നിങ്ങള്‍ എപ്പോഴെങ്കിലും ഒരു ലോകകപ്പ് ഉയര്‍ത്തിയിട്ടുണ്ടോ, മൈക്കല്‍ വോണിന് മറുപടിയുമായി രവി ശാസ്ത്രി

By Web Team  |  First Published Jul 6, 2024, 3:59 PM IST

ഇന്ത്യക്കെതിരെ പറയുമ്പോള്‍ രണ്ടുവട്ടം ആലോചിക്കണം. കാര്യം ശരിയാണ്, അദ്ദേഹം എന്‍റെ സഹപ്രവര്‍ത്തകനൊക്കെയാണ്. പക്ഷെ ഇതാണ് അദ്ദേഹത്തിന് നല്‍കാനുള്ള മറുപടി.


മുംബൈ: ടി20 ലോകകപ്പിന്‍റെ മത്സരക്രമം ഇന്ത്യക്ക് അനുകൂലമായാണ് ഐസിസി തയാറാക്കിയതെന്ന് വിമര്‍ശിച്ച മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണിന് മറുപടിയുമായി മുന് ഇന്ത്യൻ താരം രവി ശാസ്ത്രി. ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തിന്‍റെ വേദി ഇന്ത്യക്ക് അനുകൂലമായിരുന്നുവെന്നും സൂപ്പര്‍ 8ലെ അവസാന മത്സരം കളിച്ച അഫ്ഗാനിസ്ഥാന് 24 മണിക്കൂറിനുള്ളില്‍ അടുത്ത വേദിയില്‍ സെമി ഫൈനല്‍ കളിക്കേണ്ടിവന്നുവെന്നും എന്നാല്‍ ഇന്ത്യക്ക് ഇതിന്‍റെ ആവശ്യമൊന്നും ഉണ്ടായിരുന്നില്ലെന്നും ഇത് മറ്റ് ടീമുകളോട് ചെയ്യുന്ന ക്രൂരതയാണെന്നും വോണ്‍ ലോകകപ്പിനിടെ വിമര്‍ശിച്ചിരുന്നു.

എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയ രവി ശാസ്ത്രി വോണിന് എന്തും പറയാമെന്നും ഇന്ത്യയിൽ ആരും അതൊന്നും മുഖവിലക്കെടുക്കുന്നില്ലെന്നും വ്യക്തമാക്കി.വോണ്‍ ആദ്യം ഇംഗ്ലണ്ടിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കട്ടെ.അവരെ ഉപദേശിച്ച് ആദ്യം നന്നാക്കുകയാണ് അദ്ദേഹം ചെയ്യേണ്ടത്. കാരണം, ഇന്ത്യക്കെതിരായ സെമിയില്‍ ഇംഗ്ലണ്ടിന് എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടതാണല്ലോ.

Latest Videos

undefined

ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കക്ക് പിന്തുണ നൽകി തോല്‍പ്പിച്ചു; രസകരമായ സംഭവം പറഞ്ഞ് ധ്രുവ് ജുറെല്‍

ഇന്ത്യ ഇംഗ്ലണ്ടിനെക്കാള്‍ കൂടുതല്‍ തവണ ലോകകപ്പ് ഉയര്‍ത്തിയ ടീമാണ്.ഇംഗ്ലണ്ട് രണ്ട് തവണ കിരീടം നേടിയപ്പോള്‍ ഇന്ത്യ നാലു തവണ ലോകകപ്പ് നേടിയ ടീമാണ്. പക്ഷെ മൈക്കല്‍ വോണ്‍ എപ്പോഴെങ്കിലും ലോകകപ്പ് ഉയര്‍ത്തിയിട്ടുണ്ടോ.അതുകൊണ്ടുതന്നെ ഇന്ത്യക്കെതിരെ പറയുമ്പോള്‍ രണ്ടുവട്ടം ആലോചിക്കണം. കാര്യം ശരിയാണ്, അദ്ദേഹം എന്‍റെ സഹപ്രവര്‍ത്തകനൊക്കെയാണ്. പക്ഷെ ഇതാണ് അദ്ദേഹത്തിന് നല്‍കാനുള്ള മറുപടിയെന്നും ശാസ്ത്രി ടൈംസ് നൗവിനോട് പറഞ്ഞു.

ലോകകപ്പ് ഫൈനലില്‍ ഡേവിഡ് മില്ലറെ ബൗണ്ടറിയില്‍ പറന്നുപിടിച്ച സൂര്യകുമാറിന്‍റെ ക്യാച്ചിനെക്കുറിച്ച് സംശയിക്കുന്നവരോട് ഒന്നേ പറയാനുള്ളു. കിട്ടാത്ത മുന്തിരി പുളിക്കും. അഞ്ച് വര്‍ഷത്തിനുശേഷം ആ കപ്പൊന്ന് എടുത്തുനോക്കു. അതില് ഇന്ത്യയുടെ പേര് കൊത്തിയത് അവിടെതന്നെയുണ്ടാകുമെന്നും ശാസ്ത്രി പറഞ്ഞു.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!