ലോകത്തിലെ ഏറ്റവും മികച്ച കാര്‍ ഉണ്ടായിട്ടും ഇന്ത്യ അത് ഗ്യാരേജിലിട്ടിരിക്കുന്നു; ഉമ്രാനെക്കുറിച്ച് ബ്രെറ്റ് ലീ

By Gopala krishnan  |  First Published Oct 12, 2022, 10:27 AM IST

ഉമ്രാന്‍ 150 കിലോ മീറ്ററിലേറെ വേഗത്തില്‍ പന്തറിയുന്ന ബൗളറാണ്. അതായത് ലോകത്തിലെ ഏറ്റവും മികച്ച കാര്‍ ഉണ്ടായിട്ടും ഗ്യാരേജില്‍ ഇട്ടിരിക്കുകയാണ് ഇന്ത്യ. പിന്നെ ആ കാര്‍ ഉണ്ടായിട്ട് എന്തു കാര്യം. ലോകകപ്പ് ടീമില്‍ ഉമ്രാന്‍ മാലിക്ക് തീര്‍ച്ചയായും ഉണ്ടാവണമായിരുന്നുവെന്നും ബ്രെറ്റ് ലീ ഖലീജ് ടൈംസിനോട് പറഞ്ഞു.


മെല്‍ബണ്‍: ഇന്ത്യയുടെ ലോകകപ്പ് ടീം സെലക്ഷനെ വിമര്‍ശിച്ച് ഓസ്ട്രേലിയന്‍ ബൗളിംഗ് ഇതിഹാസം ബ്രെറ്റ് ലീ. പരിക്കിനെത്തുടര്‍ന്ന് ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായ ജസ്പ്രീത്ര ബുമ്രക്ക് പകരക്കാരനായി പേസര്‍ ഉമ്രാന്‍ മാലിക്കിനെ ടീമിലെടുക്കാതിരുന്ന നടപടിയെ ആണ് ബ്രെറ്റ് ലീ വിമര്‍ശിച്ചത്.

ലോകത്തിലെ ഏറ്റവും മികച്ച കാര്‍ കൈയിലുണ്ടായിട്ടും അത് ഗ്യാരേജിലിട്ടിരിക്കുകയാണ് ഇന്ത്യയെന്ന് ബ്രെറ്റ് ലീ പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ മാന്‍ ഓഫ് ദ് സീരീസ് പ്രകടനത്തോടെ ബുമ്രയുടെ പകരക്കാരന്‍ സ്ഥാനത്തേക്ക് മുഹമ്മദ് സിറാജ് ശക്തമായ അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും തന്‍റെ ചോയ്സ് ഉമ്രാന്‍ മാലിക് ആണെന്ന് ബ്രെറ്റ് ലീ പറ‍ഞ്ഞു.

Latest Videos

undefined

ഉമ്രാന്‍ 150 കിലോ മീറ്ററിലേറെ വേഗത്തില്‍ പന്തറിയുന്ന ബൗളറാണ്. അതായത് ലോകത്തിലെ ഏറ്റവും മികച്ച കാര്‍ ഉണ്ടായിട്ടും ഗ്യാരേജില്‍ ഇട്ടിരിക്കുകയാണ് ഇന്ത്യ. പിന്നെ ആ കാര്‍ ഉണ്ടായിട്ട് എന്തു കാര്യം. ലോകകപ്പ് ടീമില്‍ ഉമ്രാന്‍ മാലിക്ക് തീര്‍ച്ചയായും ഉണ്ടാവണമായിരുന്നുവെന്നും ബ്രെറ്റ് ലീ ഖലീജ് ടൈംസിനോട് പറഞ്ഞു.

ആരാവും ലോകകപ്പ് ടീമില്‍ ബുമ്രയുടെ പകരക്കാരന്‍; ശ്രദ്ധേയ മറുപടിയുമായി ഡെയ്ല്‍ സ്റ്റെയ്ന്‍

ഉമ്രാന്‍ ചെറുപ്പമാണ്, രാജ്യാന്തര ക്രിക്കറ്റ് കളിക്കാനുള്ള മത്സരപരിചയമായില്ല എന്നൊക്കെ പറയാം. പക്ഷെ അദ്ദേഹത്തിന് 150 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ കഴിയും. മൂളിപ്പറക്കുന്ന ഓസീസ് പിച്ചുകളിലേക്ക് അവനെ ഇറക്കിവിടൂ. 140 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന ബൗളര്‍ കൂടെയുള്ളതും 150 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന ബൗളര്‍ കൂടെയുള്ളതും ഓസ്ട്രേലിയന്‍ പിച്ചുകളില്‍ വലിയ വ്യത്യാസമാണുണ്ടാക്കുകയെന്നും ബ്രെറ്റ് ലീ വ്യക്തമാക്കി.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍റെ നെറ്റ് ബൗളറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഉമ്രാന് വിസ പ്രശ്നങ്ങള്‍ കാരമം ഇതുവരെ ഓസീസിലേക്ക് പോകാനായിട്ടില്ല. ബുമ്രയുടെ അഭാവത്തില്‍ ഡെത്ത് ഓവറിലെ ഇന്ത്യയുടെ ബൗളിംഗിനെക്കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കെയാണ് ഉമ്രാന്‍ മാലിക്കിനെ ടീമിലെടുക്കണെമന്ന ആവശ്യവുമായി ബ്രെറ്റ് ലീ രംഗത്തുവന്നത്.

എനിക്ക് ടീം മാനേജ്മെന്‍റില്‍ നിന്ന് കൃത്യമായ നിര്‍ദേശമുണ്ട്, പുതിയ റോളിനെക്കുറിച്ച് സഞ്ജു സാംസണ്‍

click me!