ഇന്ത്യ-അഫ്‌ഗാനിസ്ഥാന്‍ ആദ്യ ട്വന്‍റി 20: സഞ്ജു സാംസണ്‍ പുറത്തുതന്നെ! ടോസ് ജയിച്ച് രോഹിത് ശര്‍മ്മ

By Web Team  |  First Published Jan 11, 2024, 6:42 PM IST

മൊഹാലിയിലെ കൊടുംതണുപ്പിൽ അഫ്ഗാനിസ്ഥാനെ നേരിടാനിറങ്ങുമ്പോൾ അഞ്ച് മാസത്തിനപ്പുറമുള്ള ട്വന്‍റി 20 ലോകകപ്പിലേക്കാണ് ടീം ഇന്ത്യയുടെ നോട്ടം


മൊഹാലി: ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്‍റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം വേദിയാവുന്ന ആദ്യ ടി20യില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബൗളിംഗ് തെരഞ്ഞെടുത്തു. യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണും സ്‌പിന്നര്‍ കുല്‍ദീപ് യാദവും പേസര്‍ ആവേഷ് ഖാനും ഇന്ന് കളിക്കുന്നില്ല. മൂന്ന് സ്‌പിന്നര്‍മാരും രണ്ട് സ്പെഷ്യലിസ്റ്റ് പേസര്‍മാരുമാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുള്ളത്. മൂന്ന് ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യമാണ് മറ്റൊരു ശ്രദ്ധേയ കാര്യം. ഓള്‍റൗണ്ടര്‍ ദുബെ ആറാം ബൗളറാവും. ജിതേഷ് ശര്‍മ്മയാണ് സഞ്ജുവിന് പകരം വിക്കറ്റ് കീപ്പര്‍. 

പ്ലേയിംഗ് ഇലവനുകള്‍

Latest Videos

ഇന്ത്യ: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, തിലക് വര്‍മ്മ, ശിവം ദുബെ, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയി, അര്‍ഷ്‌ദീപ് സിംഗ്, മുകേഷ് കുമാര്‍.

അഫ്‌ഗാന്‍: റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍ (ക്യാപ്റ്റന്‍), റഹ്‌മത്ത് ഷാ, അസ്മത്തുള്ള ഒമര്‍സായ്, നജീബുള്ള സദ്രാന്‍, മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നൈബ്, കരീം ജനാത്, ഫസല്‍ഹഖ് ഫറൂഖി, നവീന്‍ ഉള്‍ ഹഖ്, മുജീബ് ഉര്‍ റഹ്‌മാന്‍. 

മൊഹാലിയിലെ കൊടുംതണുപ്പിൽ അഫ്ഗാനിസ്ഥാനെ നേരിടാനിറങ്ങുമ്പോൾ അഞ്ച് മാസത്തിനപ്പുറമുള്ള ട്വന്‍റി 20 ലോകകപ്പിലേക്കാണ് ടീം ഇന്ത്യയുടെ നോട്ടം. ലോകകപ്പിന് മുൻപുള്ള ഇന്ത്യയുടെ അവസാന ട്വന്‍റി 20 പരമ്പരയാണിത്. പതിനാല് മാസത്തെ ഇടവേളയ്ക്ക് ശേഷം ട്വന്‍റി 20 ടീമിലേക്ക് തിരിച്ചെത്തിയ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ആദ്യ ടി20യിലെ ആകര്‍ഷണം. അതേസമയം സ്ക്വാഡിലേക്ക് മടങ്ങിയെത്തിയ മറ്റൊരു സീനിയര്‍ താരമായ വിരാട് കോലി ആദ്യ അങ്കത്തിനില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ മാറിനില്‍ക്കുകയാണ് കോലി. മൊഹാലിയില്‍ ജയ്‌സ്വാളിന്‍റെ അഭാവത്തില്‍ രോഹിത്തിനൊപ്പം ശുഭ്‌മാന്‍ ഗില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണര്‍ ചെയ്യും. 

Read more: കാലംതെറ്റിയുള്ള തീരുമാനം; രോഹിത് ശര്‍മ്മയെയും വിരാട് കോലിയെയും ട്വന്‍റി 2 0 കളിപ്പിക്കുന്നതിനെതിരെ മുന്‍താരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!