പാകിസ്ഥാനിലായിരുന്നെങ്കില്‍ അവനെ എപ്പോഴെ പുറത്താക്കിയേനെ,വൈഭവ് സൂര്യവന്‍ശിയെക്കുറിച്ച് മുന്‍ താരം

Published : Apr 21, 2025, 06:01 PM IST
പാകിസ്ഥാനിലായിരുന്നെങ്കില്‍ അവനെ എപ്പോഴെ പുറത്താക്കിയേനെ,വൈഭവ് സൂര്യവന്‍ശിയെക്കുറിച്ച് മുന്‍ താരം

Synopsis

വൈഭവ് ആദ്യ പന്തില്‍ തന്നെ സിക്സ് അടിച്ച രീതി ശരിക്കും ഞെട്ടിച്ചുവെന്ന് മുന്‍ പാക് താരം ബാസിത് അലി.

ജയ്പൂര്‍: ഐപിഎല്ലില്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് രണ്ട് റണ്‍സ് തോല്‍വി വഴങ്ങിയെങ്കിലും അരങ്ങേറ്റ മത്സരത്തിൽ ആരാധകരുടെ ഹൃദയം കവര്‍ന്നത് ഒരു പതിനാലുകാരനായിരുന്നു. നായകന്‍ സഞ്ജു സാംസണിന്‍റെ അഭാവത്തില്‍ രാജസ്ഥാനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത വൈഭവ് സൂര്യവൻശി നേരിട്ട ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയായിരുന്നു വരവരറിയിച്ചത്.

വൈഭവിന്‍റെ പ്രകടനം ഇന്ത്യയില്‍ മാത്രമല്ല, പാകിസ്ഥാനില്‍വരെ വലിയ ചര്‍ച്ചയാവുകയും ചെയ്തു. വൈഭവ് ആദ്യ പന്തില്‍ തന്നെ സിക്സ് അടിച്ച രീതി ശരിക്കും ഞെട്ടിച്ചുവെന്ന് മുന്‍ പാക് താരം ബാസിത് അലി പറഞ്ഞു. ആദ്യ പന്ത് സിക്സ് അടിക്കാന്‍ ശ്രമിച്ചപ്പോള്‍ അവന്‍ പുറത്തായിരുന്നെങ്കില്‍ ആളുകള്‍ എന്തു പറയുമായിരുന്നു. പാകിസ്ഥാനിലിയിരുന്നെങ്കില്‍ അവനെ ടീമില്‍ നിന്നു തന്നെ പുറത്താക്കണമെന്ന് ആവശ്യപ്പെടുമായിരുന്നു. എന്നാല്‍ ഒരു കൗമാര താരത്തിന് എങ്ങനെയാണ് ആത്മവിശ്വാസം നല്‍കേണ്ടതെന്ന് ഐപിഎല്ലില്‍ നിന്ന്  നമ്മള്‍ കണ്ടു പഠിക്കണമെന്നും ബാസിത് അലി യുട്യൂബ് വിഡീയോയില്‍ പറഞ്ഞു.

ഇത്രയും പൈസ ഉണ്ടായിട്ടും പന്തിനോ ശ്രേയസിനോ രാഹുലിനോ വേണ്ടി ശ്രമിച്ചില്ല, ചെന്നൈ ടീമിനെതിരെ റെയ്നയും ഹർഭജനും

അഭിഷേക് ശര്‍മയെയും യശസ്വി ജയ്സ്സ്വാളിനെയും തിലക് വര്‍മയെയും ശുഭ്മാൻ ഗില്ലിനെയുമെല്ലാം നോക്കു, അവര്‍ വലിയ താരങ്ങളായത് ഇത്തരത്തില്‍ ആത്മവിശ്വാസം നല്‍കിയതുകൊണ്ടാണ്. ഏത് സാഹചര്യത്തിലും സ്വന്തം മികവ് പുറത്തെടുക്കാന്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനൊപ്പം വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും കൂടെ കളിക്കാനും അവസരം ലഭിക്കുന്നതോടെ അവര്‍ മികച്ച താരങ്ങളായി മാറുന്നു.

'അവര്‍ ഇന്ത്യയിലെത്തിയത് അവധിക്കാലം ആഘോഷിക്കാന്‍', ഐപിഎല്ലിലെ 2 വിദേശതാരങ്ങളെ പൊരിച്ച് സെവാഗ്

ഐപിഎല്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ടി20 ലീഗാകുന്നത് ഇങ്ങനെയൊക്കെയാണ്. ഞാനിത് പറയുമ്പോള്‍ പാകിസ്ഥാനിലെ എന്‍റെ സഹോദരര്‍ക്ക് നിരാശ തോന്നി പ്രതികരിക്കാം. പക്ഷെ അവര്‍ വെറുതെ സമയം പാഴാക്കുകയാണ്. ഐപിഎല്ലിലെ പ്രതിഭകളെ നോക്കു. നെഹാല്‍ വധേര, പ്രിയാന്‍ഷ് ആര്യ, അബ്ദുള്‍ സമദ്, അശ്വിനി കുമാര്‍, അതുപോലെ എത്രെയെത്ര പേര്‍. ഞാന്‍ വ്യക്തിപരമായി ഉറ്റുനോക്കുന്നത് മായങ്ക് യാദവ് വീണ്ടും ബൗള്‍ ചെയ്യുന്നത് കാണാനാണ്. അവന്‍റെ ബൗളിംഗ് പ്രകടനം കാണാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു-ബാസിത് അലി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഞാന്‍ അപമാനിതനായി'; പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനം രാജിവെക്കാനുണ്ടായ കാരണം വ്യക്തമാക്കി ഗില്ലസ്പി
ഹെല്‍മറ്റില്‍ പലസ്തീന്‍ ലോഗോ; പുല്‍വാമയില്‍ യുവ ക്രിക്കറ്റിനെതിരെ അന്വേഷണം ആരംഭിച്ച് ജമ്മു കശ്മീല്‍ പൊലീസ്