ഇന്ത്യ-ഓസീസ് വാംഅപ് മത്സരം തല്‍സമയം ഇന്ത്യയില്‍; കാണാന്‍ ഈ വഴി

By Jomit Jose  |  First Published Oct 17, 2022, 8:24 AM IST

സ്റ്റാര്‍ സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് ഇന്ത്യയുടെ വാംഅപ് മത്സരങ്ങളുടെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍മാര്‍


ബ്രിസ്‌ബേന്‍: ടി20 ലോകകപ്പിന്‍റെ അവസാനവട്ട തയ്യായെടുപ്പുകളിലേക്ക് ടീം ഇന്ത്യ പ്രവേശിക്കുകയാണ്. ഐസിസിയുടെ ഔദ്യോഗിക വാംഅപ് മത്സരത്തില്‍ ആതിഥേയരായ ഓസ്ട്രേലിയയെ ടീം ഇന്ത്യ ഇന്ന് നേരിടും. ബ്രിസ്‌ബേനില്‍ രാവിലെ 9.30നാണ് മത്സരം ആരംഭിക്കുക. ജസ്‌പ്രീത് ബുമ്രയുടെ പകരക്കാരനായ മുഹമ്മദ് ഷമി ബ്രിസ്‌ബേനില്‍ പന്തെറിയുമോ എന്ന ആകാംക്ഷയിലാണ് ആരാധകരെല്ലാം. സ്‌കൈയുടെ വെടിക്കെട്ട് ബാറ്റിംഗിലേക്കും നീളുന്നു ആരാധകരുടെ കണ്ണുകള്‍. തല്‍സമയം ഇന്ത്യയില്‍ കാണാന്‍ അവസരമുണ്ട് എന്നതാണ് ലോകകപ്പ് വാംഅപ് പോരാട്ടങ്ങളുടെ സവിശേഷത. 

സ്റ്റാര്‍ സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് ഇന്ത്യയുടെ വാംഅപ് മത്സരങ്ങളുടെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍മാര്‍. ബ്രിസ്‌ബേനില്‍ 9 മണിക്ക് ഇന്ത്യ-ഓസീസ് മത്സരത്തിന് ടോസ് വീഴും. ടോസ് മുതല്‍ മത്സരത്തിന്‍റെ ആവേശം സ്റ്റാര്‍ സ്പോര്‍ട്‌സിലൂടെ കാണാം. 19-ാം തിയതി ന്യൂസിലന്‍ഡിനെതിരെയും ഇന്ത്യക്ക് വാംഅപ് മത്സരമുണ്ട്. വെസ്റ്റേണ്‍ ഓസ്ട്രേലിയക്കെതിരെ രണ്ട് അനൗദ്യോഗിക സന്നാഹ മത്സരങ്ങള്‍ കളിച്ചാണ് ഇന്ത്യയുടെ വരവ്. ഒരു മത്സരം ഇന്ത്യ പരാജയപ്പെട്ടിരുന്നു. 

Latest Videos

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്, മുഹമ്മദ് ഷമി. 

ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ സ്‌ക്വാഡ്: ആരോണ്‍ ഫിഞ്ച്(ക്യാപ്റ്റന്‍), ആഷ്‌ടണ്‍ അഗര്‍, പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, ജോഷ് ഹേസല്‍വുഡ്, ജോഷ് ഇംഗ്ലിസ്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, കെയ്‌ന്‍ റിച്ചാര്‍ഡ്‌സണ്‍, സ്റ്റീവന്‍ സ്‌മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യൂ വെയ്‌ഡ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ. 

ഓസീസ് കളരിയില്‍ അടവുകള്‍ തേച്ചുമിനുക്കാന്‍ ഇന്ത്യ, ഷമി കളിക്കുമോ? ഇന്ന് സന്നാഹമത്സരം

click me!