സൂപ്പര്‍ എട്ടില്‍ ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരെ ദുബെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ആരാധകര്‍ തൃപ്തരല്ല.
ഗയാന: ടി20 ലോകകപ്പില്‍ വ്യാഴാഴ്ച്ച സെമി ഫൈനല്‍ മത്സരത്തിന് ഇറങ്ങുകയാണ് ഇന്ത്യ. ഗയാന, പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. രാത്രി എട്ട് മണിക്കാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ എട്ടിലും തോല്‍വി അറിയാതെയാണ് ഇന്ത്യ സെമിയിലെത്തിയത്. സൂപ്പര്‍ എട്ടില്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നിവരെ തോല്‍പ്പിച്ചു. നാളെ ഇംഗ്ലണ്ടിനെതിരെ കളിക്കാനെത്തുമ്പോള്‍ ടീമില്‍ മാറ്റമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
മധ്യനിരയില്‍ ശിവം ദുബെയുടെ ഫോമാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്‌നം. സൂപ്പര്‍ എട്ടില്‍ ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ആരാധകര്‍ തൃപ്തരല്ല. സ്പിന്‍ ഓള്‍ റൗണ്ടറായി ഇറങ്ങുന്ന രവീന്ദ്ര ജഡേജയുടെ ബാറ്റിംഗ് ഫോം ഇപ്പോഴും ഇന്ത്യക്ക് ആശങ്കയാണ്. ഓസ്‌ട്രേലിയക്കെതിരെ പുറത്താവാതെ ഒമ്പത് റണ്‍സാണ് ജഡേജ നേടിയത്. പന്തെറിഞ്ഞപ്പോള്‍ ഒരോവറില്‍ 17 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനെതിരെ ഏഴ് റണ്‍സെടുത്താണ് ജഡേജ പുറത്തായത്.
undefined
ബാറ്റിംഗിലും ബൗളിംഗിലും മോശം പ്രകടനം പുറത്തെടുക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ മാറ്റി സഞ്ജു സാംസണെ കളിപ്പിക്കണമെന്ന ആവശ്യം നിലനില്‍ക്കുന്നുണ്ട്. അല്ലെങ്കില്‍ ദുബെയ്ക്ക് പകരം കളിപ്പിക്കണമെന്ന ആവശ്യവും നിലനില്‍ക്കുന്നു. ഓപ്പണിംഗ് സഖ്യമാണ് ഇന്ത്യയെ നിരാശപ്പെടുത്തുന്ന മറ്റൊരു. രോഹിത്തിനൊപ്പം ഓപ്പണിംഗ് ഇറങ്ങുന്ന വിരാട് കോലിക്ക് ഇതുവരെ ഫോമിലേക്ക് ഉയരാന്‍ രസാധിച്ചിട്ടില്ല. അദ്ദേഹത്തെ മൂന്നാം നമ്പറില്‍ കളിപ്പിക്കാനും ടീം മാനേജ്‌മെന്റ് മുതിരുന്നില്ല. നാളെയും ഈ രീതിക്ക് മാറ്റമുണ്ടായേക്കില്ല. കോലി-രോഹിത് സഖ്യം തുടരും.
ഇംഗ്ലണ്ടിനെതിരെ സെമി ഫൈനല്‍ പോരാട്ടത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ്മ, വിരാട് കോലി, റിഷഭ് പന്ത് , സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര.