ഇംഗ്ലണ്ട് പര്യടനത്തിന് അവനുണ്ടാവില്ല, ചാമ്പ്യൻസ് ട്രോഫി അവസാന ടൂർണമെന്‍റ്; രോഹിത്തിനെക്കുറിച്ച് ഗിൽക്രിസ്റ്റ്

By Web Desk  |  First Published Jan 10, 2025, 12:03 PM IST

ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ നിന്ന് പിതൃത്വ അവധിയെടുത്ത് വിട്ടുനിന്ന രോഹിത് പിന്നീട് മൂന്ന് ടെസ്റ്റുകളില്‍ കളിച്ചെങ്കിലും അഞ്ച് ഇന്നിംഗ്സുകളില്‍ 6.2 ശരാശരിയില്‍ 31 റൺസ് മാത്രമാണ് നേടാനായത്.


സിഡ്നി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കാന്‍ ഇന്ത്യൻ ടീമില്‍ രോഹിത് ശര്‍മയുണ്ടാകില്ലെന്ന് മുന്‍ ഓസ്ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റ്. വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം രോഹിത് വിരമിക്കുന്നതിനെക്കുറിച്ച് നിര്‍ണായക തീരുമാനമെടുക്കാനാണ് സാധ്യതയെന്നും ഗില്‍ക്രിസ്റ്റ് ക്ലബ് പ്രേരി ഫയർ പോഡ്‌കാസ്റ്റിൽ പറഞ്ഞു.

രോഹിത് ശര്‍മ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലുണ്ടാവാന്‍ ഒരു സാധ്യതയുമില്ല. ഓസ്ട്രേലിയന്‍ പര്യടനത്തിനുശേഷം വീട്ടില്‍ തിരിച്ചെത്തുന്ന രോഹിത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വീട്ടിലെത്തി രണ്ട് മാസം പ്രായമുള്ള രണ്ടാമത്തെ കുഞ്ഞിന്‍റെ ഡയപ്പറൊക്കെ മാറ്റി കഴിയുമ്പോള്‍ രോഹിത്തിന്‍റെ നിലപാടും മാറും. അതുകൊണ്ട് തന്നെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമില്‍ ഇടം നേടാന്‍ രോഹിത് ശ്രമിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ചാമ്പ്യൻസ് ട്രോഫിയിലായിരിക്കും രാജ്യാന്തര ക്രിക്കറ്റില്‍ രോഹിത്തിനെ അവസാനമായി കാണാനകുക എന്നാണ് ഞാന്‍ കരുതുന്നത്. അതിനുശേഷം നടക്കുന്ന ഐപിഎല്ലോടെ രോഹിത് കരിയറിന്‍റെ കാര്യത്തില്‍ നിര്‍ണായക തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു.

Latest Videos

ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല, ഔദ്യോഗിക ഭാഷ മാത്രം; ചോദ്യങ്ങൾ ചോദിക്കാന്‍ മടിച്ച വിദ്യാര്‍ത്ഥികളോട് അശ്വിന്‍

ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ നിന്ന് പിതൃത്വ അവധിയെടുത്ത് വിട്ടുനിന്ന രോഹിത് പിന്നീട് മൂന്ന് ടെസ്റ്റുകളില്‍ കളിച്ചെങ്കിലും അഞ്ച് ഇന്നിംഗ്സുകളില്‍ 6.2 ശരാശരിയില്‍ 31 റൺസ് മാത്രമാണ് നേടാനായത്. ഓസ്ട്രേലിയയില്‍ ഒരു സന്ദര്‍ശക ടീം നായകന്‍റെ ഏറ്റവും മോശം ബാറ്റിംഗ് ശരാശരിയാണിത്. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കായി കളിച്ച എട്ട് ടെസ്റ്റുകളില്‍ 10.93 ശരാശരിയില്‍ 164 റണ്‍സാണ് രോഹിത്തിന്‍റെ സമ്പാദ്യം. ആകെ ഒരു അര്‍ധസെഞ്ചുറി മാത്രമാണ് രോഹിത്തിന് നേടാനായത്. തുടര്‍ന്ന് സിഡ്നിയില്‍ നടന്ന അവസാന ടെസ്റ്റില്‍ നിന്ന് വിട്ടു നിന്നെങ്കിലും താന്‍ എവിടെയും പോവുന്നില്ലെന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും പിന്നാലെ രോഹിത് വ്യക്തമാക്കിയിരുന്നു.

ഈ വര്‍ഷം ജൂണിലാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായുള്ള പരമ്പരയില്‍ അഞ്ച് ടെസ്റ്റുകളാണുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!