ടീം ഇന്ത്യക്ക് ലഭിക്കുന്ന 125 കോടി എങ്ങനെ വീതംവെക്കും, സഞ്ജുവിന് എത്ര കിട്ടും?

By Web TeamFirst Published Jul 8, 2024, 11:05 AM IST
Highlights

ലോകകപ്പ് ടീം സെലക്ഷന്‍ നടത്തിയ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയിലെ അഞ്ച് അംഗങ്ങള്‍ക്കും ഒരോ കോടി രൂപ വീതം സമ്മാനത്തുകയില്‍ നിന്ന് ലഭിക്കും.

മുംബൈ: ടി20 ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബിസിസിഐ 125 കോടി രൂപ സമ്മാനത്തുകയായി പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ക്കുണ്ടായ സംശയം ഇതെങ്ങെനെ കളിക്കാര്‍ക്ക് വീതം വെക്കുമെന്നായിരുന്നു. പ്ലേയിംഗ് ഇലവനില്‍ കളിച്ചവര്‍ക്ക് മാത്രമാണോ സമ്മാനത്തുക ലഭിക്കുക, അതോ മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാതിരുന്നവര്‍ക്കും മറ്റ് താരങ്ങളുടേതിന് സമാനമായ സമ്മാനത്തുക ലഭിക്കുമോ തുടങ്ങിയ സംശയങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ സംശങ്ങള്‍ക്കെല്ലാം ഇപ്പോള്‍ ഉത്തരമായിരിക്കുകയാണ്.

ബിസിസിഐ പ്രഖ്യാപിച്ച 125 കോടി രൂപ സമ്മാനത്തുകയില്‍ ലോകകപ്പ് ടീമിലെ സഞ്ജു ഉള്‍പ്പെടെ 15 അംഗങ്ങള്‍ക്കും അഞ്ച് കോടി രൂപ വീതം ലഭിക്കും. ലോകകപ്പ് ടീമിലുണ്ടായിട്ടും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ലെങ്കിലും മലയാളി താരം സഞ്ജു സാംസണ്‍,  ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍, സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരും ഇതിലുള്‍പ്പെടുന്നു.  ഇതിന് പുറമെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ്, ഫീല്‍ഡിംഗ് കോച്ച് ടി ദീലീപ്, ബൗളിംഗ് കോച്ച് പരസ് മാംബ്രെ എന്നിവര്‍ക്കും 2.5 കോടി രൂപ സമ്മാനത്തുകയില്‍ നിന്ന് ലഭിക്കും.

Latest Videos

ബിസിസിഐ പറഞ്ഞിട്ടും രഞ്ജി ട്രോഫിയില്‍ കളിക്കാതിരുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി ഇഷാൻ കിഷൻ

ഇതിന് പുറമെ ലോകകപ്പ് ടീം സെലക്ഷന്‍ നടത്തിയ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയിലെ അഞ്ച് അംഗങ്ങള്‍ക്കും ഒരോ കോടി രൂപ വീതം സമ്മാനത്തുകയില്‍ നിന്ന് ലഭിക്കുമെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സപ്പോര്‍ട്ട് സ്റ്റാഫിലുള്‍പ്പെടുന്ന ഫിസിയോ തെറാപ്പിസ്റ്റകളായ കമലേഷ് ജെയിൻ, യോഗേഷ് പർമർ, തുളസി റാം യുവരാജ്, ത്രോ ഡൗണ്‍ സ്പെഷലിസ്റ്റുകളായ രാഘവേന്ദ്ര ഡിവിജി, നുവാൻ ഉദേനെകെ, ദയാനന്ദ് ഗരാനി, മസാജര്‍മാര്‍മാരായ രാജീവ് കുമാർ, അരുൺ കാനഡെ, സ്ട്രെങ്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ചായ സോഹം ദേശായി എന്നിവര്‍ക്കും രണ്ട് കോടി രൂപ വീതം സമ്മാനത്തുകയില്‍ നിന്ന് ലഭിക്കും.

അഭിഷേക് ശർമ സെഞ്ചുറിയടിച്ചത് ശുഭ്മാന്‍ ഗില്ലിന്‍റെ ബാറ്റുകൊണ്ട്; കാരണം വ്യക്തമാക്കി യുവതാരം

ഇതിന് പുറമെ ലോകകപ്പ് ടീമിലെ റിസര്‍വ് താരങ്ങളായിരുന്ന ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ക്ക് ഓരോ കോടി വീതം സമ്മാനത്തുകയില്‍ നിന്നും ലഭിക്കും. 42 അംഗ ഇന്ത്യൻ സംഘമാണ് ലോകകപ്പിനായി പോയത്. ലോകകപ്പ് സംഘത്തിലുണ്ടായിരുന്ന വീഡിയോ അനലിസ്റ്റ്, മീഡിയ ഓഫീസര്‍, ലോജിസ്റ്റിക് മാനേജര്‍ എന്നിവര്‍ക്കും സമ്മാനത്തുകയില്‍ നിന്ന് ഒരു ഭാഗം ലഭിക്കും. ഇതിന് പുറമെ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് മഹാരാഷ്ട്ര സര്‍ക്കാര്‍ 11 കോടി രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു. 2013ല്‍ ലോകകപ്പ് നേടിയപ്പോള്‍ ടീം അംഗങ്ങള്‍ക്കെല്ലാം ഓരോ കോടി രൂപ വീതമാണ് സമ്മാനത്തുകയായി നല്‍കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!