വില്യംസണ്‍ ഇന്ത്യക്കാരനായിരുന്നെങ്കില്‍ ലോകത്തിലെ ഏറ്റവും മഹാനായ കളിക്കാരനാവുമായിരുന്നു: മൈക്കല്‍ വോണ്‍

By Web Team  |  First Published May 14, 2021, 2:38 PM IST

വിരാട് കോലിയല്ല മഹാനായ കളിക്കാരനെന്ന് പറയാന്‍ നിങ്ങള്‍ക്ക് അനുവദാമില്ലാത്തുകൊണ്ടു മാത്രമാണ് വില്യംസണ്‍ മഹാനായ കളിക്കാരനാവാതിരിക്കുന്നത്. കാരണം അങ്ങനെ പറഞ്ഞാല്‍ സമൂഹമാധ്യമങ്ങളില്‍ നിങ്ങള്‍ക്ക് കല്ലേറ് കിട്ടും.


ലണ്ടന്‍: ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണെ പ്രശംസകൊണ്ട് മൂടി മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. കെയ്ന്‍ വില്യംസണ്‍ ഇന്ത്യക്കാരനായിരുന്നെങ്കില്‍ അയാള്‍ ലോകത്തിലെ ഏറ്റവും മഹാനായ കളിക്കാരനവുമായിരുന്നുവെന്ന് വോണ്‍ സ്പാര്‍ക്ക് സ്പോര്‍ട്ടിനോട് പറഞ്ഞു.

വിരാട് കോലിയല്ല മഹാനായ കളിക്കാരനെന്ന് പറയാന്‍ നിങ്ങള്‍ക്ക് അനുവദാമില്ലാത്തുകൊണ്ടു മാത്രമാണ് വില്യംസണ്‍ മഹാനായ കളിക്കാരനാവാതിരിക്കുന്നത്. കാരണം അങ്ങനെ പറഞ്ഞാല്‍ സമൂഹമാധ്യമങ്ങളില്‍ നിങ്ങള്‍ക്ക് കല്ലേറ് കിട്ടും. അതുകൊണ്ട് എല്ലാവരും കോലിയാണ് മികച്ച കളിക്കാരനെന്ന് പറഞ്ഞുകൊണ്ടിരിക്കും. അങ്ങനെ പറഞ്ഞാലെ നിങ്ങള്‍ക്ക് കൂടുതല്‍ ക്ലിക്കുകളും ലൈക്കുകളും കിട്ടുകയുള്ളു. മൂന്ന് ഫോര്‍മാറ്റിലും ആരുടെയും പിന്നിലല്ല വില്യംസണിന്‍റെ സ്ഥാനം. ശാന്തമായി മാന്യമായി തന്‍റെ പ്രകടനം നടത്തുന്നതുകൊണ്ട് അത് അധികമാരും ശ്രദ്ധിക്കാതെ പോകുന്നതാണെന്നും വോണ്‍ പറഞ്ഞു.

Latest Videos

undefined

ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ എക്കാലത്തും കോലിയെക്കാള്‍ മികവ് കാട്ടിയിട്ടുള്ളത് വില്യംസനാണ്. അതുകൊണ്ടുതന്നെ ഇത്തവണ കോലിയെക്കാള്‍ കൂടുതല്‍ റണ്‍സ് നേടാന്‍ പോവുന്നതും വില്യംസണായിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ കോലി മികച്ച പ്രകടനം നടത്തിയെങ്കിലും അതല്ലാതെ മുമ്പ് പലപ്പോഴും ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ അദ്ദേഹം ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും മഹാനായാ കളിക്കാരുടെ നിരയിലാണ്. വില്യംസന്‍റെ സ്ഥാനം. വിരാട് കോലിയോളം മികച്ച കളിക്കാരനാണ് വില്യംസണും. അദ്ദേഹത്തിന് കോലിയെപ്പോലെ ഇന്‍സ്റ്റഗ്രാമില്‍ പത്തുകോടി ഫോളോവേഴ്സുണ്ടായിരിക്കില്ല. അതുപോലെ കോലിക്ക് ഒരു പരസ്യത്തിന് വര്‍ഷം മൂന്നോ നാലോ കോടി ഡോളര്‍ കിട്ടുന്നതുപോലെ പണം ലഭിക്കുന്നുണ്ടാവില്ല. പക്ഷെ കളിക്കളത്തിലെ പ്രകടനം നോക്കിയാല്‍ ഈ സീസണില്‍ വിരാട് കോലിയെക്കാള്‍ റണ്‍സടിക്കാന്‍ പോകുന്നത് വില്യംസണായിരിക്കുമെന്നും വോണ്‍ പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലന്‍ഡും അടുത്തമാസം ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ ഏറ്റുമുട്ടാനാരിക്കെയാണ് വോണിന്‍റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!