ക്യാപ്റ്റനാവാതിരുന്നതില്‍ ദു:ഖുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് അത്തരം ദു:ഖങ്ങളൊന്നുമില്ലെന്ന് അശ്വിന്‍ പറഞ്ഞു. അങ്ങനെ ദു:ഖിക്കുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ എനിക്ക് അങ്ങനെ ഒരു ദു:ഖവുമില്ല.
ബ്രിസ്ബേന്‍: വിരമിക്കാനുള്ള തീരുമാനം പെട്ടെന്നെടുത്തതെന്ന് ഇന്ത്യൻ സ്പിന്നര്‍ ആര്‍ അശ്വിന്‍. ബ്രിസ്ബേന്‍ ടെസ്റ്റിന്‍റെ നാലാം ദിനമാണ് വിരമിക്കാനുള്ള തീരുമാനത്തിലെത്തിയതെന്നും അശ്വിന്‍ ചെന്നൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വെളിപ്പെടുത്തിയതിന് നേരെവിരുദ്ധമായ കാര്യമാണ് അശ്വിന്‍ ഇന്ന് പറഞ്ഞത്.
ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന രോഹിത് പെര്‍ത്തില്‍ എത്തിയപ്പോഴാണ് അശ്വിന്‍ വിരമിക്കാനുള്ള തീരുമാനമെടുത്തകാര്യം താന്‍ അറിഞ്ഞതെന്ന ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത് പൂര്‍ണമായും തള്ളുന്ന പ്രസ്താവനയാണ് അശ്വിന്‍ ഇന്ന് നടത്തിയത്. വിരമിക്കാനുള്ള തീരുമാനം ഒട്ടും വികാരപരമല്ലെന്നും അശ്വിന്‍ ഇന്ന് വ്യക്തമാക്കി. ഒരുപാട് ആളുകള്‍ വിരമിക്കലിനെ വികാരപരമായി കാണാറുണ്ട്. അതിലവര്‍ പലപ്പോഴും ദു:ഖിക്കുന്നതും കാണാറുണ്ട്. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം അത് പെട്ടെന്നെടുത്ത തീരുമാനമായിരുന്നു. കുറച്ചുകാലമായി മനസിലുള്ളതായിരുന്നെങ്കിലും ബ്രിസ്ബേന്‍ ടെസ്റ്റിന്‍റെ നാലാം ദിനമാണ് ഞാന്‍ തീരുമാനത്തിലെത്തിയത്. അത് എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ളതായിരുന്നില്ല. കാരണം, പുതിയ വഴിയിലൂടെ നടക്കാന്‍ ഞാന്‍ തീരുമാനമെടുത്ത് കഴിഞ്ഞിരുന്നു.
undefined
ക്യാപ്റ്റനാവാതിരുന്നതില്‍ ദു:ഖുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് അത്തരം ദു:ഖങ്ങളൊന്നുമില്ലെന്ന് അശ്വിന്‍ പറഞ്ഞു. അങ്ങനെ ദു:ഖിക്കുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ എനിക്ക് അങ്ങനെ ഒരു ദു:ഖവുമില്ല. വീട്ടിലെത്തിയപ്പോള്‍ ഇത്രയും വലിയ സ്വീകരണം ഞാന്‍ പ്രതീക്ഷിച്ചില്ല. ആരോടും പറയാതെ വീട്ടിലെത്തി കുറച്ച് വിശ്രമിക്കണമെന്നായിരുന്നു ഞാന്‍ കരുതിയത്. പക്ഷെ ഇവിടെയെത്തിയ നിങ്ങളെല്ലാം എന്‍റെ ഈ ദിവസത്തെ അര്‍ത്ഥപൂര്‍ണമാക്കി. ഞാന്‍ എത്രയോ വര്‍ഷമായി ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കുന്നു. പക്ഷെ 2011ലെ ലോകകപ്പ് നേട്ടം കഴിഞ്ഞ് ഇപ്പോഴാണ് ഇത്തരമൊരു സ്വീകരണം ലഭിക്കുന്നതെന്നും അശ്വിന്‍ പറഞ്ഞു.
സാധാരണ ഉറങ്ങാന്‍ കിടക്കുമ്പോള്‍ വിക്കറ്റെടുക്കുന്നതും റണ്‍സടിക്കുന്നതുമെല്ലാ സ്വപ്നം കാണാറുണ്ട്. പക്ഷെ കഴിഞ്ഞ രണ്ട് വര്‍ഷമായി അത്തരം സ്വപ്നങ്ങളൊന്നും ഞാൻ കാണാറില്ല. മാറി നടക്കാന്‍ സമയാമായിരിക്കുന്നു എന്നതിന്‍റെ കൃത്യമായ സൂചനയായിരുന്നു അതെന്നും അശ്വിന്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക