മുറിവേറ്റവന്‍റെ വേദന അശ്വിന്‍റെ മുഖത്ത് കാണാമായിരുന്നു. അശ്വിന്‍ തീര്‍ത്തും അസംതൃപ്തനായിരുന്നു. അത് തന്നെ ശരിക്കും വേദനിപ്പിച്ചുവെന്ന് കപില്‍ ദേവ്.
മുംബൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച ആര്‍ അശ്വിന്‍ വേദനയോടെയാണ് വിരമിച്ചതെന്ന് മുന്‍ ഇന്ത്യൻ നായകന്‍ കപില്‍ ദേവ്. അശ്വിന് അര്‍ഹിക്കുന്ന പരിഗണന പലപ്പോഴും നല്‍കിയിട്ടില്ലെന്നും കപില്‍ ദേവ് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അശ്വിനെ ഇങ്ങനെയായിരുന്നില്ല യാത്രയാക്കേണ്ടിയിരുന്നത്. ഹോം ഗ്രൗണ്ടില്‍വെച്ച് വിരമിക്കാന്‍ അശ്വിന് അസവരം നല്‍കണമായിരുന്നു. അശ്വിന്‍റെ വിരമിക്കല്‍ പ്രഖ്യാപിച്ച രീതികണ്ട് ഞാന്‍ ഞെട്ടിപ്പോയി. ഇന്ത്യ കണ്ട ഏറ്റവും വലിയ മാച്ച് വിന്നര്‍ ഇങ്ങനെയായിരുന്നില്ല പോകേണ്ടിയിരുന്നത്. അതില്‍ ആരാധകരും കടുത്ത നിരാശയിലാണ്. മുറിവേറ്റവന്‍റെ വേദന അശ്വിന്‍റെ മുഖത്ത് കാണാമായിരുന്നു. അശ്വിന്‍ തീര്‍ത്തും അസംതൃപ്തനായിരുന്നു. അതെന്നെ ശരിക്കും വേദനിപ്പിച്ചു. കാരണം, അശ്വിന്‍ ഇതിലും വലിയ യാത്രയയപ്പ് അര്‍ഹിച്ചിരുന്നുവെന്നും കപില്‍ പറഞ്ഞു.
undefined
അശ്വിന് എന്തുകൊണ്ടാണ് ഇത്രയും വേഗം വിരമിക്കാന്‍ തീരുമാനിച്ചത് എന്ന് എനിക്ക് വ്യക്തമായി അറിയില്ല. ഹോം ഗ്രൗണ്ടില്‍ വിരമിക്കല്‍ പ്രഖ്യാപിക്കാനായി അവന് കാത്തിരിക്കാമായിരുന്നു. എന്തുകൊണ്ട് ഇത്രവേഗം വിരമിക്കല്‍ പ്രഖ്യാപിച്ചു എന്ന കാര്യത്തില്‍ അശ്വിന് പറയാനുള്ളത് കൂടി കേള്‍ക്കാന്‍ എനിക്കാഗ്രഹമുണ്ട്. 106 ടെസ്റ്റുകള്‍ കളിച്ച അശ്വിന്‍ ഇന്ത്യൻ ക്രിക്കറ്റിന് നല്‍കിയ സംഭാനകൾ കണക്കിലെടുത്താല്‍ മറ്റൊരു താരത്തിനും അതിന് അടുത്തെത്താന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ആ ബഹുമാനം അയാള്‍ അര്‍ഹിക്കുന്നു. ഇന്ത്യയുടെ എക്കാലത്തെയും വലിയ മാച്ച് വിന്നര്‍ക്ക് ബിസിസിഐ അശ്വിന് ഉചിതമായ യാത്രയയപ്പ് ഒരുക്കുമെന്നാണ് ഞാന്‍ കരുതുന്നത്.
ബാറ്റര്‍മാര്‍ക്ക് ആധിപത്യമുള്ള ഒരു കളിയില്‍ അശ്വിന്‍റെ നേട്ടങ്ങള്‍ താരതമ്യങ്ങള്‍ ഇല്ലാത്തതാണ്. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ് സീരീസ് പുരസ്കാരങ്ങള്‍ നേടിയ താരമെന്നത് തന്നെ അശ്വിന്‍റെ നേട്ടം എടുത്തു കാണിക്കുന്നു. ന്യൂബോളിലും ഓൾഡ് ബോളിലും പന്തെറിയാന്‍ കഴിവുള്ള അപൂര്‍വം ബൗളര്‍മാരിലൊരാളാണ് അശ്വിന്‍. അവന്‍ ടീമിലുള്ളപ്പോള്‍ ടീമിലില്ലാതിരുന്നത് ഭാഗ്യമായാണ് കരുതുന്നത്. കാരണം അവനുണ്ടായിരുന്നെങ്കില്‍ എനിക്ക് ടീമില്‍ ഇടം കിട്ടില്ലായിരുന്നുവെന്നും കപില്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക