മിന്നു മണിയും സജന സജീവനും ഇനി ഒരുമിച്ച് കളിക്കും! വിന്‍ഡീസിനെതിരെ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ അറിയാം

By Web Team  |  First Published Dec 14, 2024, 9:18 PM IST

മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക. ടി20 മത്സരങ്ങള്‍ നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലും ഏകദിനങ്ങള്‍ വഡോദരയിലുമാണ് നടക്കുക.


മുംബൈ: വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരങ്ങളായി മിന്നു മണിയും സജന സജീവനും ഇടം പിടിച്ചു. മിന്നു ഏകദിന - ടി20 പരമ്പരയ്ക്കുള്ള ടീമിലെത്തിയപ്പോള്‍ സജന ടി20 ടീമിലുമെത്തി. മറ്റൊരു മലയാളി താരം ആശ ശോഭനയ്ക്ക് ടീമിലെത്താനായില്ല. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മോശം ഫോമിലുള്ള ഓപ്പണര്‍ ഷെഫാലി വര്‍മയെ ഒരു ടീമിലേക്കും പരിഗണിച്ചിട്ടില്ല. ഷെഫാലി ഓസീസിനെതിരേയും കളിച്ചിരുന്നില്ല. അരുന്ധതി റെഡ്ഡിയും പുറത്തായി. പരിക്കിനെ തുടര്‍ന്ന് ശ്രേയങ്ക പാട്ടീല്‍, യഷ്ടിക ഭാട്ടിയ, പ്രിയ പൂനിയ എന്നിവരെ ടീമീലേക്ക് പരിഗണിച്ചില്ല. നന്ദിനി കശ്യപ്പ്, രാഘ്‌വി ബിഷ്ട് എന്നിവര്‍ ടി20 ടീമിലെ പുതുമുഖങ്ങളാണ്. പ്രതീക റാവല്‍ ഏകദിനത്തിലേക്കും ആദ്യ വിളിയെത്തി. 

മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക. ടി20 മത്സരങ്ങള്‍ നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലും ഏകദിനങ്ങള്‍ വഡോദരയിലുമാണ് നടക്കുക. നാളെയാണ് ആദ്യ ടി20. രണ്ടാം മത്സരം 17നും മൂന്നാമത്തേത് 19നും നടക്കും. എല്ലാ മത്സരങ്ങളും വൈകിട്ട് ഏഴിന് ആരംഭിക്കുന്നു. ആദ്യ ഏകദിനം 22ന് ആരംഭിക്കും. 24ന് രണ്ടാം ഏകദിനവും 27 അവസാന ഏകദിനവും കളിക്കും. എല്ലാ മത്സരങ്ങളും ഉച്ചയ്ക്ക് 1.30ന് ആരംഭിക്കും. 

Latest Videos

ഒരാള്‍ക്ക് ആറ് വിക്കറ്റ്, മറ്റൊരാള്‍ക്ക് സെഞ്ചുറി! എന്നിട്ടും കേരളം തോറ്റു, വനിതാ ഏകദിനത്തില്‍ ഹൈദരാബാദിന് ജയം

ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍) നന്ദിനി കശ്യപ്, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ഉമാ ചേത്രി (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, സജന സജീവന്‍, രാഘ്‌വി ബിസ്റ്റ്, രേണുക സിംഗ് താക്കൂര്‍, പ്രിയ മിശ്ര, ടിറ്റാസ് സാധു, സൈമ താക്കൂര്‍, മിന്നു മണി, രാധാ യാദവ്.

undefined

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), പ്രതീക റാവല്‍, ജെമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ഉമാ ചേത്രി (വിക്കറ്റ് കീപ്പര്‍), തേജല്‍ ഹസബ്‌നിസ്, ദീപ്തി ശര്‍മ്മ, മിന്നു മണി, പ്രിയ മിശ്ര, തനൂജ കന്‍വര്‍, ടിറ്റാസ് സാധു, സൈമ താക്കൂര്‍, രേണുക സിംഗ് താക്കൂര്‍.

click me!