റ്റോക്സ്(3), ബെന്‍ ഫോക്സ്(47), ടോം ഹാര്‍ട്‌ലി(13) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് ആദ്യ ദിനം നഷ്ടമായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക