ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ കുതിച്ചു! റോക്കറ്റ് വേഗത്തില്‍ രോഹിത്തും സംഘവും ഒന്നാമത്

By Web Team  |  First Published Jan 4, 2024, 10:31 PM IST

ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്തേക്ക് വീണു. രണ്ട് മത്സരങ്ങളില്‍ 50 വിജയശതമാനമുണ്് കിവീസിന്. 12 പോയിന്റാണ് അവര്‍ക്കുള്ളത്. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ നാലാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയുടെ വിജയശതമാനം 50-ാണ്.


ദുബായ്: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുയര്‍ന്ന് ഇന്ത്യ. കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിന് തകര്‍ത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ ഇന്ത്യക്കായി. നാല് മത്സരങ്ങളില്‍ 26 പോയിന്റാണ് ഇന്ത്യക്ക്. അതോടൊപ്പം 54.16 വിജയ ശതമാനവും ഇന്ത്യക്കുണ്ട്. രണ്ട് ജയവും ഓരോ തോല്‍വിയും സമനിലയുമാണ് ഇന്ത്യക്ക്. ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്. 12 പോയിന്റും 50 വിജയ ശതമാനവും ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. രണ്ട് മത്സരങ്ങള്‍ മാത്രമാണ് ദക്ഷിണാഫ്രിക്ക കളിച്ചത്.

ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്തേക്ക് വീണു. രണ്ട് മത്സരങ്ങളില്‍ 50 വിജയശതമാനമുണ്് കിവീസിന്. 12 പോയിന്റാണ് അവര്‍ക്കുള്ളത്. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ നാലാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയുടെ വിജയശതമാനം 50-ാണ്. നാല് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും അക്കൗണ്ടിലുണ്ട്. ബംഗ്ലാദേശ് തൊട്ടുപിന്നിലുണ്ട്. രണ്ട് മത്സരങ്ങളില്‍ 12 പോയിന്റാണ് അവര്‍ക്ക്. വിജയശതമാനം 50. പാകിസ്ഥാന്‍ ആറാം സ്ഥാനത്താണ്. നാല് മത്സരങ്ങളില്‍ രണ്ട് വീതം ജയവും തോല്‍വിയും. വിജയശതമാനം 45.83.

Latest Videos

ഏഴാമതുള്ള വെസ്റ്റ് ഇന്‍ഡീസ് രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. സ്വന്തമാക്കിയത് ഒരു തോല്‍വിയും സമനിലയും. 16.67-ാണ് വിജയശതമാനം. ഇംഗ്ലണ്ട് എട്ടാം സ്ഥാനത്തായി. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇംഗ്ലണ്ടിന് രണ്ട് വീതം ജയവും തോല്‍വിയുമുണ്ട്. ഒരു സമനിലയും 15 മാത്രമാണ് വിജയശതമാനും. സ്വന്തമാക്കാനായത് ഒമ്പത് പോയിന്റും. ശ്രീലങ്ക അവസാന സ്ഥാനത്ത്. രണ്ട് മത്സരങ്ങള്‍ കളിച്ച അവര്‍ രണ്ടിലും തോറ്റു.

കേപ്ടൗണില്‍ കേപ്ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഏഴ് വിക്കറ്റിന്റെ ചരിത്ര വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 79 റണ്‍സ് വിജയലക്ഷ്യം യശസ്വി ജയ്‌സ്വാളിന്റെയും ശുഭ്മാന്‍ ഗില്ലിന്റെയും വിരാട് കോലിയുടെയും വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ഇന്ത്യ 12 ഓവറില്‍ അടിച്ചെടുത്തു. 23 പന്തില്‍ 28 റണ്‍സെടുത്ത് യശസ്വി പുറത്തായപ്പോള്‍ 11 പന്തില്‍ 10 റണ്‍സെടുത്ത് ഗില്ലും വിജയത്തിന് അരികെ 11 പന്തില്‍ 12 റണ്‍സെടുത്ത് കോലിയും വീണെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശ്രേയസ് അയ്യരും ചേര്‍ന്ന് ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കി.

സേന രാജ്യങ്ങളിലെ ഏറ്റവും വലിയ വിജയങ്ങളൊന്ന്! രോഹിത് ഇന്ത്യയെ നയിച്ചത് ചരിത്രത്തിലേക്ക്

tags
click me!