ലോകകപ്പ് അടുത്തിരിക്കെ വിരാട് കോലി ഫോമിലേക്കുയര്‍ന്നതിൽ സന്തോഷമെന്ന് ഇന്ത്യന്‍ മുന്‍ നായകന്‍
കാര്യവട്ടം: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ തിരിച്ചുവരവില്‍ ടീം ഇന്ത്യയെ അഭിനന്ദിച്ച് മുന്‍ നായകന്‍ മുഹമ്മദ് അസ്‌ഹറുദ്ദീന്‍. ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യക്ക് കിരീടം നേടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അസ്ഹര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ടിക്കറ്റ് വിൽപ്പനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ഒടുവിൽ ഹൈദരാബാദ് ട്വന്‍റി 20 സംഘര്‍ങ്ങളില്ലാതെ അവസാനിച്ചതിന്‍റെ ആശ്വാസത്തിലായിരുന്നു ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് കൂടിയായ ഇന്ത്യന്‍ മുന്‍ നായകന്‍ മുഹമ്മദ് അസ്‌ഹറുദ്ദീന്‍. ഓസ്ട്രേലിയക്കെതിരായ ട്വന്‍റി 20 പരമ്പരയിലെ ഇന്ത്യയുടെ തിരിച്ചുവരവ് ടീമിന്‍റെ മികവ് വ്യക്തമാക്കുന്നതാണ്. ലോകകപ്പ് അടുത്തിരിക്കെ വിരാട് കോലി ഫോമിലേക്കുയര്‍ന്നതിൽ സന്തോഷം. ഓസ്ട്രേലിയയിൽ അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പിലും മികച്ച പ്രകടനം തുടരാന്‍ ടീമിന് കഴിയേണ്ടതുണ്ടെന്നും അസ്ഹര്‍ പറഞ്ഞു.
നാളെയാണ്... നാളെയാണ്...
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20യാണ് വിരാട് കോലിയടക്കമുള്ള ഇന്ത്യന്‍ താരങ്ങളുടെ അടുത്ത മത്സരം. നാളെയാണ് കേരളത്തിന്‍റെ തലസ്ഥാന നഗരി ക്രിക്കറ്റ് ആവേശത്തിന് വേദിയാവുന്നത്. ഗ്രീന്‍ഫീല്‍ഡില്‍ വൈകിട്ട് ഏഴ് മണിക്ക് മത്സരം തുടങ്ങും. കേരളത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്നുള്ള ആരാധകര്‍ കാര്യവട്ടത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മത്സരത്തിന് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കനത്ത സുരക്ഷയാണ് ഇരു ടീമുകള്‍ക്കും മത്സരത്തിനും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇരു ടീമുകളും ഇന്ന് അവസാനവട്ട പരിശീലനം നടത്തി. റണ്ണൊഴുകും പിച്ചാണ് കാര്യവട്ടത്ത് തയ്യാറാക്കിയിരിക്കുന്നത്.
ടിക്കറ്റ് ലഭിക്കാത്ത ആരാധകര്‍ നിരാശരാവേണ്ട. സ്റ്റാര്‍ സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലൂടെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ആരാധകര്‍ക്ക് തല്‍സമയം കാണാം. സ്റ്റാര്‍ സ്പോര്‍ട്‌സ് 1, സ്റ്റാര്‍ സ്പോര്‍ട്‌സ് 1 എച്ച്‌ഡി, സ്റ്റാര്‍ സ്പോര്‍ട്‌സ് ഹിന്ദി, സ്റ്റാര്‍ സ്പോര്‍ട്‌സ് 1 എച്ച്‌ഡി ഹിന്ദി എന്നീ ചാനലുകളിലാണ് തല്‍സമയം സംപ്രേഷണം. ഡിസ്‌നി+ഹോട്‌സ്റ്റാര്‍ വഴി സ്ട്രീമിങ്ങുമുണ്ട്. മത്സരദിനം രാവിലെ ഏഴ് മണിമുതല്‍ ഏഷ്യാനെറ്റ് ന്യൂസിലും ഏഷ്യാനെറ്റ് ന്യൂസ് ഡോട് കോമിലും സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലും കാര്യവട്ടം ടി20യുടെ അവലോകനങ്ങളും തല്‍സമയ വിവരങ്ങളും വിശേഷങ്ങളും തല്‍സമയം അറിയാം.
കാര്യവട്ടം ടി20: ആവേശം ഒരു നിമിഷം പോലും ചോരരുത്; കണ്ണിമചിമ്മാതെ കളികാണാന്‍ ഈ വഴികള്‍