പെട്ടിനിറയെ പണം! 6900 ശതമാനം ശമ്പള വര്‍ധനവ്; ഐപിഎല്ലില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് ഈ താരം, പട്ടികയിങ്ങനെ

By Web TeamFirst Published Nov 2, 2024, 2:57 PM IST
Highlights

2022ലെ താരലേലത്തില്‍ 20 ലക്ഷം രൂപക്കാണ് ധ്രുവ് ജുറെല്‍ രാജസ്ഥാനിലെത്തിയത്.

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ താരലേലത്തിന് മുന്നോടിയായി രാജസ്ഥാന്‍ റോയസല്‍സ് ആറ് താരങ്ങളെയാണ് നിലനിര്‍ത്തിയത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (18 കോടി), യശസ്വി ജയ്സ്വാള്‍ (18 കോടി), റിയാന്‍ പരാഗ് (14 കോടി), ധ്രുവ് ജുറല്‍ (14 കോടി), ഷിംറോണ്‍ ഹെറ്റ്മെയര്‍ (11 കോടി), സന്ദീപ് ശര്‍മ (4 കോടി) എന്നിവരെയാണ് ടീം നിലനിര്‍ത്തിയത്. ഹെറ്റ്മെയറാണ് നിലനിര്‍പ്പെട്ട ഏക വിദേശ താരം. ഇത്രയും വലിയ തുക നല്‍കി വിന്‍ഡീസ് താരത്തെ നിലനിര്‍ത്തിയും ബട്ലറെ കൈവിട്ടതാണ് ആരാധകരെ ആശ്ചര്യപ്പെടുത്തിയിരുന്നു. പോരാത്തതിന് ധ്രൂവ് ജുറലിന് വേണ്ടി 14 മുടക്കിയതും ആരാധകരില്‍ അതൃപ്തിയുണ്ടാക്കി.

2022ലെ താരലേലത്തില്‍ 20 ലക്ഷം രൂപക്കാണ് ധ്രുവ് ജുറെല്‍ രാജസ്ഥാനിലെത്തിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറി ഇന്ത്യക്കായി തിളങ്ങിയ ജുറെല്‍ നിലവില്‍ ടെസ്റ്റ് ടീമിലെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറാണ്. ബട്ലറെ ഒഴിവാക്കിയ സാഹചര്യത്തില്‍ ജുറലിനെ ഒപ്പണറായി കളിക്കാന്‍ അവസരം വന്നേക്കും. അത്യാവശ്യ ഘട്ടം വന്നാല്‍ വിക്കറ്റ് കീപ്പിംഗില്‍ സഞ്ജു സാംസണിന്റെ ബാക്ക് അപ്പായും ജുറെലിനെ കളിപ്പിക്കാം. വിക്കറ്റ് കീപ്പര്‍ കൂടിയായ ബട്‌ലര്‍ ഇല്ലാത്ത സാഹചര്യത്തില്‍ ജുറെലിനെ ഒഴിവാക്കുന്നത് ബുദ്ധിപരമായിരിക്കില്ലെന്ന അഭിപ്രായം ഉയര്‍ന്നു.

Latest Videos

കുഞ്ഞന്മാരായ യുഎഇയോടും തോറ്റു! ഹാംഗ് കോംഗ് സിക്‌സില്‍ മൂന്ന് തോല്‍വിയോടെ ഇന്ത്യ പുറത്ത്

എങ്കിലും 14 കോടി നല്‍കിയത് കടുത്തുപോയെന്ന് തന്നെയാണ് പലരുടേയും അഭിപ്രായം. കണക്ക് പ്രകാരം ഐപിഎല്ലില്‍ ഏറ്റവും വലിയ ശമ്പള വര്‍ധനവുണ്ടായ താരമാണ് ധ്രുവ് ജുറല്‍. 6900 ശതമാനം ശമ്പള വര്‍ധനവാണ് താരത്തിനുണ്ടായത്. 20 ലക്ഷം പ്രതിഫലം മേടിച്ചിരുന്ന ജുറലിന് വരും സീസണുകളില്‍ ലഭിക്കുക 14 കോടി രൂപ. ഇക്കാര്യത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ശ്രീലങ്കന്‍ പേസര്‍ മതീഷ പരിരാനാണ് രണ്ടാമത്. 6400 ശതമാനമാണ് പതിരാനയ്ക്ക് കൂടിയത്. 20 ലക്ഷം പ്രതിഫലം മേടിച്ചിരുന്ന താരത്തിന്റെ ശമ്പളം 13 കോടിയായി ഉയര്‍ത്തിയിരുന്നു.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ രജത് പടിധാര്‍ മൂന്നാമത്. 20 ലക്ഷമായിരുന്നു താരത്തിന്റെ പ്രതിഫലം. ഇത്തവണ അത് 11 കോടിയായി ഉയര്‍ന്നു. 5400 മടങ്ങ് വര്‍ധനവാണ് താരത്തിനുണ്ടായത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പേസര്‍ മായങ്ക് യാദവിനും ഇത്തരത്തിലുള്ള വര്‍ധനവുണ്ടായി. 20 ലക്ഷമുള്ളത് 11 കോടിയായി ഉയര്‍ന്നു. ഗുജറാത്ത് ടൈറ്റന്‍സ് താരം സായ് സുദര്‍ശന്റെ കാര്യവും വ്യത്യസ്തമല്ല. 4150 ശതമാനം വര്‍ധനവാണ് താരത്തിന്റെ ശമ്പളത്തിലുണ്ടായത്. 20 ലക്ഷമുള്ളത് 8.50 കോടിയായി ഉയര്‍ന്നു. 

ശ്രേയസ് അയ്യര്‍ കൊല്‍ക്കത്തയോട് ചോദിച്ചത് 30 കോടി പ്രതിഫലം? പുകഞ്ഞ കൊള്ളി പുറത്തെന്ന് സിഇഒ വെങ്കി മൈസൂര്‍

പഞ്ചാബ് കിംഗ്‌സിന്റെ ശശാങ്ക് സിംഗ് ഇക്കൂട്ടത്തിലുണ്ട്. 20 ലക്ഷം മേടിച്ചിരുന്നു താരത്തിന് ഇനി ലഭിക്കുക 5.50 കോടിയാണ്. 2650 മടങ്ങ് വളര്‍ച്ച. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ റിങ്കു സിംഗിന് 2264 ശതമാനം വളര്‍ച്ചയുണ്ടായി. 0.55 ലക്ഷം വാങ്ങിയിരുന്ന താരം ഇനി 13 കോടി പ്രതിഫലം മേടിക്കും.

click me!