Latest Videos

ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍: ആരാധകരെ കാത്തിരിക്കുന്ന നിരാശപ്പെടുത്തുന്ന വാര്‍ത്ത, മത്സരം തടസ്സപ്പെട്ടേക്കും

By Web TeamFirst Published Jun 26, 2024, 4:23 PM IST
Highlights

നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് ഗയാനയില്‍ നിന്ന് വരുന്നത്. കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യത.

ഗയാന: ടി20 ലോകകപ്പില്‍ ഇന്ത്യ - ഇംഗ്ലണ്ട് സെമി ഫൈനല്‍ മത്സരത്തിന് മഴ ഭീഷണി. വ്യാഴാഴ്ച്ച ഗയാന, പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് മത്സരം തുടങ്ങുക. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ എട്ടിലും ഇന്ത്യ എല്ലാ മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. സൂപ്പര്‍ എട്ടില്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നിവരെ തോല്‍പ്പിച്ചു. നാളെ ഇംഗ്ലണ്ടിനെതിരെ കളിക്കാനെത്തുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാകുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നത്.

എന്നാല്‍ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് ഗയാനയില്‍ നിന്ന് വരുന്നത്. കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യത. വാസ്തവത്തില്‍, അടുത്ത രണ്ട് ദിവസത്തേക്ക് ഗയാനയിലെ കാലാവസ്ഥ മോശമായിരിക്കും. ഇന്നലേയും ഇന്നും പ്രദേശങ്ങളില്‍ കനത്ത മഴയുണ്ട്. കാലാവസ്ഥാ പ്രവചനമനുസരിച്ച് നാളെ രാവിലെ കനത്ത മഴ പെയ്യും. ഉച്ചതിരിഞ്ഞ് ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത. കൂടെ കാറ്റും ഇടിമിന്നലും. 70 ശതമാനം മഴയെത്തുമെന്നാണ് കാലാവസ്ഥ പ്രവചനം.

ഇനി ടീമിലേക്ക് വന്നാല്‍, ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ഓപ്പണര്‍ വിരാട് കോലി, മധ്യനിര താരങ്ങളായ ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവരുടെ ഫോമാണ് ഇന്ത്യയെ അലട്ടുന്നത്. സൂപ്പര്‍ എട്ടില്‍ ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരെ ദുബെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ആരാധകര്‍ തൃപ്തരല്ല. സ്പിന്‍ ഓള്‍ റൗണ്ടറായി ഇറങ്ങുന്ന രവീന്ദ്ര ജഡേജയുടെ ബാറ്റിംഗ് ഫോം ഇപ്പോഴും ഇന്ത്യക്ക് ആശങ്കയാണ്.

അഫ്ഗാന്റെ ചരിത്ര വിജയത്തിന് പിന്നാലെ റാഷിദ് ഖാന് താലിബാന്‍ വിദേശകാര്യമന്ത്രിയുടെ ഫോണ്‍ സന്ദേശം; വീഡിയോ

ഓസ്‌ട്രേലിയക്കെതിരെ പുറത്താവാതെ ഒമ്പത് റണ്‍സാണ് ജഡേജ നേടിയത്. പന്തെറിഞ്ഞപ്പോള്‍ ഒരോവറില്‍ 17 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനെതിരെ ഏഴ് റണ്‍സെടുത്താണ് ജഡേജ പുറത്തായത്. രാഹിത്തിനൊപ്പം ഓപ്പണിംഗ് ഇറങ്ങുന്ന വിരാട്് കോലിക്ക് ഇതുവരെ ഫോമിലേക്ക് ഉയരാന്‍ രസാധിച്ചിട്ടില്ല. അദ്ദേഹത്തെ മൂന്നാം നമ്പറില്‍ കളിപ്പിക്കാനും ടീം മാനേജ്‌മെന്റ് മുതിരുന്നില്ല. നാളെയും ഈ രീതിക്ക് മാറ്റമുണ്ടായേക്കില്ല. കോലി-രോഹിത് സഖ്യം തുടരും.

ഇംഗ്ലണ്ടിനെതിരെ സെമി ഫൈനല്‍ പോരാട്ടത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ്മ, വിരാട് കോലി, റിഷഭ് പന്ത് , സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര.

click me!