അവൻ ബുമ്രയെ റിവേഴ്സ് സ്വീപ്പ് ചെയ്യുന്നത് കണ്ട് എനിക്ക് ഹൃദയാഘാതം വന്നു, സാം കോൺസ്റ്റാസിനെക്കുറിച്ച് സ്മിത്ത്

By Web Desk  |  First Published Dec 27, 2024, 11:01 PM IST

തന്‍റെ അരങ്ങേറ്റ ടെസ്റ്റിന്‍റെ ആദ്യ ദിനം ബുമ്രയെപ്പോലൊരു ബൗളറെ അങ്ങനെ അടിക്കണമെങ്കില്‍ ചെറിയ ധൈര്യമൊന്നും മതിയാവില്ല.


മെല്‍ബണ്‍: ഇന്ത്യക്കെതിരായ ബോക്സിംഗ് ഡേ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കായി അരങ്ങേറിയ 19കാരന്‍ സാം കോണ്‍സ്റ്റാസ് അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ വരവറിയിച്ചു കഴിഞ്ഞു. അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ കോണ്‍സ്റ്റാസ് പരമ്പരയില്‍ ഇന്ത്യയുടെ ബൗളിംഗ് കുന്തമുനയായ ജസ്പ്രീത് ബുമ്രയെ നേരിട്ട രീതിയെക്കുറിച്ച് തുറന്നു പറയുകയാണ് ഓസീസ് താരം സ്റ്റീവ് സ്മിത്ത്.

അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ കോണ്‍സ്റ്റാസ് ജസ്പ്രീത് ബുമ്രയെപ്പോലൊരു ബൗളറെ റിവേഴ്സ് സ്വീപ്പിലൂടെ ബൗണ്ടറി കടത്തുന്നത് കണ്ട് ഡ്രസ്സിംഗ് റൂമിലിരുന്ന തനിക്ക്  ഹൃദയാഘാതം വന്നുവെന്നായിരുന്നു സ്മിത്തിന്‍റെ വാക്കുകള്‍. അവനാണ് ഭാവിയെങ്കില്‍ തനിക്കൊക്കെ കളി മതിയാക്കാനുള്ള സമയമായിരിക്കുന്നുവെന്നും സ്മിത്ത് പറഞ്ഞു.

Latest Videos

undefined

9-ാമനായി ഇറങ്ങി റെക്കോർഡ് ഫിഫ്റ്റിയുമായി കോര്‍ബിന്‍ ബോഷ്; പാകിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കക്ക് മേൽക്കൈ

തന്‍റെ അരങ്ങേറ്റ ടെസ്റ്റിന്‍റെ ആദ്യ ദിനം ബുമ്രയെപ്പോലൊരു ബൗളറെ അങ്ങനെ അടിക്കണമെങ്കില്‍ ചെറിയ ധൈര്യമൊന്നും മതിയാവില്ല. അതിന് മുമ്പ്  മൂന്നോ നാലോ തവണ മികച്ച പന്തുകളിലൂടെ ബുമ്ര അവനെ ബീറ്റ് ചെയ്തിരുന്നു. അതിനുശേഷം അവന്‍ നന്നായി കളിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്. അതിനുശേഷം ടെസ്റ്റ് ക്രിക്കറ്റ് കണ്ട എറ്റവും മികച്ച ബൗളര്‍മാരിലൊരാളെ സ്കൂപ്പ് ചെയ്തും റിവേഴ്സ് സ്കൂപ്പ് ചെയ്തും ബൗണ്ടറികള്‍ നേടുക എന്നത് അവന്‍റെ ആത്മവിശ്വാസത്തിനും ധൈര്യത്തിനുമുള്ള തെളിവാണെന്നും സ്മിത്ത് പറഞ്ഞു.

ഇന്ത്യക്കെതിരായ ഡേ നൈറ്റ് പരിശീലന മത്സരത്തില്‍ പ്രൈം മിനിസ്റ്റേഴ്സ് ഇലവനുവേണ്ടി സെഞ്ചുറിയുമായി തിളങ്ങിയതോടെയാണ് കോണ്‍സ്റ്റാസിനെ ഓസീസ് അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിലുള്‍പ്പെടുത്തിയത്. ആദ്യ മൂന്ന് ടെസ്റ്റുകളിലും ഓപ്പണറായ നഥാന്‍ മക്സ്വീനിക്ക് പകരമായിരുന്നു 19 കാരന്‍ കോണ്‍സ്റ്റാസ് ബോക്സിംഗ് ഡേ ടെസ്റ്റില്‍ അരങ്ങേറിയത്. അരങ്ങേറ്റ ടെസ്റ്റില്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശീയ താരം കോണ്‍സ്റ്റാസ് 65 പന്തില്‍ 60 റണ്‍സെടുത്താണ് പുറത്തായത്. ബുമ്രയുടെ ഒരോവറില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്സും സഹിതം 18 റണ്‍സാണ് കോണ്‍സ്റ്റാസ് അടിച്ചെടുത്തത്. ഇതോടെ ടെസ്റ്റില്‍ ബുമ്രയ്‌ക്കെതിരെ മൂന്ന് വര്‍ഷത്തിനിടെ സിക്‌സ് നേടുന്ന ആദ്യ താരമായി കോണ്‍സ്റ്റാസ്. സിക്സ് വഴങ്ങാതെ 4,483 പന്തുകള്‍ എറിഞ്ഞ ശേഷമായിരുന്നു ബുമ്ര കോണ്‍സ്റ്റാസിന് മുന്നില്‍ അടി വാങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!