അവര്‍ കളിച്ചില്ലെങ്കില്‍ ഇന്ത്യക്ക് ഏഷ്യാ കപ്പിലെ ഗതിയാകും, മുന്നറിയിപ്പുമായി പാക് താരം

By Gopala krishnan  |  First Published Sep 14, 2022, 9:56 PM IST

ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനെയും ഹോങ്കോങിനെയും തകര്‍ത്ത് സൂപ്പര്‍ ഫോറിലെത്തിയ ഇന്ത്യ പക്ഷെ സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനോടും ശ്രീലങ്കയോടും തോറ്റ് ഫൈനല്‍ കാണാതെ പുറത്തായി. സൂപ്പര്‍ ഫോറില്‍ വിരാട് കോലിയുടെ സെഞ്ചുറി കരുത്തില്‍ അഫ്ഗാനോട് മാത്രമാണ് ഇന്ത്യ ജയിച്ചത്.


കറാച്ചി: ഏഷ്യാ കപ്പില്‍ ഫൈനലില്‍ പോലും എത്താതെ പുറത്തായതിന് പിന്നാലെ ഏഷ്യാ കപ്പില്‍ കളിച്ച ഭൂരിഭാഗം കളിക്കാരെയും നിലനിര്‍ത്തി ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച ഇന്ത്യന്‍ സെലക്ടര്‍മാരുടെ തീരുമാനത്തിനെതിരെ മുന്‍ പാക് താരം ഡാനിഷ് കനേരിയ. ടി20 ലോകകപ്പില്‍ ഓപ്പണര്‍ കെ എല്‍ രാഹുലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും റണ്‍സടിച്ച് ഫോമിലായില്ലെങ്കിലും ഏഷ്യാ കപ്പിലെ അതേ ഗതിയാവും ടി20 ലോകകപ്പിലും ഇന്ത്യക്കുണ്ടാകുകയെന്ന് കനേരിയ മുന്നറിയിപ്പ് നല്‍കി.

ജസ്പ്രീത് ബുമ്രയും ഹര്‍ഷല്‍ പട്ടേലും മടങ്ങിയെത്തുന്നതോടെ ഇന്ത്യയുടെ പേസ് ആക്രമണനിര മെച്ചപ്പെടുമെങ്കിലും ഐപിഎല്ലില്‍ അതിവേഗം കൊണ്ട് ഞെട്ടിച്ച ഉമ്രാന്‍ മാലിക്കിനെ സ്റ്റാന്‍ഡ് ബൈ താരമായി ടീമിലെടുക്കാമായിരുന്നുവെന്നും കനേരിയ യൂട്യൂബ് ചാനലില്‍ പറഞ്ഞു. ഓസ്ട്രേലിയയിലെ വേഗം കൂടി പിച്ചുകളില്‍ ഉമ്രാന് തിളങ്ങാന്‍ കഴിയുമായിരുന്നുവെന്നും കനേരിയ വ്യക്തമാക്കി. ഉമ്രാനെ സ്റ്റാന്‍ഡ് ബൈ താരമായി ടീമിലെടുത്തിരുന്നെങ്കില്‍ നെറ്റ്സില്‍ അതിവേഗ ബൗളര്‍ക്കെതിരെ പരിശീലനം നടത്താനും ഇന്ത്യന്‍ താരങ്ങള്‍ക്കാവുമായിരുന്നുവെന്നും കനേരിയ പറഞ്ഞു.

Latest Videos

undefined

ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കണം, വിവാഹ കരാറിലെ വരന്‍റെ നിബന്ധന കണ്ട് അമ്പരന്ന് യുവതി

ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനെയും ഹോങ്കോങിനെയും തകര്‍ത്ത് സൂപ്പര്‍ ഫോറിലെത്തിയ ഇന്ത്യ പക്ഷെ സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനോടും ശ്രീലങ്കയോടും തോറ്റ് ഫൈനല്‍ കാണാതെ പുറത്തായി. സൂപ്പര്‍ ഫോറില്‍ വിരാട് കോലിയുടെ സെഞ്ചുറി കരുത്തില്‍ അഫ്ഗാനോട് മാത്രമാണ് ഇന്ത്യ ജയിച്ചത്.

വിരാട് കോലി ഫോമിലേക്ക് മടങ്ങിയെത്തിയതുപോലെ രോഹിത്തും രാഹുലും എത്രയും വേഗം ഫോമിലേക്ക് മടങ്ങിയെത്തിയേ മതിയാകൂ എന്നും കനേരിയ വ്യക്തമാക്കി.ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം അടുത്ത മാസം 23ന് പാക്കിസ്ഥാനെതിരെ ആണ്. ലോകകപ്പിന് മുന്നോടിയായി ഈ മാസവും അടുത്ത മാസം ആദ്യവുമായി ഇന്ത്യ ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരെ ആറ് ടി20 മത്സരങ്ങളില്‍ കളിക്കുന്നുണ്ട്.

click me!