പാകിസ്ഥാനെതിരായ ഇലവന്‍ തയ്യാര്‍; ടി20 ലോകകപ്പില്‍ ഒരുമുഴം മുന്നേ എറിഞ്ഞ് രോഹിത് ശര്‍മ്മ

By Jomit Jose  |  First Published Oct 15, 2022, 4:51 PM IST

ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പില്‍ ടീമിന്‍റെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെയാണ് ഇന്ത്യ നേരിടേണ്ടത്


ബ്രിസ്‌ബേന്‍: ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം ആദ്യ മത്സരത്തില്‍ നേരിടുക അയല്‍ക്കാരായ പാകിസ്ഥാനെയാണ്. ബന്ധവൈരികളുടെ പോരാട്ടമാണ് ഇതെന്നാണ് പൊതു പറച്ചിലെങ്കിലും ഇതു ടീമിലേയും താരങ്ങള്‍ അത്തരം വൈരമൊന്നും മനസില്‍ കാത്തുസൂക്ഷിക്കുന്നില്ല. എങ്കിലും ലോകകപ്പിലെ ആവേശ മത്സരങ്ങളിലൊന്നാകും ഇന്ത്യ-പാക് പോരാട്ടം എന്ന കാര്യത്തില്‍ സംശയമില്ല. 23-ാം തിയതി നടക്കുന്ന മത്സരത്തിന് ഇപ്പോഴേ ടീം ഇന്ത്യ തയ്യാറായിക്കഴിഞ്ഞു എന്ന് സൂചിപ്പിക്കുന്നതാണ് നായകന്‍ രോഹിത് ശര്‍മ്മയുടെ വാക്കുകള്‍. 

'അവസാന മിനുറ്റുകളിലെ തീരുമാനങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ടീം സെലക്‌ഷനെ കുറച്ച് നേരത്തെ തന്നെ നമ്മുടെ താരങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ മുന്‍കൂറായി തയ്യാറെടുപ്പുകള്‍ നടത്താന്‍ കഴിയൂ. പാകിസ്ഥാനെതിരായ മത്സരത്തിന് എന്‍റെ പ്ലേയിംഗ് ഇലവന്‍ ഇപ്പോഴേ റെഡിയാണ്. ആ താരങ്ങളെ ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്. അവസാനവട്ടം ഓട്ടപ്പാച്ചിലില്‍ വിശ്വാസമില്ല. താരങ്ങള്‍ മത്സരത്തിനായി തയ്യാറായിരിക്കേണ്ടതുണ്ട്' എന്നും രോഹിത് ശര്‍മ്മ ലോകകപ്പിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരിക്കേറ്റ് സ്‌ക്വാഡില്‍ നിന്ന് പുറത്തായ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയുടെ പകരക്കാരനായി ഇടംപിടിച്ച മുഹമ്മദ് ഷമിയുടെ കാര്യത്തില്‍ ബ്രിസ്‌ബേനിലെ പരിശീലന സെഷന് ശേഷം തീരുമാനമെടുക്കും എന്നും ഹിറ്റ്‌മാന്‍ സൂചിപ്പിച്ചു. 

Latest Videos

undefined

ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പില്‍ ടീമിന്‍റെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെയാണ് ഇന്ത്യ നേരിടേണ്ടത്. വിഖ്യാതമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒക്‌ടോബര്‍ 23-ാം തിയതിയാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം. ബുമ്രയുടെ അഭാവം ഇന്ത്യക്ക് കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണെന്നിരിക്കേ ഷഹീന്‍ ഷാ അഫ്രീദി ഫിറ്റ്‌നസ് വീണ്ടെടുത്തത് പാകിസ്ഥാന് ആശ്വാസമാണ്. കഴിഞ്ഞ ലോകകപ്പില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 10 വിക്കറ്റിന് തോറ്റിന് പകരംവീട്ടേണ്ടതുണ്ട് ഇത്തവണ രോഹിത് ശര്‍മ്മയ്ക്കും സംഘത്തിനും. അന്ന് ഷഹീന്‍ അഫ്രീദി മൂന്ന് വിക്കറ്റുമായി തിളങ്ങിയിരുന്നു. മുഹമ്മദ് റിസ്‌വാന്‍ 55 പന്തില്‍ 79* ഉം ബാബര്‍ അസം  52 പന്തില്‍ 68* ഉം റണ്‍സെടുത്ത് ബാറ്റിംഗില്‍ തിളങ്ങി. 

ടി20 ലോകകപ്പിലെ എക്‌സ് ഫാക്‌ടറിനെ കുറിച്ച് രോഹിത് ശര്‍മ്മ; അത് റിഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയുമല്ല!

click me!