ഹർമൻപ്രീതും മന്ദാനയും മിന്നി; ജീവന്‍മരണപ്പോരില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് മികച്ച സ്കോര്‍

By Asianet MalayalamFirst Published Oct 9, 2024, 9:13 PM IST
Highlights

ഓപ്പണിംഗ് വിക്കറ്റില്‍ സ്മൃതി മന്ദാന-ഷഫാലി വര്‍മ സഖ്യം12.4 ഓവറില്‍ 98 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്.

ദുബായ്: വനിതാ ടി20 ലോകകപ്പിലെ ജീവന്‍മരണപ്പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് 173 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റൻ ഹര്‍മൻപ്രീത് കൗറിന്‍റെയും സ്മൃതി മന്ദാനയുടെയും അര്‍ധസെഞ്ചുറികളുടെ കരുത്തിൽ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. 27 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ നിന്ന ഹര്‍മന്‍പ്രീതാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. സ്മൃതി 38 പന്തില്‍ 50 റണ്‍സടിച്ചപ്പോള്‍ ഷഫാലി വര്‍മ 40 പന്തില്‍ 43 റണ്‍സടിച്ചു.

മിന്നല്‍ തുടക്കം

Latest Videos

ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ ഷഫാലി വര്‍മയും സ്മൃതി മന്ദാനയും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 12.4 ഓവറില്‍ 98 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. 38 പന്തില്‍ 50 റണ്‍സടിച്ച സ്മൃതിയാണ് ആദ്യം വീണത്. പിന്നാലെ അടുത്ത പന്തില്‍ 40 പന്തില്‍ 43 റണ്‍സടിച്ച ഷഫാലിയെയും വീഴ്ത്തിയ ചമരി അത്തപ്പത്തു ഏല്‍പ്പിച്ച ഇരട്ടപ്രഹരം ഇന്ത്യയുടെ കുതിപ്പിന് ബ്രേക്കിട്ടെങ്കിലും മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് തകര്‍ത്തടിച്ചതോടെ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങി.

സഞ്ജുവിനും സൂര്യക്കും നിരാശ; നിതീഷ്-റിങ്കു വെടിക്കെട്ടില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍

ഇന്നിംഗ്സിലെ അവസാന പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഹര്‍മന്‍പ്രീത് 27 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ആറ് പന്തില്‍ ആറ് റണ്‍സുമായി റിച്ച ഘോഷും ക്യാപ്റ്റന് കൂട്ടായി. 10 പന്തില്‍ 16 റണ്‍സെടുത്ത റിച്ച ഘോഷിന്‍റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. മലയാളി താരങ്ങളായ ആശാ ശോഭനയും സജന സജീവനും ഇന്ന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ട്. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോടേറ്റ തോല്‍വിയോടെ സെമി സാധ്യതകള്‍ക്ക് തിരിച്ചടിയേറ്റ ഇന്ത്യക്ക് ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കണം. രണ്ടാം മത്സരത്തില്‍ ചിരവൈരികളായ പാകിസ്ഥാനെതിരെ ജയിച്ച ഇന്ത്യക്ക് അവസാന മത്സരത്തില്‍ ഓസ്ട്രേലിയയാണ് എതിരാളികള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!