ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മോശം വൈറ്റ് ബോള്‍ ടീമെന്ന് വോണ്‍, മറുപടിയുമായി ഹാര്‍ദ്ദിക്

By Web Team  |  First Published Nov 16, 2022, 11:36 AM IST

ന്യൂസിലന്‍ഡിനെതിരാ ടി20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്ന ഹാര്‍ദ്ദിക് മത്സരത്തലേന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വോണിന്‍റെ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കിയത്. മെച്ചപ്പെടാനുണ്ടെങ്കിലും ആര്‍ക്കുമുന്നിലും തങ്ങള്‍ക്ക് ഒന്നും തെളിയിക്കാനില്ലെന്ന് ഹാര്‍ദ്ദിക് വോണിന്‍റെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പറഞ്ഞു.


വെല്ലിംഗ്ടണ്‍: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം വൈറ്റ് ബോല്‍ ടീമാണ് ഇന്ത്യയുടേതെന്ന ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണിന്‍റെ പരാമര്‍ശത്തിന് മറുപടിയുമായി ഇന്ത്യന്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. ടി20 ലോകകപ്പിന്‍റെ സെമിയില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെയാണ് ക്രിക്കറ്റ് ചരിത്രത്തില്‍ മോശം പ്രകടനം നടത്തുന്ന വൈറ്റ് ബോള്‍ ടീമെന്ന് ഇന്ത്യയെ വോണ്‍ വിശേഷിപ്പിച്ചത്.

ഇത്രയേറെ പ്രതിഭകളുണ്ടായിട്ടും ടി20 ക്രിക്കറ്റില്‍ ഇത്രയും മോശമായി കളിക്കുന്നൊരു ഇന്ത്യന്‍ ടീമിനെ കണ്ട് താന്‍ അമ്പന്നുപോയെന്നും കളിക്കാരെ ശരിയായി ഉപയോഗിക്കാന്‍ കഴിയാത്തതാണ് ഇന്ത്യയുടെ പ്രശ്നമെന്നും വോണ്‍ പറഞ്ഞിരുന്നു. ടി20 ക്രിക്കറ്റില്‍ ആദ്യ അഞ്ചോവറില്‍ എതിര്‍ ബൗളര്‍മാരെ ആക്രമിക്കാത്ത ഇന്ത്യന്‍ രീതിയെയും വോണ്‍ ഡെയ്‌ലി ടെലഗ്രാഫിലെഴുതിയ കോളത്തില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ടി20 ലോകകപ്പില്‍ യുഎഇ കഴിഞ്ഞാല്‍ പവര്‍ പ്ലേയില്‍ ഏറ്റവും മോശം റണ്‍റേറ്റുള്ള രണ്ടാമത്തെ ടീമായിരുന്നു ഇന്ത്യ.

Latest Videos

ആരായിക്കും ഐപിഎല്‍ താരലേലത്തിലെ സൂപ്പര്‍സ്റ്റാറുകള്‍? ഇംഗ്ലീഷ് താരങ്ങളുടെ പേര് പറഞ്ഞ് മഞ്ജരേക്കര്‍

ന്യൂസിലന്‍ഡിനെതിരാ ടി20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്ന ഹാര്‍ദ്ദിക് മത്സരത്തലേന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വോണിന്‍റെ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കിയത്. മെച്ചപ്പെടാനുണ്ടെങ്കിലും ആര്‍ക്കുമുന്നിലും തങ്ങള്‍ക്ക് ഒന്നും തെളിയിക്കാനില്ലെന്ന് ഹാര്‍ദ്ദിക് വോണിന്‍റെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പറഞ്ഞു. മോശം പ്രകടനം നടത്തുമ്പോള്‍ ആളുകള്‍ അവരുടെ അഭിപ്രായം പറയും. അതിനെ ബഹുമാനിക്കുന്നു. ആളുകള്‍ക്ക് വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ടാകുമല്ലോ.രാജ്യാന്തര തലത്തില്‍ കളിക്കുന്ന താരങ്ങളെന്ന നിലയില്‍ ഞങ്ങള്‍ക്ക് ആര്‍ക്ക് മുന്നിലും ഒന്നും തെളിയിക്കാനില്ല.

ഓരോ കളിയിലും ഞങ്ങള്‍ തീര്‍ച്ചയായും മെച്ചപ്പെടാന്‍ ശ്രമിക്കും. മെച്ചപ്പെടുത്തേണ്ട മേഖലകളുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം. ലോകകപ്പ് തോല്‍വിയില്‍ ഞങ്ങള്‍ക്ക് നിരാശയുണ്ട്. പക്ഷെ പ്രഫഷണല്‍ താരങ്ങളെന്ന നിലയില്‍ അത് മറികടന്ന് മുന്നോട്ട് പോയെ മതിയാവു. തെറ്റുകള്‍ തിരുത്തുക എന്നതാണ് പ്രധാനമെന്നും ഹാര്‍ദ്ദിക് പറഞ്ഞു. ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ടോപ് സ്കോറര്‍ ഹാര്‍ദ്ദിക്കായിരുന്നു.

click me!