ഐസിസി ടെസ്റ്റ് റാങ്കിംഗ്: ജോ റൂട്ടിന് ഒന്നാം സ്ഥാനം നഷ്ടമായി, വിരാട് കോലിക്കും റിഷഭ് പന്തിനും വന്‍ തിരിച്ചടി

By Web Team  |  First Published Dec 11, 2024, 2:40 PM IST

അഡ്‌ലെയ്ഡ് ടെസ്റ്റിലെ മോശം പ്രകടനത്തോടെ ഇന്ത്യയുടെ റിഷഭ് പന്തിനും വിരാട് കോലിക്കും റാങ്കിംഗില്‍ കനത്ത തിരിച്ചടി നേരിട്ടു


ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഇംഗ്ലണ്ട് താരം ജോ റൂട്ടിന് ഒന്നാം സ്ഥാനം നഷ്ടമായി. ഇംഗ്ലണ്ട് ടീമിലെ സഹതാര ഹാരി ബ്രൂക്ക് ആണ് ബാറ്റിംഗ് റാങ്കിംഗില്‍ റൂട്ടിനെ പിന്തള്ളി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും നേടിയ സെഞ്ചുറികളാണ് ബ്രൂക്കിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്.

അഡ്‌ലെയ്ഡ് ടെസ്റ്റിലെ മോശം പ്രകടനത്തോടെ ഇന്ത്യയുടെ റിഷഭ് പന്തിനും വിരാട് കോലിക്കും റാങ്കിംഗില്‍ കനത്ത തിരിച്ചടി നേരിട്ടു. റിഷഭ് പന്ത് മൂന്ന് സ്ഥാനം താഴേക്കിറങ്ങി ഒമ്പതാം സഥാനത്തേക്ക് വീണപ്പോള്‍ വിരാട് കോലി ആറ് സ്ഥാനം നഷ്ടമായി 20ാം സ്ഥാനത്തായി. യശസ്വി ജയ്സ്വാള്‍ നാലാം സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ ഇന്ത്യക്കെതിരെ അഡ്‌ലെയ്ഡില്‍ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ് ആറ് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി.

Latest Videos

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കാൻ ഷമിയുണ്ടാവില്ല, മുഷ്താഖ് അലിയിലും നിറം മങ്ങിയ പ്രകടനം

ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമ മൂന്ന് സ്ഥാനം ഉയര്‍ന്ന് ഏഴാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ സ്റ്റീവ് സ്മിത്ത് ആദ്യ പത്തില്‍ നിന്ന് പുറത്തായി.മൂന്ന് സ്ഥാനം താഴേക്കിറങ്ങിയ സ്മിത്ത് പുതിയ റാങ്കിംഗില്‍ 11ാം സ്ഥാനത്താണ്. അഡ്‌ലെയ്ഡിലെ മോശം പ്രകടനത്തോടെ ഇന്ത്യൻ നായകന്‍ രോഹിത് ശര്‍മ അഞ്ച് സ്ഥാനം താഴേക്കിറങ്ങി 31-ാം സ്ഥാനത്തേക്ക് വീണപ്പോള്‍ ശുഭ്മാന്‍ ഗില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി പതിനേഴാം സ്ഥാനത്താണ്.

undefined

മുഷ്താഖ് അലി ട്രോഫി; ചിരാഗ് ജാനിയുടെ വെടിക്കെട്ട് പാഴായി; സൗരാഷ്ട്രയെ വീഴ്ത്തി മധ്യപ്രദേശ് സെമിയില്‍

ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ അശ്വിന്‍ ഒരു സ്ഥാനം താഴേക്കിറങ്ങി അഞ്ചാം സ്ഥാനത്തായി. രവീന്ദ്ര ജഡേജ ആറാം സ്ഥാനം നിലനിര്‍ത്തി. ഇന്ത്യക്കെതിരായ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സ് ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!