പക്ഷെ ക്രിക്കറ്റ് പലപ്പോഴും അങ്ങനെയാണ്. ചിലദിവസങ്ങളില്‍ നന്നായി പന്തെറിഞ്ഞാലും വിക്കറ്റ് കിട്ടില്ല. അതിന്‍റെ പേരില്‍ വിമര്‍ശിക്കുന്നതില്‍ കാര്യമില്ലെന്ന് ബുുമ്ര.
മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ഓസ്ട്രേലിയന്‍ യുവ ഓപ്പണര്‍ സാം കോണ്‍സ്റ്റാസിന്‍റെ വെടിക്കെട്ട് ബാറ്റിംഗിനെക്കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര. ആദ്യ ഓവറുകളില്‍ സാം കോണ്‍സ്റ്റാസ് തന്നെ അടിച്ചു പറത്തിയെങ്കിലും ആദ്യ രണ്ടോവറില്‍ ആറോ ഏഴോ തവണ കോൺസ്റ്റാസിനെ പുറത്താക്കാമെന്നായിരുന്നു താന്‍ ചിന്തിച്ചതെന്ന് ചാനല്‍ 7ന് നല്‍കിയ അഭിമുഖത്തില്‍ ബുമ്ര പറഞ്ഞു.
ചിലപ്പോള്‍ നന്നായി പന്തെറിഞ്ഞാലും വിക്കറ്റ് കിട്ടാതിരിക്കാം, മറ്റു ചിലപ്പോള്‍ മോശം പന്തുകളിലും വിക്കറ്റ് കിട്ടാം. അതുകൊണ്ട് തന്നെ സാം കോണ്‍സ്റ്റാസ് എനിക്കെതിരെ തുടക്കത്തില്‍ അടിച്ചു തകര്‍ത്തതിനെ കാര്യമായി കാണുന്നില്ല. കഴിഞ്ഞ 12 വര്‍ഷമായി ടി20 ക്രിക്കറ്റ് കളിക്കുന്നയാളാണ് ഞാന്‍. അതുകൊണ്ട് ഈ അടികളൊന്നും എനിക്ക് പുതുമയുള്ളതല്ല. സാം കോണ്‍സ്റ്റാസ് മികച്ച ബാറ്ററാണ്. പക്ഷെ അവനെതിരെ പന്തെറിഞ്ഞപ്പോള്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിയാതെയായപ്പോള്‍ ഞാനൊരിക്കലും പ്രതിരോധത്തലായിട്ടില്ല. തുടക്കത്തില്‍ ആദ്യ രണ്ടോവറില്‍ തന്നെ അവനെ ആറോ ഏഴോ തവണ പുറത്താക്കാമായിരുന്നു എന്നാണ് ഞാന്‍ കരുതിയത്.
undefined
പക്ഷെ ക്രിക്കറ്റ് പലപ്പോഴും അങ്ങനെയാണ്. ചിലദിവസങ്ങളില്‍ നന്നായി പന്തെറിഞ്ഞാലും വിക്കറ്റ് കിട്ടില്ല. അതിന്‍റെ പേരില്‍ വിമര്‍ശിക്കുന്നതില്‍ കാര്യമില്ല. 2018ല്‍ ആണ് ഞാന്‍ ഓസ്ട്രേലിയയിലെ ആദ്യ ടെസ്റ്റ് കളിക്കുന്നത്. മെല്‍ബണിലെ പിച്ച് ഫ്ലാറ്റ് പിച്ചാണ്. കൂക്കബുര പന്തുകള്‍ക്ക് ഇവിടെ തുടക്കത്തില്‍ മാത്രമാണ് എന്തെങ്കിലും മൂവ്മെന്‍റ് ലഭിക്കുന്നത്. പിന്നീട് ഒന്നും സംഭവിക്കില്ല. അതുകൊണ്ട് തന്നെ ബൗളര്‍മാരുടെ ക്ഷമയും കൃത്യതയും എല്ലായ്പ്പോഴും പരീക്ഷിക്കപ്പെടുമെന്നുറപ്പാണെന്നും ബുമ്ര പറഞ്ഞു.
9-ാമനായി ഇറങ്ങി റെക്കോർഡ് ഫിഫ്റ്റിയുമായി കോര്‍ബിന്‍ ബോഷ്; പാകിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കക്ക് മേൽക്കൈ
മെല്‍ബണില്‍ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിനെയും ബുമ്ര പ്രശംസിച്ചു. സ്മിത്തിനെതിരെ പന്തെറിയുക എന്നത് എല്ലായ്പ്പോഴും വെല്ലുവിളിയാണ്. എന്‍റെ ബൗളിംഗ് ആക്ഷന്‍ പോലെതന്നെ സാധാരണ രീതിയിലല്ല സ്മിത്തിന്‍റെ ബാറ്റിംഗ് ശൈലിയും. ഫൂട്ട് വര്‍ക്കും അതുപോലെയാണ്. ചിലപ്പോള്‍ ഒരുപാട് ഷഫിള്‍ ചെയ്ത് കളിക്കും, ചിലപ്പോൾ ഷഫിള്‍ ചെയ്യുകയേയില്ല. ഗ്രൗണ്ടിന്‍റെ വ്യത്യസ്ത ഇടങ്ങളിലാണ് പലപ്പോഴും സ്മിത്ത് സ്കോര്‍ ചെയ്യുക. അതുകൊണ്ട് തന്നെ ബൗളിംഗില്‍ എല്ലായ്പ്പോഴും കൃത്യത പുലര്‍ത്തേണ്ടിവരും. ടെസ്റ്റില്‍ സ്മിത്തിനെതിരെ പന്തെറിയുക വലിയ വെല്ലുവിളിയാണെന്നും ബുമ്ര പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക