IND vs WI 3rd T20I: ടി20 റാങ്കിംഗില്‍ നമ്പര്‍ വണ്‍, തുടര്‍ ജയങ്ങളില്‍ ഇന്ത്യക്കും രോഹിത്തിനും റെക്കോര്‍ഡ്

By Web Team  |  First Published Feb 21, 2022, 7:00 AM IST

ധോണിക്ക് കീഴില്‍ 2016 ഫെബ്രുവരി 12നാണ് ഇന്ത്യ ഇതിന് മുമ്പ് ടി20 ടീം റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. വിന്‍ഡിസിനെതിരായ പരമ്പരക്ക് മുമ്പ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഒരു റേറ്റിംഗ് പോയന്‍റിന്‍റെ വ്യത്യാസമാണുണ്ടായിരുന്നത്. ഇന്ത്യക്കെതിരായ പരമ്പരക്ക് മുമ്പ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു.


കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യിലും(IND vs WI 3rd T20I) ആധികാരിക ജയവുമായി പരമ്പര തൂത്തുവാരിയതിന് പിന്നാലെ ടി20 റാങ്കിംഗില്‍(ICC T20I rankings) ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇംഗ്ലണ്ടിനെ മറികടന്നാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്.

ധോണിക്ക് കീഴില്‍ 2016 ഫെബ്രുവരി 12നാണ് ഇന്ത്യ ഇതിന് മുമ്പ് ടി20 ടീം റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. വിന്‍ഡിസിനെതിരായ പരമ്പരക്ക് മുമ്പ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഒരു റേറ്റിംഗ് പോയന്‍റിന്‍റെ വ്യത്യാസമാണുണ്ടായിരുന്നത്. ഇന്ത്യക്കെതിരായ പരമ്പരക്ക് മുമ്പ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു.

Latest Videos

undefined

Also Read: അവസാന ടി20യിലും വിന്‍ഡീസിനെ വീഴ്ത്തി പരമ്പര തൂത്തൂവാരി ഇന്ത്യ; ജയം 17 റണ്‍സിന്

വിന്‍ഡീസിനെതിരായ പരമ്പര തൂത്തുവാരിയതോടെ ടി20യിലെ തുടര്‍ ജയങ്ങളിലും ഇന്ത്യ റെക്കോര്‍ഡിനൊപ്പമെത്തി. വിന്‍ഡീസിനെതിരായ മൂന്നാം മത്സരത്തിലും ജയിച്ചതോടെ ഇന്ത്യ തുടര്‍ച്ചയായ ഒമ്പതാം ടി20 മത്സരത്തിലാണ് ജയം നേടിയത്. ടി20 ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലെ തോല്‍വിക്കുശേഷം അഫ്ഗാനിസ്ഥാന്‍, നമീബിയ, സ്കോട്‌ലന്‍ഡ് ടീമുകളെ തോല്‍പ്പിച്ച ഇന്ത്യ ന്യൂസിലന്‍ഡിനെതിരായ ടി20 പപരമ്പരയിലുിം സമ്പൂര്‍ണ ജയം നേടിയിരുന്നു.

2020ല്‍ തുടര്‍ച്ചയായി ഒമ്പത് ടി20 മത്സരങ്ങള്‍ ജയിച്ചതാണ് ഇതിന് മുമ്പുള്ള ഇന്ത്യന്‍ റെക്കോര്‍ഡ്. 2020 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലായിരുന്നു ഇത്. ക്യാപ്റ്റനെന്ന നിലയില്‍ തുടര്‍ച്ചയായ ഒമ്പതാം ജയം സ്വന്തമാക്കിയ രോഹിത് ശര്‍മ ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ച നായകന്‍മാരില്‍ രണ്ടാം സ്ഥാനത്തെത്തി. 2019-2022 കാലയളവിലാണ് രോഹിത് തുടര്‍ച്ചയായി ഒമ്പത് ജയങ്ങള്‍ ക്യാപ്റ്റനെന്ന നിലയില്‍ സ്വന്തമാക്കിയത്.

Also Read: അവരെക്കുറിച്ച് ഇനി നമ്മള്‍ അധികം കേള്‍ക്കില്ല, രണ്ട് ഇന്ത്യന്‍ താരങ്ങളുടെ ഭാവി പ്രവചിച്ച് ചോപ്ര

2018ല്‍ തുടര്‍ച്ചയായി ഒമ്പത് ജയം സ്വന്തമാക്കിയ മുന്‍ പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫറാസ് അഹമ്മദാണ് രോഹിത്തിനൊപ്പമുള്ളത്. തുടര്‍ച്ചയായി 12 മത്സരങ്ങള്‍ ജയിച്ച അഫ്ഗാനിസ്ഥാന്‍ നായകന്‍ അസ്ഗര്‍ അഫ്ഗാനാണ് ഏറ്റവും കൂടുതല്‍ തുടര്‍ ജയങ്ങള്‍ സ്വന്തമാക്കിയ നായകന്‍. ശ്രീലങ്കക്കെതിരായ മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പര നേടിയാല്‍ രോഹിത്തിന് ഈ നേട്ടത്തിനൊപ്പമെത്താനാവും.

Also Read: ഇന്ത്യന്‍ ടീമില്‍ നിന്നൊഴിവാക്കിയതിന് പിന്നാലെ വെടിക്കെട്ട് ഇന്നിംഗ്സുമായി പൂജാര

click me!