സൂര്യകുമാര്‍ യാദവിനെ എങ്ങനെ പുറത്താക്കണം? വഴി നിര്‍ദേശിച്ച് മുന്‍ പാകിസ്ഥാന്‍ താരം വഖാര്‍ യൂനിസ്

By Web Team  |  First Published Nov 8, 2022, 6:53 PM IST

സൂര്യയെ പുറത്താക്കുകയെന്നുള്ളത് എതിരാളികളെ സംബന്ധിച്ചിടത്തോളം കടുപ്പമേറിയ ജോലിയാണ്. എന്നാല്‍ താരത്തെ പുറത്താക്കാനുള്ള വഴി പറയുകയാണ് മുന്‍ പാകിസ്ഥാന്‍ താരം വഖാര്‍ യൂനിസ്.


സിഡ്‌നി: വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നീ ബാറ്റര്‍മാരുടെ ഫോമിന്റെ കരുത്തിലാണ് ടി20 ലോകകപ്പില്‍ ടീം ഇന്ത്യ മുന്നോട്ട് പോകുന്നത്. റണ്‍വേട്ടക്കാരില്‍ ഒന്നും മൂന്നും സ്ഥാനങ്ങളിലാണ് കോലിയും സൂര്യയും. അഞ്ച് ഇന്നിംഗ്‌സുകളില്‍ 246 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 123 ശരാശരിയിലാണ് കോലിയുടെ റണ്‍വേട്ട. സ്‌ട്രൈക്ക് റേറ്റ് 138.98. സൂര്യകുമാര്‍ ഇത്രയും ഇന്നിംഗ്‌സില്‍ നിന്ന് 225 റണ്‍സാണ് നേടിയത്. 75 റണ്‍സാണ് താരത്തിന്റെ ശരാശരി. 193.97 എന്ന അമ്പരപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റും സൂര്യക്കുണ്ട്. 

സൂര്യയെ പുറത്താക്കുകയെന്നുള്ളത് എതിരാളികളെ സംബന്ധിച്ചിടത്തോളം കടുപ്പമേറിയ ജോലിയാണ്. എന്നാല്‍ താരത്തെ പുറത്താക്കാനുള്ള വഴി പറയുകയാണ് മുന്‍ പാകിസ്ഥാന്‍ താരം വഖാര്‍ യൂനിസ്. ഷോര്‍ട്ട്‌ബോളുകള്‍ എറിയണമെന്നാണ് അദ്ദേഹം പറയുന്നത്. ''മുന്‍ മത്സരങ്ങളിലെല്ലാം സൂര്യയെ പിടിച്ചുനിര്‍ത്താന്‍ പാകിസ്ഥാന് സാധിച്ചിട്ടുണ്ട്. ഈ ലോകകപ്പില്‍ സൂപ്പര്‍ 12 മത്സരത്തിലും അത് കണ്ടതാണ്. തന്ത്രപരമായിട്ടാണ് സൂര്യയെ പാകിസ്ഥാന്‍ പുറത്താക്കിയത്. ഷോര്‍ട്ട് ഡെലിവറികളില്‍ സൂര്യയെ വീഴ്ത്താന്‍ സാധിക്കും. സൂര്യയെ ഔട്ടാക്കാനുള്ള ഏക മാര്‍ഗവും ഇതുതന്നെയാണ്.'' മുന്‍ പേസര്‍ പറഞ്ഞു. 

Latest Videos

undefined

ടൂര്‍ണമെന്റിലെ ഫേവറൈറ്റുകള്‍ ഇന്ത്യയാണെന്നും അദ്ദേഹം വ്യക്തമാക്കി. ''പാകിസ്ഥാന്‍ കിരീടം നേടുമെന്നാണ് എന്റെ പ്രതീക്ഷ. പാക് ടീം ജേതാക്കളായില്ലെങ്കില്‍ ഇന്ത്യക്ക് തന്നെയാണ് അവസരം. ഇന്ത്യ മികച്ച ടീമാണ്. ടൂര്‍ണമെന്റിലെ അവസാന മത്സരങ്ങളില്‍ ഇന്ത്യ മറ്റൊരു ടീമായി കാണപ്പെട്ടു.'' പാക് ടിവി ചാനലായ എ സ്പോര്‍ട്സിനോടു സംസാരിക്കുകയായിരുന്നു വഖാര്‍. 

സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ദിനേശ് കാര്‍ത്തിക്കോ റിഷഭ് പന്തോ? സാധ്യതകള്‍

സെമിയില്‍ ന്യൂസിലന്‍ഡാണ് പാകിസ്ഥാന്റെ എതിരാളി. നാളെ സിഡ്‌നിയിലാണ് മത്സരം. നേര്‍ക്കുനേര്‍ കണക്കില്‍ പാകിസ്ഥാനാണ് മുന്നില്‍ ഇരുവരും 28 തവണ മത്സരിച്ചപ്പോള്‍ 17 തവണയും പാകിസ്ഥാനായിരുന്നു. അവസാനം നടന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാണ് പാകിസ്ഥാന്‍ കിരീടീം നേടിയത്. അവസാനം നടന്ന ആറ് മത്സരങ്ങളില്‍ നാലിലും പാകിസ്ഥാന്‍ ജയിക്കുകയുണ്ടായി. സാധ്യതാ ഇലവന്‍ അറിയാം...

ന്യൂസിലന്‍ഡ്: ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, കെയ്ന്‍ വില്യംസണ്‍, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, ജയിംസ് നീഷം, മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസണ്‍, ട്രന്റ് ബോള്‍ട്ട്..

പാകിസ്ഥാന്‍: മുഹമ്മദ് റിസ്‌വാന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് ഹാരിസ്, ഷാന്‍ മസൂദ്, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് വസിം, നസീം ഷാ, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീദി.

click me!