ഇന്ത്യയെ സംബന്ധിച്ചിടത്തോളം തോല്‍ക്കാതിരിക്കേണ്ടത് അനിവാര്യമാണ്.
ബ്രിസ്‌ബേന്‍: ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത്. ബ്രിസ്‌ബേനില്‍ നാല് ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇപ്പോഴും 193 റണ്‍സ് പിറകിലാണ് ഇന്ത്യ. ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 445നെതിരെ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെന്ന നിലയിലാണ്. ഫോളോഓണ്‍ ഒഴിവാക്കാന്‍ സാധിച്ചുവെന്നുള്ളതാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശ്വാസമായത്. ടെസ്റ്റ് സമനിലയാവുമെന്നാണ് പരക്കെ പ്രതീക്ഷിക്കുന്നതെങ്കിലും ഓസ്‌ട്രേലിയക്ക് ഇപ്പോഴും വിജയ സാധ്യതയുണ്ട്. അവസാന ദിനം ഇന്ത്യയെ വേഗത്തില്‍ പുറത്താക്കി രണ്ടാം ഇന്നിംഗ്‌സില്‍ 150നപ്പുറമുള്ള സ്‌കോറെടുത്താല്‍ ഓസീസിന് മാന്യമായ വിജയലക്ഷ്യം മുന്നോട്ടുവെക്കാന്‍ സാധിക്കും.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം തോല്‍ക്കാതിരിക്കേണ്ടത് അനിവാര്യമാണ്. അങ്ങനെ സംഭവിച്ചാല്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കുകയെന്ന ഇന്ത്യയുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയേല്‍ക്കും. മത്സരം സമനിലയിലാക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ടീം. സമനിലയില്‍ അവസാനിച്ചാല്‍ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുക സാധ്യമുള്ള കാര്യമാണ്. ഓസീസിനെതിരെ വരുന്ന രണ്ട് മത്സരങ്ങള്‍ ജയിച്ച് പരമ്പര 3-1ന് സ്വന്തമാക്കിയാല്‍ മതിയാവും. അഞ്ചാം ദിനത്തിലും മഴ തടസ്സപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യയും ആരാധകരും. ബ്രിസ്‌ബേനില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ പ്രവചനമുണ്ടായിരുന്നു. മത്സരം മഴ മുടക്കിയാല്‍ ടെസ്റ്റ് സമനിലയില്‍ അവസാനിക്കും.
undefined
മുംബൈയെ ശ്രേയസ് നയിക്കും! പൃഥ്വിയും രഹാനെയും ടീമിലില്ല; വിജയ് ഹസാരെ ട്രോഫിക്കുള്ള ടീം അറിയാം
പത്താം വിക്കറ്റില്‍ ആകാശ്ദീപും ബുമ്രയും ചേര്‍ന്ന് നേടിയ 39 റണ്‍സിന്റെ അപരാജിത ചെറുത്തുനില്‍പ്പിലൂടെയാണ് ഇന്ത്യ ഫോളോ ഓണ്‍ ഭീഷണി മറികടന്നത്. ഒമ്പതാം വിക്കറ്റായി രവീന്ദ്ര ജഡേജ പുറത്താവുമ്പോള്‍ ഫോളോ ഓണ്‍ മറികട്ടാന്‍ ഇന്ത്യക്ക് 33 റണ്‍സ് വേണമായിരുന്നു.
31 പന്തില്‍ 27 റണ്‍സുമായി ആകാശ് ദീപും 27 പന്തില്‍ 10 റണ്‍സുമായ ജസ്പ്രീത് ബുമ്രയും ക്രീസില്‍. 77 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുടെ ചെറുത്തുില്‍പ്പിനൊപ്പം 84 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെ പ്രകടനവും ഇന്ത്യയുടെ ചെറുത്തുനില്‍പ്പില്‍ നിര്‍ണായകമായി.