'ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ അവനെ കളിപ്പിക്കുന്നത് അബദ്ധമാവും'; യുവതാരത്തെക്കുറിച്ച് ദൊഡ്ഡ ഗണേഷ്

By Web Team  |  First Published Nov 18, 2024, 4:05 PM IST

പെര്‍ത്ത് ടെസ്റ്റിനായി ഒന്നുകില്‍ ഒരു സ്പെഷലിസ്റ്റ് ബാറ്ററെയോ അല്ലെങ്കില്‍ സ്പെഷലിസ്റ്റ് ബൗളറെയോ ആണ് ഇന്ത്യ ടീമിലെടക്കേണ്ടതെന്ന് ഗണേഷ് എക്സ് പോസ്റ്റില്‍ പറഞ്ഞു.


മുംബൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് 22ന് തുടക്കമാകുമ്പോള്‍ ആരൊക്കെയാകും പ്ലേയിംഗ് ഇലവനിലെത്തുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ക്യാപ്റ്റന്‍ രോഹിത ശര്‍മയും ശുഭ്മാന്‍ ഗില്ലും ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. ഇതിനിടെ പെര്‍ത്തിലെ പേസും ബൗണ്‍സുമുള്ള പിച്ചില്‍ നാലു സ്പെഷലിസ്റ്റ് പേസര്‍മാരുമായി ഇറങ്ങണോ പേസ് ഓള്‍ റൗണ്ടറായ നിതീഷ് റെഡ്ഡിയെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണോ എന്ന ആശക്കുഴപ്പവും ടീം ഇന്ത്യക്കുണ്ട്.

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ അരങ്ങേറിയ നിതീഷ് കുമാര്‍ റെഡ്ഡി തന്‍റെ രണ്ടാം മത്സരത്തില്‍ വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടി മികവ് കാട്ടിയിരുന്നു. എന്നാല്‍ പിന്നാലെ ഓസ്ട്രേലിയ എക്കെതിരായ അനൗദ്യോഗിക ടെസ്റ്റിനുള്ള ഇന്ത്യൻ ടീമില്‍ കളിച്ച നിതീഷിന് അതേ മികവ് ആവര്‍ത്തിക്കാനായില്ല. ഈ സാഹചര്യത്തില്‍ നിതീഷിനെ കളിപ്പിക്കണോ പകരം ഒരു പേസറെ കളിപ്പിച്ച് ബൗളിംഗ് കരുത്തുകൂട്ടണോ അതോ എന്നതാണ് ഇന്ത്യയുടെ തലവേദന.

Latest Videos

undefined

ടി20 റണ്‍വേട്ടയിൽ കോലിയെ മറികടന്ന് ബാബർ അസം, രോഹിത് ശർമയും സേഫ് അല്ല

ഇതിനിടെ  നിതീഷ് കുമാറിന് ഇപ്പോള്‍ ടെസ്റ്റ് ക്യാപ് നല്‍കരുതെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യൻ പേസര്‍ ദൊഡ്ഡ ഗണേഷ്. പെര്‍ത്ത് ടെസ്റ്റിനായി ഒന്നുകില്‍ ഒരു സ്പെഷലിസ്റ്റ് ബാറ്ററെയോ അല്ലെങ്കില്‍ സ്പെഷലിസ്റ്റ് ബൗളറെയോ ആണ് ഇന്ത്യ ടീമിലെടക്കേണ്ടതെന്ന് ഗണേഷ് എക്സ് പോസ്റ്റില്‍ പറഞ്ഞു. അതിവേഗം ഇന്ത്യൻ ടെസ്റ്റ് ടീമിലെത്തിയ നിതീഷിന് ഒന്നും ചെയ്യാനുണ്ടാവില്ലെന്നും അവന്‍ ഇപ്പോഴും ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ പാകമായിട്ടില്ലെന്നും ദൊഡ്ഡ ഗണേഷ് വ്യക്തമാക്കി.

ഐപിഎല്‍ ലേലത്തിന് 13കാരൻ, അടിസ്ഥാന വില 30 ലക്ഷം, ചരിത്രമെഴുതാന്‍ ബിഹാര്‍ താരം

ആഭ്യന്തര ക്രിക്കറ്റില്‍ ഇതുവരെ 23 മത്സരങ്ങൾ കളിച്ച നിതീഷിന് 21.05 ശരാശരിയില്‍ 779 റണ്‍സ് മാത്രമാണ് നേടാനായത്. 26.98 സ്ട്രൈക്ക് റേറ്റില്‍ 56 വിക്കറ്റുകളും നിതീഷ് സ്വന്തമാക്കി. ഓസ്ട്രേലിയ എക്കെതിരായ രണ്ട് അനൗദ്യോഗിക ടെസ്റ്റുകളിലും കളിച്ച നിതീഷിന്‍റെ ഉയര്‍ന്ന സ്കോര്‍ 38 റണ്‍സ് ആയിരുന്നു. ഒരേയൊരു വിക്കറ്റ് മാത്രമാണ് വീഴ്ത്താനായത്. ഇന്ത്യൻ ടെസ്റ്റ് ടീമിലെത്തും മുമ്പ് ദുലീപ് ട്രോഫിയിലും രഞ്ജി ട്രോഫിയില്‍ ആന്ധ്രക്കായും കളിച്ചെങ്കിലും മികവ് കാട്ടാനായിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!