ഐപിഎല്‍ 2023 സൗജന്യമായി കാണാം! ഇതാ വഴികള്‍

By Web Team  |  First Published Mar 30, 2023, 4:24 PM IST

ഐപിഎല്‍ 2023 സീസണിന്‍റെ ആവേശക്കൊടി നാളെ ഉയരുമ്പോള്‍ മത്സരം സൗജന്യമായി കാണാനുള്ള വഴികള്‍ പരിശോധിക്കാം


അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണിന് വെള്ളിയാഴ്‌ച തുടക്കമാവുകയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലാണ് ഉദ്‌ഘാടന മത്സരം. ഹാര്‍ദിക് പാണ്ഡ്യയും എം എസ് ധോണിയും തന്ത്രങ്ങള്‍ കൊണ്ട് നേര്‍ക്കുനേര്‍ നാളെ ഏറ്റുമുട്ടും. ഐപിഎല്‍ 2023 സീസണിന്‍റെ ആവേശക്കൊടി നാളെ ഉയരുമ്പോള്‍ മത്സരം സൗജന്യമായി കാണാനുള്ള വഴികള്‍ പരിശോധിക്കാം. 

ലൈവ് സ്‌ട്രീമിങ് സൗജന്യം

Latest Videos

വയാകോം-18നാണ് ഐപിഎല്ലിന്‍റെ ഡിജിറ്റല്‍ സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ഐപിഎല്‍ 2023 ജിയോ സിനിമയുടെ ആപ്ലിക്കേഷനും വെബ്‌സൈറ്റും വഴി സൗജന്യമായി ആരാധകര്‍ക്ക് കാണാം. നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് തന്നെയാണ് ഇക്കുറി ഫേവറൈറ്റുകള്‍. രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, മുംബൈ ഇന്ത്യന്‍സ് തുടങ്ങിയ വമ്പന്‍മാരും ടൈറ്റില്‍ പോരാട്ടത്തിനുണ്ടാകും. വെള്ളിയാഴ്‌ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് ഗുജറാത്ത്-ചെന്നൈ പോരാട്ടം തുടങ്ങുക. ചെന്നൈ നാല് തവണ ചാമ്പ്യന്‍മാരായ ടീമും ഗുജറാത്ത് കഴിഞ്ഞ വര്‍ഷത്തെ ആദ്യ സീസണില്‍ തന്നെ കിരീടമുയര്‍ത്തിയ കൂട്ടരുമാണ്. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സാധ്യതാ ഇലവന്‍: ഡെവോൺ കോൺവേ, റുതുരാജ് ഗെയ്‌ക്‌വാദ്, അമ്പാട്ടി റായിഡു, മൊയീൻ അലി, ബെൻ സ്റ്റോക്‌സ്, ശിവം ദുബെ, എംഎസ് ധോണി, രവീന്ദ്ര ജഡേജ, ദീപക് ചാഹർ, മുകേഷ് ചൗധരി, മിച്ചൽ സാന്‍റ്നർ.

ഗുജറാത്ത് ടൈറ്റന്‍സ് സാധ്യതാ ഇലവന്‍: ശുഭ്‌മാൻ ഗിൽ, വൃദ്ധിമാൻ സാഹ, കെയ്ൻ വില്യംസൺ, ഹാർദിക് പാണ്ഡ്യ, മാത്യു വെയ്ഡ്, രാഹുൽ തെവാത്തിയ, റാഷിദ് ഖാൻ, സായ് കിഷോർ, യാഷ് ദയാൽ, അൽസാരി ജോസഫ്, മുഹമ്മദ് ഷമി. 

മില്ലര്‍ ഇല്ല, ഇംപാക്ട് പ്ലേയറുടെ കാര്യത്തില്‍ ആശയക്കുഴപ്പം; ചെന്നൈക്കെതിരെ ഗുജറാത്തിന്‍റെ സാധ്യതാ ഇലവന്‍


 

click me!