ഇന്ത്യന്‍ ടീമിലെടുത്ത വിവരം മുകേഷ് കുമാര്‍ അറിഞ്ഞത് ടീം ബസില്‍ വെച്ച്, പിന്നെ പറയാനുണ്ടോ ആഘോഷം

By Gopala krishnan  |  First Published Oct 3, 2022, 5:00 PM IST

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 31 കളികളില്‍ 113 വിക്കറ്റെടുത്തിട്ടുള്ള മുകേഷ് കുമാര്‍ ലിസ്റ്റ് എ മത്സരങ്ങളില്‍ 18 മത്സരങ്ങളില്‍ 17 വിക്കറ്റെടുത്തിട്ടുണ്ട്. 5.25 എന്ന മികച്ച ഇക്കോണമി റേറ്റും മുകേഷിനുണ്ട്. അടുത്തിടെ ന്യൂസിലന്‍ എ ക്കെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എ ക്കായി അഞ്ച് വിക്കറ്റ് വീഴ്ത്തി മുകേഷ് തിളങ്ങിയിരുന്നു.


രാജ്കോട്ട്: ഇറാനി കപ്പില്‍ റെസ്റ്റ് ഓഫ് ഇന്ത്യയും സൗരാഷ്ട്രയുടം തമ്മിലുള്ള മത്സരത്തിലെ രണ്ടാം ദിവസത്തെ കളിക്കുശേഷം ടീം അംഗങ്ങള്‍ക്ക് ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ടീം ബസില്‍ ഒരു ആഘോഷത്തിന് വഴിയൊരുങ്ങി. റെസ്റ്റ് ഓഫ് ഇന്ത്യയുടെ ബംഗാള്‍ പേസര്‍ മുകേഷ് കുമാറിനെ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലെടുത്ത വിവരം അറിഞ്ഞതോടെയായിരുന്നു ഇത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ തന്നെയും ഉള്‍പ്പെടുത്തിയപ്പോഴാണ് സീനിയര്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിവരം മുകേഷ് കുമാര്‍ അറിയുന്നത്.

ഇക്കാര്യം ടീം ബസിലുള്ള ടീം അംഗങ്ങളോട് പറഞ്ഞതിന് പിന്നാലെ സഹതാരം സര്‍ഫ്രാസ് ഖാന്‍റെ നേതൃത്വത്തില്‍ ബസില്‍ ആഘോഷം തുടങ്ങി. സൗരാഷ്ട്രക്കെതിരെ ആദ്യ ഇന്നിംഗ്സില്‍ 23 റണ്‍സിന് നാലു വിക്കറ്റെടുത്ത മുകേഷ് കുമാര്‍ തിളങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയെത്തിയത്. ഈ മാസം ആറ് മുതല്‍ 11 വരെ ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന മൂന്ന് മത്സര പരമ്പരയിലെ 16 അംഗ ടീമിലേക്കാണ് മുകേഷ് കുമാറിനെ സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

Celebration of Rest of India members for selecting Mukesh Kumar in the Indian ODI team. pic.twitter.com/jzedbYyMRV

— Johns. (@CricCrazyJohns)

Latest Videos

മൂക്കില്‍ നിന്ന് രക്തം വന്നിട്ടും ഗ്രൗണ്ട് വിടാതെ രോഹിത് ; ഫീല്‍ഡര്‍മാര്‍ക്ക് വിലപ്പെട്ട നിര്‍ദേശം- വീഡിയോ

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 31 കളികളില്‍ 113 വിക്കറ്റെടുത്തിട്ടുള്ള മുകേഷ് കുമാര്‍ ലിസ്റ്റ് എ മത്സരങ്ങളില്‍ 18 മത്സരങ്ങളില്‍ 17 വിക്കറ്റെടുത്തിട്ടുണ്ട്. 5.25 എന്ന മികച്ച ഇക്കോണമി റേറ്റും മുകേഷിനുണ്ട്. അടുത്തിടെ ന്യൂസിലന്‍ എ ക്കെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എ ക്കായി അഞ്ച് വിക്കറ്റ് വീഴ്ത്തി മുകേഷ് തിളങ്ങിയിരുന്നു.

ലേശം നിരാശ, പക്ഷേ ആഘോഷിക്കാന്‍ വക! ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള ഏകദിന പരമ്പര, ടീം ഇന്ത്യ തയാര്‍

മരിച്ചുപോയ പിതാവാണ് താന്‍ ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പട്ടതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കേണ്ട ആളെന്ന് വികാരധീനനായി മുകേഷ് പറഞ്ഞു. രഞ്ജി ഫൈനല്‍ കളിക്കാനൊരുങ്ങുന്നതിനിടെയാണ് മുകേഷിന്‍റെ പിതാവ് ബ്രെയിന്‍ സ്ട്രോക്ക് വന്ന് അപ്രതീക്ഷിത മരണത്തിന് കീഴടങ്ങിയത്. ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത അറിഞ്ഞ് അമ്മയും കുടുംബാംഗങ്ങളുമെല്ലാം കരച്ചിലാണെന്ന് മുകേഷ് പറഞ്ഞു. പിതാവിന് തന്നെ സര്‍ക്കാര്‍ ജോലിക്കാരനാക്കണമെന്നായിരുന്നു ആഗ്രഹം. മൂന്ന് തവണ സിആര്‍പിഎഫ് പരീക്ഷ എഴുതിയെങ്കിലും കിട്ടിയില്ല. സിആര്‍പിഎഫില്‍ കിട്ടിയില്ലെങ്കിലും പിതാവിന്‍റെ ആഗ്രഹം പോലെ സര്‍ക്കാര്‍ ജോലി മുകേഷിനെ തേടിയെത്തി. ബംഗാളില്‍ സഎജി ഓഫീസില്‍ ഉദ്യോഗസ്ഥനാണ് 28കാരനായ മുകേഷ് കുമാര്‍.

click me!