കോണ്‍സ്റ്റാസിന്‍രെ പ്രകടനത്ത എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് അവന് ശരിക്കും ഭ്രാന്താണെന്നായിരുന്നു സ്മിത്തിന്‍റെ തമാശകലര്‍ന്ന മറുപടി.
മെല്‍ബണ്‍: ഇന്ത്യ-ഓസ്ട്രേലിയ മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കായി അരങ്ങേറിയ 19കാരന്‍ സാം കോണ്‍സ്റ്റാസിന് വലിയ ഭാവിയുണ്ടന്ന് ഓസീസ് താരം സ്റ്റീവ് സ്മിത്ത്. മെല്‍ബണ്‍ ടെസ്റ്റ് ജയത്തിനുശേഷം ചാനല്‍ 7നോട് സംസാരിക്കുകയായിരുന്നു സ്റ്റീവ് സ്മിത്ത്.
കോണ്‍സ്റ്റാസിന്‍റെ പ്രകടനത്ത എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് അവന് ശരിക്കും ഭ്രാന്താണെന്നായിരുന്നു സ്മിത്തിന്‍റെ തമാശ കലര്‍ന്ന മറുപടി. ഇന്ത്യൻ താരം യശസ്വി ജയ്സ്വാളിന് അടുത്ത് നിന്ന് അതും ഇതും പറഞ്ഞ് തുടര്‍ച്ചയായി പ്രകോപിക്കാന്‍ അവന്‍ നോക്കുന്നുണ്ടായിരുന്നു. ഇതിനിടെ യശസ്വി അവന് ബോധപൂര്‍വ ഒരടികൊടുക്കുകയും ചെയ്തു. അതവന്‍റെ ഇടുപ്പിലാണ് കൊണ്ടത്. കോണ്‍സ്റ്റാസ് ശരിക്കും കളി ആസ്വദിക്കുകയായിരുന്നുവെന്നും ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ അവന് വലിയ ഭാവിയുണ്ടെന്നും സ്മിത്ത് പറഞ്ഞു.
"He's mad" 😂
Steve Smith on the Sam Konstas experience during his debut Test pic.twitter.com/CIldtjN5y0
നേരത്തെ ആദ്യ ഇന്നിംഗ്സില്‍ കോണ്‍സറ്റാസ് ജസ്പ്രീത് ബുമ്രയെ റിവേഴ്സ് സ്കൂപ്പ് ചെയ്യുന്നത് കണ്ട് ഡ്രസ്സിംഗ് റൂമിലിരുന്ന തനിക്ക് ഹൃദയാഘാതം വന്നുവെന്നും ഇതാണ് ഭാവിയെങ്കില്‍ താനൊക്കെ കളി മതിയാക്കന്നതാണ് നല്ലതെന്നും സ്മിത്ത് പറഞ്ഞിരുന്നു. അഞ്ചാം ദിനം യശസ്വി ബാറ്റിംഗിനായി യശസ്വി ഗാര്‍ഡ് എടുക്കുന്നതിനിടെ സില്ലി പോയന്‍റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോണ്‍സ്റ്റാസ് യശസ്വിയെ വാക്കുകള്‍ കൊണ്ട് പ്രകോപിപ്പിച്ചിരുന്നു.
എന്നാല്‍ ആദ്യമൊന്നും കാര്യമാക്കാതിരുന്ന യശസ്വി പിന്നീട് കോണ്‍സ്റ്റാസിനോട് നീ നിന്‍റെ പണിയെടുക്കെന്ന് വിളിച്ചുപറയുന്നത് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തിരുന്നു. അമ്പയറോട് ഇവനെന്തിനാണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് യശസ്വി ചോദിക്കുകയും ചെയ്തു. ഇതിനുശേഷം റിഷഭ് പന്തിനോടും കോണ്‍സ്റ്റാസ് വാക്കുകള്‍ കൊണ്ട് ശല്യം ചെയ്യുന്നതിനെക്കുറിച്ച് യശസ്വി ചര്‍ച്ച ചെയ്തിരുന്നു.
യശസ്വിയുടെ വാക്കുകള്‍ കേട്ട് സ്ലിപ്പില്‍ നിന്ന് സ്റ്റീവ് സ്മിത്ത് എത്തി യശസ്വിയോട് എന്താണ് പ്രശ്നമെന്നും ചോദിച്ചു. പിന്നാലെ നഥാന്‍ ലിയോണിന്‍റെ പന്ത് കവറിലൂടെ അടിക്കാനായി യശസ്വി ശക്തിയോടെ ആഞ്ഞടിച്ചെങ്കിലും പന്ത് കോണ്‍സ്റ്റാസിന്‍റെ നടുവിലാണ് കൊണ്ടത്. പന്ത് കൊണ്ട് വേദനിച്ചെങ്കിലും അതൊന്നും പുറത്തുകാണിക്കാതെ ചിരിച്ചുകൊണ്ടായിരുന്നു എന്നിട്ടും കോണ്‍സ്റ്റാസ് നിന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക