നിരവധി പേര്‍ അശ്വിനെ ട്രോളിയിരുന്നു. ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗും ചോദിക്കുന്നത് നിങ്ങളെന്താണ് ചെയ്യുന്നതെന്നാണ്. വീഡിയോ പങ്കുവച്ചുകൊണ്ടാണ് ഹര്‍ഭജന്‍ ചോദ്യം ഉന്നയിച്ചത്.
മീഡിയയില്‍ വൈറലായിരുന്നു. ടി20 ലോകകപ്പ് സൂപ്പര്‍ 12ല്‍ സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിന് മുമ്പുള്ള വീഡിയോയായിരുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സിംബാബ്വെ ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിനും ടോസിനായി വന്നപ്പോഴായിരുന്നു സംഭവം. ഇരുവരുടേയും പിന്നില്‍ അശ്വിനുണ്ടായിരുന്നു.
താനുപയോഗിച്ച ജാക്കറ്റ് ഏതെന്ന് അറിയാന്‍ അശ്വിന്‍ ബുദ്ധിമുട്ടി. അതേസമയം, തന്നെ ക്യാമറയില്‍ ഒപ്പുന്നുണ്ടെന്നുള്ള കാര്യം അശ്വിന്‍ അറിഞ്ഞതേയില്ല. രണ്ട് ജാക്കറ്റും അശ്വിന്‍ ഒന്നൊന്നായി മണത്തു നോക്കി തന്റെ ജഴ്‌സി ഏതെന്ന് കണ്ടുപിടിക്കുകയായിരുന്നു. തന്റെ ജഴ്‌സി തിരിച്ചറിഞ്ഞ താരം മറ്റേത് ഗ്രൗണ്ടില്‍ ഇട്ട് പോവുകയും ചെയ്തു. വീഡിയോ കാണാം...
Ashwin Anna Supremacy
This is the right way to find your clothes pic.twitter.com/a9YSakerU4
undefined
നിരവധി പേര്‍ അശ്വിനെ ട്രോളിയിരുന്നു. ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗും ചോദിക്കുന്നത് നിങ്ങളെന്താണ് ചെയ്യുന്നതെന്നാണ്. വീഡിയോ പങ്കുവച്ചുകൊണ്ടാണ് ഹര്‍ഭജന്‍ ചോദ്യം ഉന്നയിച്ചത്. അശ്വിന്‍, എന്താണ് നിങ്ങള്‍ മണത്തുനോക്കുന്നത്. എന്നാണ് ചിരിക്കുന്ന മൂന്ന് സ്‌മൈലി പങ്കുവച്ചുകൊണ്ട് ഹര്‍ഭജന്‍ ചോദിച്ചത്.
😂😂😂😂😂😂😂 Ash what are u smelling https://t.co/9b0ecu2lic
— Harbhajan Turbanator (@harbhajan_singh)ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുള്ള തമിഴ്‌നാട് താരം അഭിനവ് മുകുന്ദും ഇതേ ചോദ്യമാണ് ഉന്നയിക്കുന്നത്. മുകുന്ദ് ട്വീറ്റ് ചെയ്തതിങ്ങനെ.. ''ഈ വീഡിയോ ഞാന്‍ ഒരുപാട് തവണ കണ്ടു. നിങ്ങളുടെ യുക്തി വച്ച് എങ്ങനെയാണ് ശരിയായ സ്വെറ്റര്‍ തിരഞ്ഞെടുക്കുകയെന്ന് ഞങ്ങളെയൊന്ന് പഠിപ്പിച്ചു തരൂ.'' മുകുന്ദ് ചോദിച്ചു. ഇതിന് അശ്വിന്‍ നല്‍കിയ മറുപടിയാണ് രസകരം. ട്വീറ്റ് വായിക്കാം...
Watched this video multiple times already. Just cracks me up again and again. pls enlighten us with your logic of picking the right sweater. 😂😂 https://t.co/WJrsB0tg7X
— Abhinav Mukund (@mukundabhinav)Checked for the sizes to differentiate!❌
Checked if it was initialed❌
Finally 😂😂 checked for the perfume i use✅
😂😂
Adei cameraman 😝😝😝😝 https://t.co/KlysMsbBgy
സെമിഫൈനലില്‍ വ്യാഴാഴ്ച്ച ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. ഗ്രൂപ്പ് രണ്ടില്‍ ഒന്നാം സ്ഥാനക്കാരായിട്ടാണ് ഇന്ത്യ സെമിയിലെത്തുന്നത്. ദക്ഷിണാഫ്രിക്കയോട് മാത്രമാണ് ഇന്ത്യ തോറ്റത്. പാകിസ്ഥാന്‍, സിംബാബ്‌വെ, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ് എന്നിവരെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായി. പാകിസ്ഥാനാണ് ഗ്രൂപ്പില്‍ നിന്ന് യോഗ്യത നേടിയ മറ്റൊരു ടീം. നെതര്‍ലന്‍ഡ്‌സിനോടും പാകിസ്ഥാനോടും തോറ്റ ദക്ഷിണാഫ്രിക്ക സെമി കാണാതെ പുറത്തായി.