IND vs SL: ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ മറ്റൊരു ഇതിഹാസത്തെ കൂടി പിന്നിലാക്കി അശ്വിന്‍

By Web Team  |  First Published Mar 14, 2022, 5:21 PM IST

സ്റ്റെയിനിനെ മറികടന്നതോടെ ടെസ്റ്റ് ക്രിക്കറ്റിലെ 400 വിക്കറ്റ് ക്ലബ്ബില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുള്ള ബൗളറെന്ന നേട്ടവും അശ്വിന്‍ സ്വന്തമാക്കി. 519 വിക്കറ്റ് നേടിയിട്ടുള്ള വെസ്റ്റ് ഇന്‍ഡീസ് പേസ് ഇതിഹാസം കോര്‍ട്നി വാല്‍ഷാണ് അശ്വിന്‍റെ തൊട്ടു മുന്നിലുളള ബൗളര്‍. ശ്രീലങ്കക്കെതിരായ പിങ്ക് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റെടുത്ത അശ്വിന്‍ രണ്ടാം ഇന്നിംഗ്സിലും രണ്ട് വിക്കറ്റെടുത്തിട്ടുണ്ട്.


ബംഗലൂരു: ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ കപില്‍ ദേവിനെ പിന്തള്ളി ഇന്ത്യന്‍ ബൗളര്‍മാരില്‍ രണ്ടാമതായതിന് പിന്നാലെ മറ്റൊരു ഇതിഹാസത്തെ കൂടി പിന്നിലാക്കി ആര്‍ അശ്വിന്‍(R Ashwin). ശ്രീലങ്കക്കെതിരായ ബംഗലൂരു ക്രിക്കറ്റ് ടെസ്റ്റില്‍(India vs Sri Lanka, 2nd Test) ലങ്കയുടെ രണ്ടാം ഇന്നിംഗ്സില്‍ ധനഞ്ജയ ഡിസില്‍വയുടെ(Dhananjaya de Silva) വിക്കറ്റ് വീഴ്ത്തിയതോടെ അശ്വിന്‍ വിക്കറ്റ് വേട്ടയില്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയിനെ(Dale Steyn) പിന്നിലാക്കി.

അശ്വിന്‍റെ ടെസ്റ്റ് കരിയറിലെ 440-മത് വിക്കറ്റായിരുന്നു ഡിസില്‍വയുടെത്. 439 വിക്കറ്റുകളാണ് സ്റ്റെയിനിന്‍റെ പേരിലുള്ളത്. 93 ടെസ്റ്റുകളില്‍ നിന്നായിരുന്നു സ്റ്റെയിന്‍ 439 വിക്കറ്റ് എടുത്തതെങ്കില്‍ തന്‍റെ കരിയറിലെ 86-ാമത്തെ ടെസ്റ്റിലാണ് 35കാരനായ അശ്വിന്‍ 440 വിക്കറ്റ് സ്വന്തമാക്കിയത്.

𝗪𝗛𝗔𝗧. 𝗔. 𝗖𝗔𝗧𝗖𝗛! 👌 👌

Excellent work from at the forward short-leg! 👏 👏

2⃣nd wicket for as Dhananjaya de Silva departs! 👍 👍 | |

Follow the match ▶️ https://t.co/t74OLq7xoO pic.twitter.com/ygbBDKaUCD

— BCCI (@BCCI)

Latest Videos

undefined

സ്റ്റെയിനിനെ മറികടന്നതോടെ ടെസ്റ്റ് ക്രിക്കറ്റിലെ 400 വിക്കറ്റ് ക്ലബ്ബില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുള്ള ബൗളറെന്ന നേട്ടവും അശ്വിന്‍ സ്വന്തമാക്കി. 519 വിക്കറ്റ് നേടിയിട്ടുള്ള വെസ്റ്റ് ഇന്‍ഡീസ് പേസ് ഇതിഹാസം കോര്‍ട്നി വാല്‍ഷാണ് അശ്വിന്‍റെ തൊട്ടു മുന്നിലുളള ബൗളര്‍. ശ്രീലങ്കക്കെതിരായ പിങ്ക് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റെടുത്ത അശ്വിന്‍ രണ്ടാം ഇന്നിംഗ്സിലും രണ്ട് വിക്കറ്റെടുത്തിട്ടുണ്ട്.

ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ എട്ടാമതാണ് ഇപ്പോള്‍ അശ്വിന്‍റെ സ്ഥാനം. മുത്തയ്യ മുരളീധരന്‍(800 വിക്കറ്റ്), ഷെയ്ന്‍ വോണ്‍(708 വിക്കറ്റ്), ജെയിംസ് ആന്‍ഡേഴ്സണ്‍(640 വിക്കറ്റ്), അനില്‍ കുംബ്ലെ(619 വിക്കറ്റ്), ഗ്ലെന്‍ മക്‌ഗ്രാത്ത്(563 വിക്കറ്റ്), സ്റ്റുവര്‍ട്ട് ബ്രോഡ്(537 വിക്കറ്റ്), കോര്‍ട്നി വാല്‍ഷ്(519 വിക്കറ്റ്) എന്നിവരാണ് ഇനി അശ്വിന് മുന്നിലുള്ളത്. ഇതില്‍ ജെയിംസ് ആന്‍ഡേഴ്സണും സ്റ്റുവര്‍ട്ട് ബ്രോഡും മാത്രമാണ് സജീവ ക്രിക്കറ്റിലുള്ളവര്‍.

 ശ്രീലങ്കക്കെതിരായ മൊഹാലി ക്രിക്കറ്റ് ടെസ്റ്റിലാണ് അശ്വിന്‍ കപില്‍ ദേവിന്‍റെ 434 ടെസ്റ്റ് വിക്കറ്റുകളെന്ന നേട്ടം പിന്തള്ളി ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ഇന്ത്യന്‍ ബൗളര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. 619 വിക്കറ്റെടുത്ത അനില്‍ കുംബ്ലെ ആണ് ഇനി അശ്വിന് മുമ്പിലുള്ള ഇന്ത്യന്‍ ബൗളര്‍.

click me!