ക്യാപ്റ്റനായിരുന്നില്ലെങ്കില്‍ രോഹിത് ടീമില്‍ പോലും കാണില്ലായിരുന്നു, തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

By Web Desk  |  First Published Dec 30, 2024, 8:12 PM IST

ഇപ്പോള്‍ രോഹിത് ടീമില്‍ തുടരുന്നത് ക്യാപ്റ്റനായതുകൊണ്ട് മാത്രമാണെന്ന് ഇര്‍ഫാന്‍ പത്താന്‍.


മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ മെല്‍ബണ്‍ ടെസ്റ്റില്‍ ബാറ്റിംഗിലും ക്യാപ്റ്റന്‍സിയിലും പരാജയപ്പെട്ടതോടെ രോഹിത് ശര്‍മക്കെതിരായ വിമര്‍ശനം കടുക്കുകയാണ്. ഇതിനിടെ ക്യാപ്റ്റനായിരുന്നില്ലെങ്കില്‍ രോഹിത്തിനെ എന്നേ ടീമില്‍ നിന്ന് ഒഴിവാക്കുമായിരുന്നുവെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യൻ താരം ഇര്‍ഫാന്‍ പത്താന്‍. സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയിലാണ് ഇര്‍ഫാന്‍ രോഹിത്തിനെതിരെ തുറന്നടിച്ചത്.

ഇപ്പോള്‍ രോഹിത് ടീമില്‍ തുടരുന്നത് ക്യാപ്റ്റനായതുകൊണ്ട് മാത്രമാണ്. ക്യാപ്റ്റനായിരുന്നില്ലെങ്കില്‍ രോഹിത് ഇപ്പോള്‍ ടീമില്‍ പോലും കാണില്ലായിരുന്നു. കെ എല്‍ രാഹുലും യശസ്വി ജയ്സ്വാളും ശുഭ്മാന്‍ ഗില്ലുമാണ് ശരിക്കും ടോപ് ഓര്‍ഡറില്‍ കളിക്കേണ്ടത്. ബാറ്റിംഗിലെ രോഹിത്തിന്‍റെ പ്രകടനം കാണുമ്പോള്‍ അദ്ദേഹം പ്ലേയിംഗ് ഇലവനില്‍ പോയിട്ട് ടീമില്‍ പോലും സ്ഥാനം അര്‍ഹിക്കുന്നില്ലെന്ന് വ്യക്തമാണ്. എന്നാല്‍ രോഹിത് ക്യാപ്റ്റനായതിനാലും സിഡ്നിയില്‍ നടക്കുന്ന അവസാന മത്സരം ജയിച്ച് പരമ്പര സമനിലയാക്കേണ്ടതിനാലും രോഹിത് ടീമില്‍ തുടരുമെന്നും ഇര്‍ഫാന്‍ പത്താന്‍ വ്യക്തമാക്കി.

Latest Videos

'നീ നിന്‍റെ പണിയെടുക്ക്', പിന്നാലെ നടുവിനിട്ടൊരു അടിയും, കോണ്‍സ്റ്റാസിന് ജയ്സ്വാളിന്‍റെ മറുപടി

രോഹിത് ശര്‍മക്ക് എന്തോ പ്രശ്നമുണ്ട്. കാരണം ഓസ്ട്രേലിയയില്‍ മാത്രമല്ല ഇന്ത്യയിലും രോഹിത്തിന്‍റെ പ്രകടനം മികച്ചതായിരുന്നില്ല. രോഹിത് ബാറ്റ് ചെയ്യുമ്പോള്‍ ഞാന്‍ കാണാനാഗ്രഹിക്കുന്ന കാഴ്ച ഇതല്ല. കാരണം, എല്ലായ്പ്പോഴും രോഹിത്തിന്‍റെ ബാറ്റിംഗ് ആസ്വദിച്ച് കാണുന്നയാളാണ് ഞാന്‍. എന്നാലിപ്പോള്‍ രോഹിത്തിന്‍റെ ബാറ്റിംഗും ഫോമില്ലായ്മയും കാണുമ്പോള്‍ മനസെത്തുന്നിടത്ത് ശരീരം എത്താത്തൊരു തോന്നലാണുണ്ടാകുന്നതെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

ഓസ്ട്രേലിയക്കെതിരായ പരമ്പരക്ക് മുമ്പ് നടന്ന ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ബാറ്റിംഗില്‍ പരാജയപ്പെട്ട കോലി ഓസ്ട്രേലിയക്കെതിരെ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്ലില്‍ സെഞ്ചുറി നേടിയെങ്കിലും പരമ്പരയിലാകെ നേടിയത് 167 റണ്‍സ് മാത്രമാണ്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന രോഹിത് ആകട്ടെ പിന്നീടുള്ള മൂന്ന് ടെസ്റ്റുകളിലെ ആറ് ഇന്നിംഗ്സില്‍ നിന്നായി നേടിയത്, 3, 6, 10, 3, 9 എന്നിങ്ങനെയായിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കളിച്ച 15ഇന്നിംഗ്സുകളില്‍ 164 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. ഒരേയൊരു തവണ മാത്രമാണ് രോഹിത് അര്‍ധസെഞ്ചുറി നേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!