10.4 ഓവറിനുശേഷമാണ് പാകിസ്ഥാന്‍ വിജയിക്കുന്നതെങ്കില്‍ മികച്ച നെറ്റ് റണ്‍റേറ്റിന്‍റെ കരുത്തില്‍ ഇന്ത്യ സെമിയിലെത്തും.
ദുബായ്: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് പ്രതീക്ഷ നൽകി പാകിസ്ഥാന്‍. ഇന്ത്യക്കും പാകിസ്ഥാനും ഒരുപോലെ നിര്‍ണായകമായ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 20 ഓവറില്‍ 110 റൺസില്‍ പാകിസ്ഥാന്‍ ഒതുക്കി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിന് നല്ല തുടക്കം ലഭിച്ചെങ്കിലും 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സിലെത്താനെ കഴിഞ്ഞുള്ളു. 10.4 ഓവറിനുള്ളില്‍ കിവീസ് വിജയലക്ഷ്യം മറികടന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യയെ മറികടന്ന് പാകിസ്ഥാന് സെമിയിലെത്താം.
10.4 ഓവറിനുശേഷമാണ് പാകിസ്ഥാന്‍ വിജയിക്കുന്നതെങ്കില്‍ മികച്ച നെറ്റ് റണ്‍റേറ്റിന്‍റെ കരുത്തില്‍ ഇന്ത്യ സെമിയിലെത്തും.വനിതാ ടി20യില്‍ പാകിസ്ഥാന്‍ വനിതകള്‍ക്കെതിരെ ന്യൂസിലന്‍ഡിന്‍റെ ഏറ്റവും കുറഞ്ഞ ഒന്നാം ഇന്നിംഗ്സ് സ്കോറാണിത്. ഓപ്പണിംഗ് വിക്കറ്റില്‍ 6.3 ഓവറില്‍ സൂസി ബേറ്റ്സും(29 പന്തില്‍ 28), ജോര്‍ജിയ പ്ലിമ്മറും(14 പന്തില്‍ 17) ചേര്‍ന്ന് 41 റണ്‍സടിച്ചു. നിര്‍ണായക ക്യാച്ചുകള്‍ കൈവിട്ട പാക് ഫീല്‍ഡര്‍മാരും കിവീസിന് സഹായിച്ചു. എന്നാല്‍ ജോര്‍ജിയ പ്ലിമ്മറെ പുറത്താക്കി നഷാറ സന്ധു കിവീസിന്‍റെ തകര്‍ച്ചക്ക് തുടക്കമിട്ടു. പിന്നാലെ അമേലിയ കെര്‍(9) ഒര്‍മാനിയ സൊഹൈലിന്‍റഎ പന്തില്‍ മടങ്ങി.
undefined
വീണ്ടും സെഞ്ചുറി, ഓസ്ട്രേലിയൻ പര്യടനത്തിലെ മൂന്നാം ഓപ്പണറാവാൻ അവകാശവാദവുമായി അഭിമന്യു ഈശ്വരൻ
ക്യാപ്റ്റന്‍ സോഫി ഡിവൈന്‍(19) പൊരുതി നിന്നെങ്കിലും സൂസി ബേറ്റ്സിനെ മടക്കി നഷാര മൂന്നാം പ്രരഹമേല്‍പ്പിച്ചു. നാലാം വിക്കറ്റില്‍ സോഫി ഡിവൈനും ബ്രൂക്ക് ഹാളിഡേയും(24 പന്തില്‍ 22) ചേര്‍ന്ന് കിവീസിനെ 100ന് അടുത്തെത്തിച്ചെങ്കിലും അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ കിവീസിനായില്ല. പാകിസ്ഥാന് വേണ്ടി നഷാഷ സന്ധു 18 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. മത്സരത്തിലാകെ പാകിസ്ഥാൻ ഫീല്‍ഡര്‍മാര്‍ അഞ്ച് ക്യാച്ചുകള്‍ കൈയിലൊതുക്കിയപ്പോള്‍ ഏഴ് ക്യാച്ചുകള്‍ കൈവിട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക