മികച്ച തുടക്കമായിരുന്നു മറുപടി ബാറ്റിംഗില്‍ ഇന്ത്യ ബിക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ അഭിമന്യൂ - ജഗദീഷന്‍ സഖ്യം 129 റണ്‍സ് കൂട്ടിചേര്‍ത്തു.
അനന്ത്പൂര്‍: ദുലീപ് ട്രോഫിയില്‍ ഇന്ത്യ ബി - ഇന്ത്യ സി മത്സരം സമനിലയിലേക്ക്. ഇന്ത്യ സിയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 525നെതിരെ ഇന്ത്യ ബി മൂന്നാം ദിനം കളി നിര്‍ത്തുമ്പോല്‍ ഏഴിന് 309 എന്ന നിലയിലാണ്. 143 റണ്‍സുമായി ക്യാപ്റ്റന്‍ അഭിമന്യൂ ഈശ്വരന്‍ ക്രീസിലുണ്ട്. 70 റണ്‍സെടുത്ത എന്‍ ജഗദീഷനാണ് തിളങ്ങിയ മറ്റൊരു താരം. അന്‍ഷൂല്‍ കാംബോജ് ഇന്ത്യ സിക്കായി അഞ്ച് വിക്കറ്റ് വീഴ്ത്തി. ഇന്ത്യ സി ഒന്നാം ഇന്നിംഗ്‌സില്‍ 525 റണ്‍സാണ് നേടിയത്. ഇഷാന്‍ കിഷന്‍ (111), മാനവ് സുതര്‍ (82), ബാബ ഇന്ദ്രജിത്ത് (78) എന്നിവരാണ് ഇന്ത്യ സിയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.
മികച്ച തുടക്കമായിരുന്നു മറുപടി ബാറ്റിംഗില്‍ ഇന്ത്യ ബിക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ അഭിമന്യൂ - ജഗദീഷന്‍ സഖ്യം 129 റണ്‍സ് കൂട്ടിചേര്‍ത്തു. ജഗദീഷ് പുറത്തായതിന് പിന്നാലെ ഇന്ത്യ ബി തകര്‍ന്നു. പിന്നീടെത്തിയ മുഷീര്‍ ഖാന്‍ (1), സര്‍ഫറാസ് ഖാന്‍ (16), റിങ്കു സിംഗ് (6), നിതീഷ് റെഡ്ഡി (2), വാഷിംഗ്ടണ്‍ സുന്ദര്‍ (13), സായ് കിഷോര്‍ (21) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അഭിമന്യുവിനൊപ്പം രാഹുല്‍ ചാഹര്‍ (18) ക്രീസിലുണ്ട്. ഇതുവരെ 262 പന്തുകള്‍ നേരിട്ട അഭിമന്യു ഒരു സിക്‌സും 12 ഫോറും നേടി.
undefined
അതേസമയം, ഇന്ത്യ എ - ഇന്ത്യ ഡി മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. ഒരു ദിവസവും ഒമ്പതും കയ്യിലിരിക്കെ ഇന്ത്യ ഡിക്ക് ജയിക്കാന്‍ വേണ്ടത് 62 റണ്‍സ്. യഷ് ദുബെ (15), റിക്കി ഭുയി (44) എന്നിവരാണ് ക്രീസില്‍. നേരത്തെ ഇന്ത്യ എ രണ്ടാം ഇന്നിംഗ്‌സ് മൂന്നിന് 380 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. പ്രതം സിംഗ് (122), തിലക് വര്‍മ (111) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യ എയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 488 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. നേരത്തെ ഇന്ത്യ എയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 290നെതിരെ ഇന്ത്യ ഡി 183ന് എല്ലാവരും പുറത്തായിരുന്നു.