പ്രചോദനമാണ് രോഹിത് ശര്‍മയും സംഘവും! വനിതാ ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍

By Web TeamFirst Published Sep 10, 2024, 12:27 PM IST
Highlights

ഓസ്‌ട്രേലിയെ തോല്‍പിച്ച് കപ്പടിക്കലാകും ടീമിന്റെ ലക്ഷ്യം.ബാറ്റിങ്ങാണ് ടീമിന്റെ കരുത്ത്.

മുംബൈ: ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ വനിതകള്‍ ഇത്തവണ ലക്ഷ്യമിടുന്നത് ആദ്യ ട്വന്റി 20 കിരീടമാണ്. 2020ല്‍ ഫൈനലിലെത്തിയതാണ് ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ മികച്ച പ്രകടനം. ആദ്യ ട്വന്റി 20 കിരീടം തേടിയെത്തുന്ന ഇന്ത്യയ്ക്ക് മുന്നില്‍ വെല്ലുവിളികള്‍ ഏറെയുണ്ട്. തുടര്‍ച്ചയായ നാലാം കിരീടം ലക്ഷ്യമിട്ടെത്തുന്ന ഓസ്‌ട്രേലിയ തന്നെയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള വലിയ വെല്ലുവിളി. റാങ്കിങ്ങില്‍ ഒന്നാമതുള്ള ഓസീസിന് മുന്നിലാണ് 2020ല്‍ ഇന്ത്യയുടെ കിരീട മോഹങ്ങള്‍ അവസാനിച്ചത്.

ഇതേ ഓസ്‌ട്രേലിയെ തോല്‍പിച്ച് കപ്പടിക്കലാകും ടീമിന്റെ ലക്ഷ്യം.ബാറ്റിങ്ങാണ് ടീമിന്റെ കരുത്ത്. സ്മൃതി മന്ഥാനയും ഷെഫാലി വെര്‍മയുമടങ്ങുന്ന വെടിക്കെട്ട് ഒപ്പണിങ്ങാണ് ടീമിന്റെ പവര്‍. പുരുഷ ട്വന്റി 20യില്‍ കിരീടം നേടിയ രോഹിത ശര്‍മയേയും സംഘത്തിന്റേയും നേട്ടം കരുത്താകുമെന്ന് ടീം പ്രഖ്യാപന ശേഷം ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞു. രാജ്യത്തിന് ആഘോഷിക്കാന്‍ വീണ്ടുമൊരു നിമിഷം സൃഷ്ടിക്കുകയാണ് തന്റെയും ടീമിന്റേയും ലക്ഷ്യമെന്നും ഹര്‍മന്‍പ്രീത് കൗര്‍ പ്രതികരിച്ചു.

Latest Videos

ഫിറ്റ്‌നെസ് ടെസ്റ്റില്‍ പരാജയപ്പെട്ടു! നെയ്മറിന്റെ തിരിച്ചുവരവ് വൈകുമെന്ന് റിപ്പോര്‍ട്ട്

2017ല്‍ ഏകദിന ലോകകപ്പ് ഫൈനലിലും 2020 ട്വന്റി 20 ലോകപ്പ് ഫൈനലിലും പിന്നാലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലിലും ഇക്കൊല്ലം ഏഷ്യാ കപ്പ് ഫൈനലിലും ഇന്ത്യയ്ക്ക് തോല്‍വിയായിരുന്നു ഫലം. ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും പാക്കിസ്ഥാനും ശ്രീലങ്കയുമടങ്ങുന്ന മരണ ഗ്രൂപ്പിലാണ് ഇന്ത്യയെന്നതും ആശങ്കയാണ്. ഏഷ്യാകപ്പ് ഫൈനലില്‍ ലങ്കയോട് തോറ്റതിന്റെ ക്ഷീണവും ഇന്ത്യയ്ക്ക് തീര്‍ക്കണം.

ലോകകപ്പില്‍ എല്ലാ ടീമുകളും കരുത്തരാണെന്നും എല്ലാ മത്സരങ്ങളും നിര്‍ണായകമാണെന്നും ഹര്‍മന്‍പ്രീത് കൗര്‍ പ്രതികരിച്ചു. ഒക്ടോബര്‍ നാലിന് ന്യൂസീലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബര്‍ ആറിനാണ് ഇന്ത്യ - പാകിസ്ഥാന്‍ ബ്ലോക്ബസ്റ്റര്‍ പോരാട്ടം.

 

click me!